Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വര്‍ണം ചരിത്രവിലയില്‍; ഇനി ആര്‍ക്കും കൈപൊള്ളും... സാധാരണക്കാരന് അപ്രാപ്യം

കൊച്ചി: സ്വര്‍ണത്തിന് സര്‍വകാല റെക്കോര്‍ഡ്. ഇത്രയും വില വര്‍ധനവ് ആദ്യം. ഒരു പവന്‍ സ്വര്‍ണത്തിന് 45000 രൂപയായി. ഇന്ന് ഒരുപവന് 760 രൂപയാണ് കൂടിയത്. ആഗോള സാമ്പത്തിക സാഹചര്യമാണ് സ്വര്‍ണവില പിടിവിട്ട് ഉയരാന്‍ ഇടയാക്കിയത്. സാധാരണക്കാര്‍ക്ക് വാങ്ങാന്‍ പറ്റാത്ത രീതിയിലേക്ക് സ്വര്‍ണവില ഉയര്‍ന്നിരിക്കുകയാണ്. ഇനിയും വില വര്‍ധിക്കുമെന്നാണ് സാമ്പത്തിക നിരീക്ഷകര്‍ പറയുന്നത്.

കഴിഞ്ഞ ഫെബ്രുവരി മുതലാണ് സ്വര്‍ണത്തിന് വില അതിവേഗം ഉയരാന്‍ തുടങ്ങിയത്. മാര്‍ച്ചില്‍ 44000 കടന്നു. ഏപ്രിലില്‍ 45000ത്തിലെത്തി. ഈ മാസം ആദ്യ ദിനത്തില്‍ 44000 ആയിരുന്നു പവന്‍വില. അഞ്ചാം ദിവസമാണ് 1000 രൂപ വര്‍ധിച്ച് 45000ത്തില്‍ എത്തിയിരിക്കുന്നത്. ആഗോള സാമ്പത്തിക സാഹചര്യം പൂര്‍ണമായി മാറുന്നു എന്നതിന്റെ പ്രത്യക്ഷ സൂചനയാണിത്.

g

എന്താണ് വില വര്‍ധനയ്ക്ക് കാരണം

എന്തുകൊണ്ടാണ് സ്വര്‍ണ വില കുത്തനെ വര്‍ധിക്കുന്നത് എന്ന സംശയം സ്വാഭാവികമാണ്. കേരളത്തിലെ സാഹചര്യത്തില്‍ മാത്രം ഇതിനെ കാണാനാകില്ല. ആഗോള തലത്തില്‍ ഒട്ടേറെ ഘടകങ്ങളാണ് സ്വര്‍ണവില നിശ്ചയിക്കുന്നത്. ഏറ്റവും ഒടുവില്‍ തിരിച്ചടിയായത് സൗദി അറേബ്യയും റഷ്യയും ഉള്‍പ്പെടുന്ന ഒപെക് പ്ലസ് രാജ്യങ്ങളുടെ നിലപാടാണ്. എണ്ണ ഉല്‍പ്പാദനം വെട്ടിക്കുറയ്ക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് അവര്‍.

എണ്ണവിലയെ മാത്രം ആശ്രയിച്ച് നില്‍ക്കുന്ന രാജ്യങ്ങള്‍ വലിയ ആശങ്കയിലായിരുന്നു. എണ്ണ വില ഇടിഞ്ഞുവരുന്നതാണ് അവരെ ഭയപ്പെടുത്തിയത്. ഈ സാഹചര്യത്തില്‍ വില വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ അവര്‍ എണ്ണവില വെട്ടിക്കുറച്ചു. ഇതോടെ വിപണിയിലെ ലഭ്യത കുറയുമെന്ന് ഉറപ്പായി. എണ്ണവില കൂടാനും അവസരം ഒരുങ്ങി. എണ്ണവില കൂടിയാല്‍ പണപ്പെരുപ്പം വര്‍ധിച്ചേക്കും. ഇത് വിപണിയെ സാരമായി ബാധിക്കും. ഈ പ്രതിസന്ധി മുന്‍കൂട്ടി കണ്ട നിക്ഷേപകര്‍ സ്വര്‍ണത്തിലേക്ക് തിരിയുകയാണ്.

ട്രംപിന്റെ അറസ്റ്റ് പണിയായോ

അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അറസ്റ്റും അതേ തുടര്‍ന്നുള്ള അമേരിക്കന്‍ സാഹചര്യവും സ്വര്‍ണവിലയെ ബാധിച്ചു എന്നാണ് ആഗോള മാധ്യമങ്ങളിലെ റിപ്പോര്‍ട്ട്. ട്രംപിന്റെ അറസ്റ്റ് അമേരിക്കന്‍ രാഷ്ട്രീയ സാഹചര്യം മാറ്റിമറിക്കുമെന്ന് പ്രചാരണമുണ്ടായിരുന്നു. ഇത് നിക്ഷേപകരില്‍ ആശങ്കയുണ്ടാക്കിയിട്ടുണ്ട്. ആഗോള വിപണിയില്‍ ഒരു ഔണ്‍സ് സ്വര്‍ണത്തിന് 2002 ഡോളര്‍ എന്ന നിലയിലേക്ക് വില വര്‍ധിച്ചിരിക്കുകയാണ്.

അതിവേഗം മാറുന്ന രാഷ്ട്രീയ-സാമ്പത്തിക സാഹചര്യമാണ് നിലവിലുള്ളത് എന്നാണ് എടുത്തുപറയേണ്ടത്. റഷ്യ-യുക്രൈന്‍ യുദ്ധം തുടങ്ങിയ ശേഷം നിക്ഷേപകരില്‍ ആശങ്ക നിലനില്‍ക്കുന്നുണ്ട്. ലോകത്തെ പ്രധാന രാജ്യങ്ങള്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടുമോ എന്ന ഭീതിയാണ് ഉടലെടുത്തത്. തൊട്ടുപിന്നാലെ പ്രധാന കമ്പനികള്‍ ജീവനക്കാരെ വെട്ടിക്കുറയ്ക്കാന്‍ തുടങ്ങിയത് സാമ്പത്തിക മാന്ദ്യം വരുന്നു എന്ന തോന്നലുണ്ടാക്കി. ഇതെല്ലാം സുരക്ഷിത നിക്ഷേപമായി കരുതുന്ന സ്വര്‍ണത്തിന് കരുത്തേകി.

സ്വര്‍ണം ഇനി വില കുറഞ്ഞ് 40000ത്തിന് താഴേക്ക് എത്തുമോ എന്ന ചോദ്യത്തിന് തന്നെ പ്രസക്തിയില്ലാത്ത അന്തരീക്ഷമാണുള്ളത്. വിലയില്‍ ചാഞ്ചാട്ടം തുടരുമെങ്കിലും വലിയ തോതിലുള്ള ഇടിവിന് സാധ്യതയില്ല. വില കുത്തനെ ഇടിയണമെങ്കില്‍ ഒട്ടേറെ ഘടകങ്ങളില്‍ മാറ്റം സംഭവിക്കണം. യുദ്ധ ഭീതി അകലണം, എണ്ണവില കുറയണം, കമ്പനികള്‍ കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കണം, സാമ്പത്തിക സ്ഥിതിയില്‍ മാറ്റം വരണം... ഇതെല്ലാം ഒരുമിച്ച് സംഭവിക്കാന്‍ സാധ്യതയില്ലാത്തതിനാല്‍ സ്വര്‍ണവില ഉടന്‍ കുറയില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+