സ്വർണ വില ഇടിഞ്ഞ് താഴും..പക്ഷെ അത് സംഭവിക്കണം; എന്തുകൊണ്ടെന്ന് വിശദീകരിച്ച് സാമ്പത്തിക വിദഗ്ധ
അമേരിക്കയിൽ 43 ദിവസം നീണ്ട് നിന്ന ഷട്ട് ഡൗൺ അവസാനിച്ചത് വിപണിക്ക് വലിയ ഉണർവാകുമെന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്നു. സ്വാഭാവികമായും നിക്ഷേപകർ സ്വർണത്തെ കൈിട്ട് വിപണിയിലേക്ക് തിരിയുമെന്നും വില ഇടിയുമെന്നുമൊക്കെയായിരുന്നു പ്രവചനങ്ങൾ. എന്നാൽ അതൊന്നും ഉണ്ടായില്ലെന്ന് മാത്രമല്ല സ്വർണ വില ഇപ്പോഴും ഏറിയും കുറഞ്ഞും തുടരുകയാണ്. ഏത് സാഹചര്യത്തിലായിരിക്കും ഇനി സ്വർണ വിലയിൽ വലിയൊരു ഇടിവ് ഉണ്ടാകുകയെന്നാണ് ഇപ്പോൾ സ്വർണപ്രേമികളുടെ ചോദ്യം. ഇതിന് ഉത്തരം നൽകുകയാണ് സാമ്പത്തിക വിദഗ്ധ മേരി ജോർജ്. സീ ന്യൂസ് മലയാളത്തിന് നൽകിയ അഭിമുഖത്തിൽ അവർ പങ്കുവെച്ച കാര്യങ്ങൾ ഇങ്ങനെ
'കഴിഞ്ഞ ആഴ്ചയിൽ സ്വർണ്ണത്തിന്റെ വിലയിൽ വലിയ കയറ്റം ഉണ്ടായിട്ടില്ല, മറിച്ച് ഏറിയും കുറഞ്ഞും ചാഞ്ചാടി. കഴിഞ്ഞ ആഴ്ചയാണ് 43 ദിവസത്തെ ഷട്ട്ഡൗണിന് ശേഷം യുഎസ് ഇക്കോണമി തുറന്നത്. എന്ന് മാത്രവുമല്ല ഒരുപക്ഷേ നവംബർ അവസാന ആഴ്ചയിലോ ഡിസംബർ ആദ്യ ആഴ്ചയിലോ ഫെഡറൽ റിസേർവ് പലിശ നിരക്ക് ഒരു കാൽ ശതമാനം കുറച്ചേക്കാം എന്ന ആശങ്കയും ഉണ്ട്.

അമേരിക്ക ഇന്ത്യയുമായും ചൈനയുമായുമൊക്കെയുള്ള വ്യാപാര തർക്കത്തിൽ ഇളവ് പ്രഖ്യാപിക്കുമോയെന്ന് ഉറ്റുനോക്കപ്പെടുന്നുണ്ട്. ഇതിനോടകം തന്നെ ഇന്ത്യ പല ആവർത്തി ചർച്ച നടത്തിയിട്ടുണ്ട്. ഇന്ത്യക്ക് മേലുള്ള ഇറക്കുമതി തീരുവ 20 ശതമാനം കുറച്ചേക്കുമെന്ന തരത്തിലൊരു അഭ്യൂഹം ഉണ്ടായിരുന്നെങ്കിലും യുഎസ് ഇത് സംബന്ധിച്ചൊരു നിലപാട് പ്രഖ്യാപിച്ചിട്ടില്ല.
ട്രംപിന്റെ അടുത കരുനീക്കം എന്തായിരിക്കും എന്നാണ് വ്യാപാര ലോകം പ്രധാനമായും ഉറ്റുനോക്കുന്നത്.ഇന്ത്യയിലേക്ക് വരികയാണെങ്കിൽ സ്വർണത്തിന്റെ വിലയെ പിടിച്ചു കുലുക്കത്തക്ക സംഭവവികാസങ്ങൾ ഒന്നും തന്നെ രാജ്യത്ത് ഉണ്ടായിട്ടില്ല. കഴിഞ്ഞ ആഴ്ച മൂന്നു ദിവസം നിഫ്റ്റിയും സെൻസക്സും ഉയർന്നിരുന്നു. പക്ഷേ പിന്നീട് നിഫ്റ്റിയും സെൻസക്സും ചാഞ്ചാടുന്നതാണ് നമ്മൾ കണ്ടത്.
കഴിഞ്ഞ ആഴ്ചയിൽ 1 ശതമാനം വളർച്ച നിഫ്റ്റിയും സെൻസെക്സും രേഖപ്പെടുത്തി. അമേരിക്കയുടെ ഷട്ട്ഡൗൺ ലിഫ്റ്റ് ചെയ്യുമ്പോൾ ആഗോള വിപണിയിൽ ഉണർവ് കാണിക്കും എന്നാണ് പ്രതീക്ഷിച്ചിരുന്നത് . പക്ഷേ ആ പ്രതീക്ഷിച്ചത്ര ഉണർവ് ഇതുവരെ വിപണി കാണിച്ചിട്ടില്ല.
ബിഹാറിൽ വലിയ വിജയം പ്രോ കോർപറേറ്റ് പാർട്ടിയായ ബിജെപി ഉണ്ടാക്കിയിട്ടും സെൻസക്സിനും നിഫ്റ്റിക്കും അത്ര വലിയ കുതിപ്പ് ഉണ്ടായില്ല എന്നത് ശ്രദ്ധേയമാണ്.
വിദേശ ധനകാര്യ സ്ഥാപനങ്ങൾ ഇന്ത്യൻ സ്റ്റോക്ക് മാർക്കറ്റിൽ നിന്ന് വലിയ തോതിൽ അവരുടെ ഷെയറുകൾ വിറ്റ് ആ പണം തിരികെ കൊണ്ടുപോയി എന്നാണ് നമ്മൾ മനസ്സിലാക്കുന്നത് . ബിജെപി ഇത്ര നല്ല രീതിയിൽ ബീഹാറിൽ ജയിച്ചിട്ട് പോലും എന്തുകൊണ്ടാണ് വിദേശ ധനകാര്യ സ്ഥാപനങ്ങൾ അവരുടെ ഷെയറുകൾ വിറ്റത്?വോട്ട് ചോരി എന്ന ആരോപണമാണ് അതിന് പ്രധാന കാരണം. ഈ വിഷയം വലിയ തോതിൽ ചർച്ചയാകുകയും പ്രതിപക്ഷ പാർട്ടികൾ കോടതിയെ സമീപിച്ചാൽ ഇലക്ഷൻ നടപടികളിൽ തന്നെ വലിയ മാറ്റം ഉണ്ടായേക്കാമെന്ന ചിന്തയൊക്കെയാകും വിദേശ ധനകാര്യ സ്ഥാപനങ്ങൾ പിന്നോട്ടടിച്ചത്.
ഇങ്ങനെയൊക്കെയുള്ള ആശങ്കകൾ നിലനിൽക്കുന്ന ഒരു സാഹചര്യമാണ് ഇന്നുള്ളത് അതുകൊണ്ടാണ് സ്വർണ്ണത്തിന്റെ വിലയിൽ വലിയ ഏറ്റവുമില്ല വലിയ കുറവുമില്ല എന്ന നിലയിൽ പോകുന്നത്. സ്വർണത്തിന്റെ വില ഏതായാലും തൽക്കാലം വലിയ കാര്യമായിട്ട് താഴേക്ക് പോകുമെന്നും പ്രതീക്ഷിക്കേണ്ട ഒരുപാട് ഉയരുമെന്നും പ്രതീക്ഷിക്കേണ്ട .എന്തായാലും അമേരിക്കയുടെ ട്രേഡ് വാർ തീർന്ന് അവർ റേറ്റ് ഓഫ് ഇൻറസ്റ്റ് റേറ്റ് കുറയക്കുകയാണെങ്കിൽ സ്വർണത്തിന്റെ വില താഴോട്ട് തന്നെ വരും'












Click it and Unblock the Notifications