സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം
വലിയ ചാഞ്ചാട്ടങ്ങളിലൂടെയാണ് സ്വർണ വില കടന്നുപോകുന്നത്. കഴിഞ്ഞ ആഴ്ച കുത്തനെ ഇടിഞ്ഞ സ്വർണം പിന്നീട് തിരിച്ചുകയറി. വലിയ കുതിപ്പില്ലെങ്കിലും വില കൂടിയും കുറഞ്ഞും മുന്നേറുകയാണ്. പശ്ചിമേഷ്യൻ സംഘർഷവും എണ്ണ വിലയിലുണ്ടാകുന്ന വർധനവുമാണ് സ്വർണ വിലയിലും പ്രതിഫലിക്കുന്നത്. നിലവിലെ സാഹചര്യത്തിൽ സ്വർണം ഇനിയും കൂപ്പുകുത്തുമെന്നതാണ് ഒരു വിഭാഗം വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. എന്നാൽ സ്വർണം സുരക്ഷിത നിക്ഷേപമായി തുടരുമെന്നും വില ഉയർന്ന് തന്നെ നിൽക്കുമെന്നുമാണ് ഒരു വിഭാഗം വിദഗ്ധർ വിലയിരുത്തുനന്ത്. ജർമ്മൻ ബാങ്കായ കമ്മേർസ്ബാങ്കിലെ വിദഗ്ദ്ധർ ഇതേ നിലപാടാണ് പങ്കുവെയ്ക്കുന്നത്.
ഈ വർഷം അവസാനത്തോടെ ഒരു ഔൺസ് സ്വർണത്തിന് 5,000 ഡോളറായി വില ഉയരുമെന്നാണ് ബാങ്കിൻ്റെ വിലയിരുത്തൽ. നിലവിൽ 4500 ഡോളറിനടുത്താണ് ആഗോള വിപണിയിൽ ഒരു ഔണ്‍സ് സ്വർണത്തിന് വില. നേരത്തേ . ഡിസംബറിൽ 4,900 ഡോളർ എന്ന പ്രവചനമാണ് ബാങ്ക് നടത്തിയിരുന്നത്. 2027 ഓടെ ഈ കുതിപ്പ് തുടരുമെന്നും അന്ന് ഒരു ഔൺസ് സ്വർണത്തിന് 5,200 ഡോളർ ആയിരിക്കുമെന്നും കമ്മേർസ്ബാങ്ക് പ്രവചിക്കുന്നു.

ഇറാനിലെ യുദ്ധം ആഗോള ഊർജ്ജ വിപണിയിൽ കടുത്ത പ്രതിസന്ധി സൃഷ്ടിച്ചു, എണ്ണവില ഗണ്യമായി ഉയർന്നതോടെ സ്വർണത്തിന് തിരിച്ചടിയായി. ഈ ഉയർന്ന ഊർജ്ജവില പണപ്പെരുപ്പ പ്രതീക്ഷകൾക്ക് ആക്കം കൂട്ടുന്നുണ്ട്. ഇത് യുഎസ് കേന്ദ്രബാങ്കായ ഫെഡറൽ റിസർവിനെ അവരുടെ നിഷ്പക്ഷ ധനനയം നിലനിർത്താൻ നിർബന്ധിതരാക്കുമെന്നാണ് വിപണി കരുതുന്നത്. ഉയർന്ന പലിശ നിരക്കുകൾ സ്വർണംകൈവശം വെക്കുന്നതിന്റെ അവസരച്ചെലവ് കൂട്ടും,സ്വാഭാവികമായും സ്വർണ വില കുറയും.
അതേസമയം ഇറാനിലെ യുദ്ധം വേനൽക്കാലത്തിന് മുമ്പ് അവസാനിക്കുമെന്ന പ്രതീക്ഷയാണ് കമ്മേർസ്ബാങ്കിലെ ഫോറെക്സ് ആൻ്റ് കമ്മോഡിറ്റി റിസർച്ച് മേധാവി തു ലാൻ എൻഗുയെൻ പങ്കുവെയ്ക്കുന്നത്. പിന്നാലെ യുഎസ് ഫെഡറൽ റിസർവ് ഈ വർഷം അവസാനത്തോടെ പലിശ നിരക്ക് കുറയ്ക്കുന്ന നടപടികൾ പുനരാരംഭിക്കുമെന്നും അടുത്ത വർഷം മധ്യത്തോടെ മൊത്തം 75 ബേസിസ് പോയിന്റ് കുറയ്ക്കുമെന്നുമാണ് ഞങ്ങൾ പ്രതീക്ഷിക്കുന്നത്, അദ്ദേഹം പറഞ്ഞു.
'യുഎസ് പണപ്പെരുപ്പം അടുത്ത വർഷം ലക്ഷ്യത്തേക്കാൾ ഉയർന്ന നിലയിൽ തുടരാൻ സാധ്യതയുണ്ട്. ചുരുക്കത്തിൽ: യുഎസ് യഥാർത്ഥ പലിശ നിരക്കുകൾ ദീർഘകാലാടിസ്ഥാനത്തിൽ കുറയും, ഇത് സ്വർണ്ണം കൈവശം വെക്കുന്നതിന്റെ അവസരച്ചെലവ് കുറയ്ക്കും, അദ്ദേഹം കൂട്ടിച്ചേർത്തു. മാറുന്ന പലിശ നിരക്ക് പ്രതീക്ഷകളെ തുടർന്നുള്ള ബോണ്ട് വരുമാനത്തിലെ വർദ്ധനയും ഡോളറിന്റെ കരുത്തും സ്വർണത്തിന് തടസ്സങ്ങൾ സൃഷ്ടിച്ചെങ്കിലും, ഒരു സുരക്ഷിത നിക്ഷേപം എന്ന നിലയിൽ സ്വർണത്തിന്റെ പെരുമാ കുറഞ്ഞിട്ടില്ലെന്ന് എൻഗുയെൻ ചൂണ്ടിക്കാട്ടി.
' സാധാരണ നിലയിൽ സെൻട്രൽ ബാങ്കുകൾ പലിശ നിരക്ക് കുറക്കുമ്പോഴാണ് സ്വർണം കുതിച്ചു കയറുന്ന്. എന്നാൽ പശ്ചിമേഷ്യൻ സംഘർഷവും ക്രൂഡ് വിലക്കയറ്റവും പണപ്പെരുപ്പ ഭീതി ശക്തമാക്കി, പലിശ നിരക്ക് കൂട്ടും എന്ന പ്രതീക്ഷ ഇത് ശക്തമാക്കിയിട്ടുണ്ട്. സുരക്ഷിത നിക്ഷേപമായി കാണുന്ന സ്വിസ് ഫ്രാങ്ക് പോലും അടുത്തിടെ G10 കറൻസി വിഭാഗത്തിൽ പിന്നോട്ട് പോയത് ഇത് വ്യക്തമാക്കുന്നുണ്ട്', എൻഗുയെൻ വിശദീകരിച്ചു.
അതേസമയം ആഗോള വിപണിയിൽ സ്വർണ വി ഔണ്‍സിന് 5000 ഒക്കെ ആയാൽ കേരളത്തിൽ ഒരു പവന് പരമാവധി 1.10 ലക്ഷം വരെയാകും വില. ഈ വർഷം 2 ലക്ഷം വില വരെ പവന് ആകും എന്ന പ്രവചനങ്ങൾ നേരത്തേ ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ പുതിയ പ്രവചനം ആഭരണപ്രേമികളെ സംബന്ധിച്ച് ആശ്വാസമാണ്.
-
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
'സ്വർണം ഇപ്പോൾ വാങ്ങിയില്ലെങ്കിൽ ഇനി വാങ്ങാനേ നിങ്ങൾ പോകില്ല';നിക്ഷേപകർക്ക് മുന്നറിയിപ്പ് -
ഗള്‍ഫില്‍ ആരും സ്വര്‍ണം വാങ്ങുന്നില്ലേ..!? സ്വര്‍ണവില്‍പ്പന ഇടിയുന്നു... 70% കുറവ് -
ഇതുവരെ കൂടിയതൊന്നുമല്ല... സ്വര്‍ണത്തിന്റെ കുതിപ്പ് വരാനിരിക്കുന്നതേയുള്ളൂ... വെള്ളിക്കും വില കൂടും -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
യുദ്ധം അവസാനിച്ചാല്‍ സ്വര്‍ണം എങ്ങനെ വ്യാപാരം ചെയ്യണം? വിലയിടിവ് തുടരുമോ? -
കുത്തനെ ഇടിയുന്നു, പിന്നാലെ തിരിച്ചുകയറുന്നു! സ്വര്‍ണത്തിന് ഈ ആഴ്ച എന്ത് സംഭവിക്കും? -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഗ്രാമിന് 100 ദിര്‍ഹത്തോളം കുറവ്!! ആഭരണങ്ങളും സ്വര്‍ണനാണയങ്ങളും വാരിക്കൂട്ടി ദുബായ് ജനത












Click it and Unblock the Notifications