സ്വര്‍ണവില ഇന്നും കുറഞ്ഞു; നാമമാത്രമായ ഇടിവ്, ആഭരണം വാങ്ങുന്നവര്‍ക്ക് ആശ്വാസം, പവന്‍ വില
കൊച്ചി: കേരളത്തില്‍ സ്വര്‍ണവിലയില്‍ ഇന്നും കുറവ്. ഇന്നലെ ഉച്ചയ്ക്ക് ശേഷം വലിയ കുറവ് വന്ന പിന്നാലെയാണ് ഇന്നത്തെ നാമമാത്രമായ ഇടിവ്. ആഭരണം വാങ്ങാന്‍ താല്‍പ്പര്യമുള്ളവര്‍ക്ക് ഇന്ന് നല്ല അവസരമാണ്. അഡ്വാന്‍സ് ബുക്ക് ചെയ്ത് ഭാവിയിലെ വിലക്കയറ്റ ഭീഷണിയില്‍ നിന്ന് രക്ഷപ്പെടാം. എന്നാല്‍ ജ്വല്ലറികളില്‍ എത്തുന്നവരില്‍ കൂടുതലും സ്വര്‍ണം വാങ്ങാനല്ലെന്നും പഴയ സ്വര്‍ണം വില്‍ക്കാനാണെന്നും ജ്വല്ലറി വ്യാപാരികള്‍ പറയുന്നു.
പവന്‍ വില ഒരു ലക്ഷം രൂപ കടന്ന് കുതിച്ച സാഹചര്യത്തില്‍ പഴയ സ്വര്‍ണം വിറ്റ് പണമാക്കുന്നവര്‍ കൂടിയിട്ടുണ്ട്. വീട് എടുക്കുന്നതിനും സ്ഥലം വാങ്ങുന്നതിനുമെല്ലാമാണ് പലരും സ്വര്‍ണം വില്‍ക്കുന്നത്. നൂറ് പവന്‍ കൈവശമുള്ള വ്യക്തി ഇന്ന് കോടിപതിയാണ് എന്നതാണ് എടുത്തു പറയേണ്ട കാര്യം. പഴയ സ്വര്‍ണം പണം കൊടുത്ത് തിരിച്ചെടുക്കാന്‍ കഴിയാതെ വെട്ടിലായ ജ്വല്ലറികളുമുണ്ട്. ഇനി ഇന്നത്തെ സ്വര്‍ണവില അറിയാം...

കേരളത്തില്‍ ഇന്നലെ ഉച്ചയ്ക്ക് 880 രൂപ കുറഞ്ഞിരുന്നു. ഇന്ന് രാവിലെ 200 രൂപയാണ് കുറഞ്ഞിരിക്കുന്നത്. 22 കാരറ്റ് ഗ്രാമിന് 12650 രൂപയും പവന് 101200 രൂപയുമാണ് ഇന്നത്തെ വില. രാജ്യാന്തര വിപണിയില്‍ ഔണ്‍സ് സ്വര്‍ണത്തിന് 4440 ഡോളറാണ് വില. ഇന്നലെ ഇതിനേക്കാള്‍ കുതിച്ച ശേഷമാണ് ഇടിഞ്ഞത്. ഡോളര്‍ സൂചിക 98.71 എന്ന നിരക്കിലും രൂപയുടെ മൂല്യം 89.96 എന്ന നിരക്കിലുമാണ്. ക്രൂഡ് ഓയില്‍ വില അല്‍പ്പം ഉയര്‍ന്നു.
കേരളത്തില്‍ ഇന്ന് 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 10400 രൂപയാണ് വില. പവന് 83200 രൂപയാണ്. 14 കാരറ്റ് സ്വര്‍ണം ഗ്രാമിന് 8100 രൂപയും പവന് 64800 രൂപയും നല്‍കണം. 9 കാരറ്റ് സ്വര്‍ണം ഗ്രാമിന് 5225 രൂപയും പവന് 41800 രൂപയുമാണ് നല്‍കേണ്ടത്. കേരളത്തില്‍ വെള്ളിയുടെ വില ഇന്ന് കുറഞ്ഞു. ഗ്രാമിന് 255 രൂപയും 10 ഗ്രാമിന് 2550 രൂപയുമാണ് വില.
കുറഞ്ഞ കാരറ്റ് ആഭരണങ്ങള്‍ക്ക് പ്രിയം കൂടി
കേരളത്തില്‍ 18, 14 കാരറ്റുകളിലെ സ്വര്‍ണത്തിന് ആവശ്യക്കാര്‍ കൂടിയിട്ടുണ്ട്. 22 കാരറ്റ് സ്വര്‍ണം പവന് ഒരു ലക്ഷത്തിന് മുകളില്‍ വില വരുന്നതിനാലാണിത്. ആഭരണം എന്ന രീതിയില്‍ നോക്കുമ്പോള്‍ കുറഞ്ഞ കാരറ്റിലെ സ്വര്‍ണം മതിയാകും. എന്നാല്‍ ഈ സ്വര്‍ണം ബാങ്കുകളില്‍ ഗോള്‍ഡ് ലോണിന് ഈടായി സ്വീകരിക്കില്ല. മാത്രമല്ല, മാറ്റ് കുറയാനുള്ള സാധ്യതയും ഏറെയാണ്.
75 ശതമാനം സ്വര്‍ണവും ബാക്കി മറ്റു ലോഹങ്ങളും ഉള്‍പ്പെടുന്നതാണ് 18 കാരറ്റ് സ്വര്‍ണം. മറ്റു ലോഹങ്ങളുടെ അംശം കൂടുന്നതിനാല്‍ തിളക്കം കുറയാന്‍ സാധ്യതയുണ്ട്. 58 ശതമാനം സ്വര്‍ണവും ബാക്കി മറ്റു ലോഹങ്ങളും ഉള്‍പ്പെടുന്നതാണ് 14 കാരറ്റ് സ്വര്‍ണം. ഇതും വേഗത്തില്‍ ഒളി മങ്ങാനുള്ള സാധ്യതയുണ്ട്. കഴിഞ്ഞ വര്‍ഷമാണ് കേരളത്തില്‍ ഒമ്പത് കാരറ്റ് സ്വര്‍ണം സജീവമായത്. എല്ലാ സ്വര്‍ണവും ഹാള്‍മാര്‍ക്കിങ് ചെയ്യണം എന്ന നിബന്ധനയുണ്ട്.












Click it and Unblock the Notifications