'സ്വർണ വില പവന് 25000 രൂപയാകണേ';ആഭരണപ്രേമികളുടെ ആഗ്രഹം നടക്കുമോ? വിദഗ്ധർ പറയുന്നത് ഇങ്ങനെ
കഴിഞ്ഞാഴ്ചയാണ് ആഗോള വിപണിയിൽ ഔണ്‍സ് വില 5,600 എന്ന റെക്കോർഡ് നില തൊട്ടത്. മധ്യേഷ്യയിലെ സംഘർഷങ്ങൾ, ഇറാനെതിരായ അമേരിക്കൻ സൈനിക നീക്കങ്ങൾ, ഇറാനുമായുള്ള ആണവ ചർച്ചകളിലെ സമ്മർദ്ദങ്ങൾ, പ്രതികാര ഭീഷണികൾ എന്നിവയാണ് വില കുതിച്ച് കയറാൻ കാരണമായത്.. യുഎസ് താരിഫ് നയങ്ങളും വ്യാപാര തർക്കങ്ങളും ട്രംപ് ഭരണകൂടത്തിലെ സാമ്പത്തിക ആശങ്കകളും ഇതിന് വളം നൽകി.
ഡോളറിന്റെ ബലഹീനത, പണപ്പെരുപ്പ ഭീഷണികൾ, ഡീ-ഡോളറൈസേഷൻ എന്നിവക്കെതിരെ നിക്ഷേപകർ സ്വർണ്ണത്തിൽ അഭയം തേടിയതോടെ വില കുതിക്കാൻ കാരണമായി. എന്നാൽ കഴിഞ്ഞ രണ്ട് ദിവസമായി സ്വർണ വില മൂക്കും കുത്തി താഴേക്കാണ്. 29-ന് 5,595-ൽ നിന്ന് 5,110-ലേക്ക് ഏകദേശം അഞ്ച് ശതമാനത്തോളം വിലയിടിഞ്ഞപ്പോൾ തൊട്ടടുത്ത ദിവസമായ 30 ന് വില വീണ്ടും 11-13% വരെ ഇടിഞ്ഞ് ഔണ്‍സ് വില 4800 ഡോളർ പരിധിയിലെത്തി. പതിറ്റാണ്ടുകളിലെ ഏറ്റവും വലിയ ഒറ്റ ദിവസത്തെ ഇടിവ് കൂടിയായിരുന്നു ഇത്.

ആഗോള വില ഇടിഞ്ഞതോടെ കേരളത്തിലും വില കൂപ്പുകുത്തി. 1.31 ലക്ഷം വരെയെത്തിയ സ്വർണം രണ്ട് ദിവസം കൊണ്ട് 1.17 ലക്ഷത്തിലേക്ക് വീണു. വെള്ളി വിലയും കുത്തനെ താഴേക്ക് പതിച്ചു. യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് കേന്ദ്രബാങ്കായ ഫെഡറൽ റിസർവ്വിൻ്റെ പുതിയ ചെയർമാനായി കെവിൻ വാർഷിനെ നാമനിർദ്ദേശം ചെയ്തതാണ് തകർച്ചയ്ക്ക് പ്രധാന കാരണം. മുൻ ഫെഡ് ഗവർണറും കർക്കശ നയങ്ങളുടെ വക്താവും അയഞ്ഞ ധനനയങ്ങളുടെ വിമർശകനുമാണ് വാർഷ്. അതുകൊണ്ട് തന്നെ വാർഷിൻ്റെ നിയമനം വിപണിയിൽ ആശങ്ക ലഘൂകരിക്കാൻ സഹായിച്ചു. ഇതോടെ അമിതമായി വാങ്ങിക്കൂട്ടിയ സ്വർണത്തിൽ നിന്നും ലാഭമെടുക്കാൻ നിക്ഷേപകർ തയ്യാറായി, വില താഴേക്ക് പതിച്ചു.
ഇനി അറിയേണ്ടത് വരും ദിവസങ്ങളിലും സ്വർണ വില ഇടിയുമോയെന്നതാണ്. ഇല്ലെന്നതാണ് വിശകലന വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. വാർഷിൻ്റെ വരവ് യുഎസ് ഡോളർ ശക്തിപ്പെടാൻ കാരണമായി. യഥാർത്ഥ വരുമാനം ഉയർന്നു. സ്വർണ്ണത്തിലും വെള്ളിയിലുമുണ്ടായിരുന്ന അമിത നിക്ഷേപങ്ങൾ ഇതോടെ പിൻവലിക്കപ്പെട്ടു. ഇത് വൻതോതിലുള്ള വിൽപനയ്ക്കും ശതകോടിക്കണക്കിന് ഡോളറിന്റെ വിപണി മൂല്യം ഇല്ലാതാകുന്നതിനും ഇടയാക്കി. ഇതൊരു ഘടനാപരമായ മാന്ദ്യമല്ല, മറിച്ച് ആവേശം കെട്ടടങ്ങുന്നതിന്റെ ഒരു ഘട്ടം മാത്രമാണ് എന്നാണ് ഇവർ ചൂണ്ടിക്കാട്ടുന്നത്. അതുകൊണ്ട് തന്നെ ദീർഘകാലാടിസ്ഥാനത്തിൽ സ്വർണ വില ഉയർന്ന് തന്നെ നിൽക്കുമെന്ന് ഇവർ പറഞ്ഞു.
ജെപി മോർഗനെ പോലുള്ള സ്ഥാപനങ്ങൾ ഈ വർഷം സ്വർണം 8500 ഡോളർ വരെ ഔണ്‍സിന് വർധിച്ചാൽ യാതൊരു തരത്തിലും അത്ഭുതപ്പെടാനില്ലെന്നാണ് ചൂണ്ടിക്കാട്ടുന്നത്. അതായത് 8500 ഡോളർ എന്നാൽ കേരളത്തിൽ ഒരു പവൻ വില 2 ലക്ഷം വരെ ആയേക്കുമെന്ന് സാരം.
സ്വർണ വില കേരളത്തിൽ
ആഗോളതലത്തിൽ സ്വർണ വില ഇടിഞ്ഞപ്പോൾ ഏകദേശം 13,000 രൂപയുടെ ഇടിവ് കേരള വിപണിയിൽ പ്രകടമായിട്ടുണ്ട്. ഇതോടെ ഇനി വിലയിടിവിൻ്റ സമയമായെന്നും പവൻ വില 25000 ആയി കുറയണേയെന്നുമൊക്കെയുള്ള പ്രതീക്ഷകളാണ് ആളുകൾ പങ്കുവെയ്ക്കുന്നത്. ഇനി വില എത്ര കുറഞ്ഞാലും അത്രയും വലിയൊരു കുപ്പുകുത്തൽ സ്വർണ വിലയിൽ പ്രതീക്ഷിക്കേണ്ടതില്ലെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. എന്തായാലും ഇപ്പോഴുള്ള വിലയിടിവ് താത്കാലികം മാത്രമാണെന്നാണ് സാമ്പത്തിക വിദഗ്ധർ പറയുന്നത്. അതിനാൽ സ്വർണം വിൽക്കാൻ പദ്ധതിയുള്ളവർ അൽപമൊന്ന് ക്ഷമിച്ചാൽ വലിയ ലാഭത്തിൽ സ്വർണം സ്വന്തമാക്കാം. അതേസമയം വാങ്ങാൻ ഉള്ളവർ കരുതലോടെ വാങ്ങി വെയ്ക്കുന്നതായിരിക്കും ഉചിതമെന്നും ചൂണ്ടിക്കാട്ടപ്പെടുന്നുണ്ട്.
-
സ്വര്‍ണം വീണ്ടും മുകളിലേക്കോ? പവന്‍വില 1.35 ലക്ഷത്തിലേക്ക് ഉടനെത്തും, ഗ്രാമിന് 16600! -
സ്വര്‍ണം, വെള്ളി ആഭരണങ്ങള്‍ ഇറക്കുമതി ചെയ്യാനാകില്ലേ? പുതിയ നിയന്ത്രണവുമായി കേന്ദ്രം -
സ്വര്‍ണം വില്‍ക്കാതെ എല്ലാവരും പണയം വെക്കുന്നു... സ്വര്‍ണവായ്പയില്‍ വന്‍ വര്‍ധനവെന്ന് റിപ്പോര്‍ട്ട് -
സ്വര്‍ണവില കുതിച്ചുകയറി; ഇനി വന്‍ മുന്നേറ്റം, ഒരു പവന് ആഭരണത്തിന് 1.20 ലക്ഷം രൂപ, ഗ്രാം വില അറിയാം -
ഏപ്രില്‍ മാസത്തില്‍ സ്വര്‍ണവില കുതിച്ചുയരും..! ഇപ്പോള്‍ വാങ്ങിയാല്‍ ലാഭം കൊയ്യാം, സംഭവിക്കാന്‍ പോകുന്നത് -
സ്വർണ വില ഇന്ന് ചതിച്ചു; ജ്വല്ലറികളിലേക്ക് പോകാൻ നിൽക്കുകയാണോ? ഇന്നത്തെ ഗ്രാം, പവൻ നിരക്ക് അറിയാം -
നിങ്ങളുടെ സ്വര്‍ണാഭരണം ഇന്‍ഷ്വര്‍ ചെയ്തിട്ടുണ്ടോ? പ്രീമിയം തുക ഇത്ര മാത്രം, നേട്ടങ്ങളിത് -
സ്വര്‍ണം പിടിവിടുന്നു; വൈകീട്ട് വന്‍ വില വര്‍ധന, ഇന്ന് 2 തവണ ഉയര്‍ന്നു, പുതിയ പവന് വില അറിയാം -
സ്വര്‍ണം വീഴും... വാഴാന്‍ പോകുന്നത് പഞ്ചസാരയോ? ഇന്ത്യയെ കാത്തിരിക്കുന്നത് ഇത് -
ലോകത്തുള്ളത് 31 ട്രില്യണ്‍ ഡോളര്‍ മൂല്യമുള്ള സ്വര്‍ണം! എന്നിട്ടും നിക്ഷേപകരുടെ കൈവശം 3% മാത്രം!! -
സ്വർണ വില 20 ശതമാനം ഇടിയും, സ്വപ്നമല്ല..പവൻ വില 88,000 രൂപ വരെ, ഗ്രാം വില 11,000ത്തിലേക്ക് ..; പുതിയ പ്രവചനം -
സ്വർണ വില കൂട്ടുന്ന സെൻട്രൽ ബാങ്കുകൾ; ഏറ്റവും വലിയ പണി തരുന്നത് ചൈന തന്നെ, പോളണ്ടും പിന്നിലല്ല..കണക്ക് പുറത്ത്












Click it and Unblock the Notifications