Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വര്‍ണവില കുത്തനെ ഇടിഞ്ഞു; ആശ്വാസ ദിനം... കേരളത്തിലെ ഇന്നത്തെ സ്വര്‍ണനിരക്ക് അറിയാം

കൊച്ചി: കേരളത്തില്‍ സ്വര്‍ണവിലയില്‍ ഇടിവ്. തുടര്‍ച്ചയായ വില വര്‍ധനവിന് ശേഷമാണ് ഇന്ന് ഇടിവുണ്ടായിരിക്കുന്നത്. ഏപ്രില്‍ മാസത്തില്‍ ഏറ്റവും കുറഞ്ഞ വില ഒരു പവന് 44000 രൂപയായിരുന്നു. എന്നാല്‍ മെയ് മാസത്തില്‍ ഇതുവരെ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ വില 44560 രൂപയാണ്. അതായത് ഓരോ മാസവും വില പതിയെ കൂടി വരുന്നു എന്ന് സാരം.

ഈ മാസം ഒന്നിന് രേഖപ്പെടുത്തിയ വില 44560 രൂപയായിരുന്നു. രണ്ടാം തിയ്യതി ഈ വില തുടര്‍ന്നെങ്കിലും തൊട്ടടുത്ത രണ്ടു ദിവസങ്ങളില്‍ വിലയില്‍ മാറ്റമുണ്ടായി. 45600 എന്ന നിലയിലേക്ക് ഉയരുകയാണ് ചെയ്തത്. വെള്ളിയാഴ്ച സര്‍വകാല റെക്കോര്‍ഡിലെത്തി. 45760 രൂപയായിരുന്നു വെള്ളിയാഴ്ചത്തെ വില. വിപണിയില്‍ അസ്ഥിര നിലനില്‍ക്കവെയാണ് ഇന്ന് സ്വര്‍ണവിലയില്‍ കുറവുണ്ടായിരിക്കുന്നത്.

g

ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 45200 രൂപയിലേക്ക് കുറഞ്ഞിരിക്കുകയാണ്. 560 രൂപയാണ് ഒരു പവന്‍മേല്‍ കുറഞ്ഞിരിക്കുന്നത്. ഒരു ഗ്രാം സ്വര്‍ണത്തിന് ഇന്ന് നല്‍കേണ്ട തുക 5650 രൂപയാണ്. കഴിഞ്ഞ രണ്ടു ദിവസങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ വില ഇടിഞ്ഞിട്ടുണ്ട്. വരും ദിവസങ്ങളിലെ സാഹചര്യം ഇതായിരിക്കില്ലെന്നാണ് നിരീക്ഷണം.

അതുകൊണ്ട് തന്നെ ഇന്നത്തെ വില ഉപഭോക്താക്കള്‍ക്ക് മുതലെടുക്കാവുന്നതാണ്. വരും ദിവസങ്ങളില്‍ വിലയില്‍ വര്‍ധനവുണ്ടാകാനുള്ള സാധ്യതയുണ്ട്. കാരണം അമേരിക്കന്‍ വിണിയില്‍ അസ്ഥിരത തുടരുകയാണ്. അങ്ങനെ വരുമ്പോള്‍ വില കൂടുകയാണ് ചെയ്യുക. ഇന്ന് കുറഞ്ഞത് ആശ്വാസമാണ് എന്ന് പറയാന്‍ ഇതാണ് കാരണം. വലിയ വില വര്‍ധനവ് പ്രതീക്ഷിക്കാന്‍ വകയില്ല.

അതേമസയം, കമ്മോഡിറ്റി വിപണി വിദഗ്ധര്‍ പറയുന്നത് ഇന്നത്തെ വിലക്കുറവ് ഒരവസരം ആണെന്നാണ്. ആഗോള സാഹചര്യം വില കൂടാന്‍ സാധ്യതയുള്ളതാണ്. ഈ വേളയിലാണ് കുറവ് വന്നിരിക്കുന്നത്. ഈ കുറവ് പ്രതീക്ഷിച്ചതല്ല. അതുകൊണ്ടുതന്നെ വരും ദിവസങ്ങളില്‍ കുറവ് പ്രതീക്ഷിക്കാനും സാധിക്കില്ല. സ്വര്‍ണം വാങ്ങാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് ഇന്നത്തെ വിലക്കുറവ് മുതലെടുക്കാം.

അന്താരാഷ്ട്ര വിപണിയില്‍ ഒരു ഔണ്‍സ് സ്വര്‍ണത്തിന് 2010 ഡോളര്‍ ആണ് പുതിയ വില. വെള്ളി ഔണ്‍സ് വില 25.40 ഡോളറാണ്. ഡോളറിന്റെ മൂല്യം താഴ്ന്നിട്ടുണ്ട്. അമേരിക്കന്‍ സാമ്പത്തിക രംഗം തകര്‍ച്ചാ ഭീഷണിയില്‍ നിന്ന് രക്ഷപ്പെട്ടിട്ടുമില്ല. ഈ രണ്ട് സാഹചര്യങ്ങളും വരും ദിവസങ്ങളില്‍ വില കൂടുമെന്നതിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.

അതേസമയം, സ്വര്‍ണത്തിനും വെള്ളിക്കും വിപണിയില്‍ ആവശ്യക്കാര്‍ കുറഞ്ഞിട്ടുണ്ട്. ഇന്ത്യന്‍ വിപണിയില്‍ രേഖപ്പെടുത്തുന്ന ഉയര്‍ന്ന വിലയാണ് ആവശ്യക്കാര്‍ കുറയാന്‍ കാരണം. ഏപ്രില്‍ മാസത്തില്‍ സ്വര്‍ണവില്‍പ്പന വന്‍തോതില്‍ ഇടിഞ്ഞിട്ടുണ്ടെന്ന് കാമ ജ്വല്ലറി എംഡി കോളിന്‍ ഷാ പറയുന്നു. എന്നാല്‍ 18 കാരറ്റ് സ്വര്‍ണത്തിന് ആവശ്യക്കാര്‍ ഏറി. സാധാരണ എല്ലാവരും വാങ്ങാറുള്ളത് 22 കാരറ്റായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+