സ്വര്‍ണവില തുടര്‍ച്ചയായ രണ്ടാംദിനവും താഴ്ന്നു; ഈ മാസത്തെ കുറഞ്ഞ നിരക്ക്, ഇന്നത്തെ വില അറിയാം
കൊച്ചി: കേരളത്തില്‍ സ്വര്‍ണവില തുടര്‍ച്ചയായ രണ്ടാം ദിവസവും താഴ്ന്നു. ഈ മാസം രേഖപ്പെടുത്തുന്ന ഏറ്റവും കുറഞ്ഞ നിരക്കാണിന്ന്. അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവില വര്‍ധിക്കാനുള്ള സാധ്യത തെളിയുമ്പോഴാണ് കേരളത്തില്‍ വിലയില്‍ ഇടിവ് വന്നിരിക്കുന്നത്. ഒരു പക്ഷേ, വരും ദിവസങ്ങളില്‍ വില ഉയര്‍ന്നേക്കും. അതുകൊണ്ടുതന്നെ ഇന്നത്തെ വിലക്കുറവ് ഉപഭോക്താക്കള്‍ക്ക് അതുല്യ അവസരമാണ്.
സെപ്തംബറില്‍ ആദ്യത്തെ നാല് ദിവസവും സ്വര്‍ണവില ഉയരുന്നതായിരുന്നു വിപണിയിലെ ട്രെന്‍ഡ്. അമേരിക്കന്‍ വിപണിയില്‍ നിന്നുള്ള വാര്‍ത്തകളും ഇതിന് കാരണമായി. എന്നാല്‍ ചൊവ്വാഴ്ച വില കുറയുകയാണ് ചെയ്തത്. തൊട്ടുപിന്നാലെ ബുധനാഴ്ചയും വില കുറഞ്ഞു. എന്നാല്‍ വരും ദിവസങ്ങൡ സമാനമായ വിലക്കുറവുണ്ടാകുമോ എന്ന് പ്രവചിക്കാന്‍ സാധ്യമല്ലെന്നാണ് വിപണി നിരീക്ഷകരുടെ അഭിപ്രായം.

ഇന്ന് കേരളത്തില്‍ ഒരു പവന്‍ സ്വര്‍ണത്തിന് 44000 രൂപയാണ് നല്‍കേണ്ടത്. 120 രൂപ പവന് കുറഞ്ഞു. ഗ്രാമിന് 15 രൂപ കുറഞ്ഞ് 5500 രൂപയായി. സ്വര്‍ണം വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇന്ന് നല്ല ദിവസമാണ്. അഡ്വാന്‍സ് ബുക്കിങ് ചെയ്യുന്നവര്‍ക്കും ആശ്വാസ വിലയാണിന്ന്. അഡ്വാന്‍സ് ബുക്ക് ചെയ്യുന്നതിലൂടെ ഭാവിയില്‍ വില ഉയര്‍ന്നാലുള്ള ആശങ്ക ഒഴിവാക്കാം.
ബുക്ക് ചെയ്യുന്ന സമയത്തെ വിലയോ വാങ്ങുന്ന സമയത്തെ വിലയോ ഏതാണ് കുറവ്, ആ വിലയാണ് നല്‍കേണ്ടി വരിക. മുഴുവന്‍ തുക നല്‍കി അഡ്വാന്‍സ് ബുക്ക് ചെയ്യുന്നവര്‍ക്ക് ഒരു വര്‍ഷം വരെയാണ് ജ്വല്ലറികള്‍ സമയപരിധി നല്‍കുന്നത്. കുറഞ്ഞ തുക നല്‍കി ബുക്ക് ചെയ്യുമ്പോള്‍ സമയപരിധിയില്‍ മാറ്റംവരും. അതേസമയം, ഇന്ത്യന്‍ രൂപ മൂല്യം കുറഞ്ഞു എന്നാണ് വിപണിയില്‍ നിന്നുള്ള വിവരം.
ഡോളറിനെതിരെ രൂപയുടെ മൂല്യം 83.07 എന്ന നിരക്കിലാണ് വ്യാപാരം. രൂപയുടെ മൂല്യം കുറയുന്നത് ഇന്ത്യന്‍ വിപണിയില്‍ തിരിച്ചടിയാകും. അതേസമയം, ഡോളര്‍ ഇന്‍ഡക്‌സ് 104ല്‍ തുടരുകയാണ്. ഡോളര്‍ കരുത്താര്‍ജ്ജിച്ചാല്‍ സ്വര്‍ണത്തിന് വില കുറയും. ആഗോള വിപണിയില്‍ എണ്ണവില ഉയരുന്നതാണ് മറ്റൊരു പ്രതിസന്ധി. വിപണിയെ മൊത്തം ബാധിക്കുന്നതാണ് എണ്ണവിലയിലെ ഉയര്‍ച്ച.
ബ്രെന്‍ഡ് ക്രൂഡ് ബാരലിന് 90 ഡോളറില്‍ എത്തി എന്നതാണ് പുതിയ വിവരം. സമീപകാലത്ത് ആദ്യമായിട്ടാണ് എണ്ണവില ഇത്രയും ഉയരുന്നത്. ഉല്‍പ്പാദനം കുറച്ച് വില കൂട്ടാന്‍ എണ്ണ രാജ്യങ്ങള്‍ ശ്രമിച്ചുവരികയാണ്. ഇതിന്റെ ഫലമാണ് വിപണിയില്‍ പ്രകടമാകുന്നത്. ബാരലിന് 100 ഡോളറില്‍ എത്തണമെന്നാണ് സൗദി അറേബ്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളുടെ താല്‍പ്പര്യം. ഇങ്ങനെ വില ഉയരുന്നത് ഇറക്കുമതി രാജ്യമായ ഇന്ത്യയ്ക്ക് വെല്ലുവിളിയാണ്.












Click it and Unblock the Notifications