Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വർണ വിലയില്‍ ഇന്ന് അപ്രതീക്ഷിത കുതിപ്പ്: പ്രവചനം സത്യമാകുമോ? വന്‍ കുതിപ്പിന്റെ തുടക്കമോ?

മെയ് മാസത്തിലെ റെക്കോർഡുകള്‍ തിരുത്തിക്കുറിച്ചുകൊണ്ടായിരുന്നു ഒക്ടോബറില്‍ സ്വർണ വില മുന്നേറിയത്. ഹമാസ് - ഇസ്രായേല്‍ സംഘർഷം രൂക്ഷമായതോടെ അന്താരാഷ്ട്ര വിപണിയില്‍ സ്വർണ വില മുന്നേറുകയായിരുന്നു. ഇതാണ് കേരളത്തിലും പ്രതിഫലിച്ചത്. ഒക്ടോബർ കഴിഞ്ഞ നവംബറിലേക്ക് എത്തിയതോടെ ആശ്വാസമായി സ്വർണ വില കുറഞ്ഞുകൊണ്ടിരിക്കുകയായിരുന്നു.

കഴിഞ്ഞ ആറ് ദിവസമായി സ്വർണ വിലയില്‍ വലിയ ഇടിവായിരുന്നു രേഖപ്പെടുത്തിക്കൊണ്ടിരുന്നത്. ഇതോടെ ജ്വല്ലറികളിലേക്ക് വീണ്ടും വലിയ തോതില്‍ ആളുകള്‍ എത്തിയിരുന്നു. എന്നാല്‍ ഇപ്പോഴിതാ ഒരു ആഴ്ചയ്ക്ക് ശേഷം സംസ്ഥാനത്ത് സ്വർണ വില വീണ്ടും ഉയർന്നിരിക്കുകയാണ്. ഇതോടെ സ്വർണ വില വീണ്ടും കുതിപ്പിന് ഒരുങ്ങുകയാണോയെന്ന ആശങ്കയും ശക്തമായിരിക്കുകയാണ്.

goldratetoday

ഒരു പവന്‍ 22 കാരറ്റ് സ്വർണത്തിന് ഇന്ന് 240 രൂപയാണ് വർധിച്ചിരിക്കുന്നത്. ഇതോടെ വില 44800 ലെത്തി. ഇന്നലെ 44560 രൂപ എന്ന നിരക്കിലായിരുന്നു വില്‍പ്പന. ഗ്രാമിന് 30 രൂപയും ഇന്ന് ഉയർന്നു. ഇതോടെ ഇന്നലത്തെ 5570 രൂപ എന്ന നിരക്കില്‍ നിന്നും വില 5600 എന്നതിലേക്ക് എത്തി. ദിപാവലി സീസണില്‍ 10 ഗ്രാം സ്വര്‍ണത്തിന് 63000 വരെ എത്തിയേക്കുമെന്നാണ് മോതിലാല്‍ ഉസ്വാള്‍ ഫിനാന്‍ഷ്യല്‍ സര്‍വീസസ് തയ്യാറാക്കിയ റിപ്പോര്‍ട്ട് നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. ഈ നിരക്കിലേക്ക് വില എത്തുമോയെന്നാണ് ഇപ്പോഴത്തെ ആശ്രങ്ക.

22 കാരറ്റിന് സമാനമായി 24 കാരറ്റ്, 18 കാരറ്റ് സ്വർണങ്ങള്‍ക്കും വില വർധിച്ചിട്ടുണ്ട്. 24 കാരറ്റിന് ഗ്രാമിന് 33 രൂപയും പവന് 264 രൂപയും വർധിച്ചു. ഇതോടെ സ്വർണ വില യഥാക്രമം 6109 രൂപയും 48872 രൂപയുമായി. അതേസമയം 18 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 25 രൂപയാണ് വർധിച്ചത്. ഇതോടെ ഗ്രാമിന് വില 4582 രൂപയായി. പവന് 200 രൂപ വർധിച്ച് 36656 എന്ന നിരക്കിലുമെത്തി.

ഒക്ടോബർ 29 നായിരുന്നു സ്വർണ വില കേരളത്തിലെ സർവ്വകാല റെക്കോർഡില്‍ എത്തിയത്. ഒരു പവന് 45920 എന്ന കേരളം ഇന്നുവരെ കണ്ടിട്ടില്ലാത്ത നിരക്കിലായിരുന്നു അന്നത്തെ വില്‍പ്പന. ഒക്ടോബർ 29 നും ഈ നിലയില്‍ വില തുടർന്നു. ഒക്ടോബർ മാസം ഒന്നാം തിയത് 42680 രൂപ എന്ന നിരക്കിലായിരുന്നു സ്വർണ വിപണി ആരംഭിച്ചത്. ഏറ്റക്കുറച്ചിലുകള്‍ക്ക് ശേഷം അഞ്ചാം തിയതി വില 41960 എന്ന നിലയിലേക്ക് എത്തി. കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്കിടയിലെ തന്നെ ഏറ്റവും കുറഞ്ഞ നിരക്കായിരുന്നു ഇത്.

നവംബർ ഒന്നാം തിയതി ഒരു പവന്‍ സ്വര്‍ണത്തിന് 240 രൂപ കുറഞ്ഞു 45120 രൂപ എന്ന നിരക്കിലായിരുന്നു ഈ മാസം വിപണി ആരംഭിച്ചത്. എന്നാല്‍ നവംബർ 2 നും 3 നും 80 രൂപ വീതം ഉയർന്ന് വിപണി വില 45280 രൂപയിലെത്തി. നവംബർ 4 ന് വിലയില്‍ 80 രൂപയുടെ കുറവുണ്ടായതോടെ വില വീണ്ടും 45200 ലെത്തി.

നവംബർ നാലിന് ശേഷം വില തുടർച്ചയായി കുറഞ്ഞുകൊണ്ടിരിക്കുകയായിരുന്നു. അഞ്ച് ദിവസം കൊണ്ട് പവന് 720 രൂപയുടെ കുറവാണ് വിലയിലുണ്ടായത്. ഉയർന്ന വിലയിൽ ഡിമാന്റ് കുറഞ്ഞതും ആ​ഗോള വിപണിയിൽ വില ഇടിയുന്നതും കേരള വിപണിയിലും സ്വാധീനിക്കുകയായിരുന്നു.

യുഎസ് ബോണ്ടിലും ഡോളറിലുമുണ്ടായ മാറ്റങ്ങൾ കഴിഞ്ഞ ദിവസം ആ​ഗോള വിപണിയിൽ സ്വർണ വിലയിൽ ഇടിവുണ്ടാക്കി. സ്‌പോട്ട് ഗോൾഡ് ഔൺസിന് 1,968.64 ഡോളറിലാണുള്ളത്. ചൊവ്വാഴ്ച ഒക്‌ടോബർ 24 ന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിരക്കിലേക്ക് സ്വർണമെത്തിയിരുന്നു. തുടർച്ചയായ മൂന്നാം സെഷനിലും ഡോളർ ഉയർന്നതാണ് സ്വർണ വിലയിലെ ഇടിവിന് കാരണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+