Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വര്‍ണവില ഇന്ന് രണ്ട് തവണ ഉയര്‍ന്നു; 5000 രൂപയില്‍ അധികം ലാഭം, ഇന്നത്തെ പവന്‍ വില

കൊച്ചി: കേരളത്തില്‍ ഇന്നു സ്വര്‍ണവില രാവിലെയും ഉച്ചയ്ക്ക് ശേഷവുമായി രണ്ട് തവണ വര്‍ധിച്ചു. രാജ്യാന്തര വിപണിയില്‍ ഔണ്‍സ് സ്വര്‍ണത്തിന് 3700 ഡോളര്‍ കടന്ന
പിന്നാലെയാണ് കേരളത്തിലും വില കൂടുന്നത്. ഔണ്‍സ് വില വൈകാതെ 4000 എത്തുമെന്നാണ് പ്രവചനങ്ങള്‍. അങ്ങനെ സംഭവിച്ചാല്‍ കേരളത്തിലെ വില 90000 കടന്ന് കുതിക്കും. വില താഴാന്‍ സാധ്യത കുറവാണ് എന്നാണ് വിപണിയില്‍ നിന്നുള്ള വിവരം.

ഈ മാസം ഒന്നിന് 77640 രൂപയായിരുന്നു ഒരു പവന്റെ വില. ഇന്നത്തെ വിലയില്‍ നിന്ന് ഏകദേശം 5000 രൂപയില്‍ അധികം കുറവായിരുന്നു അന്ന്. ആ വേളയില്‍ സ്വര്‍ണം വാങ്ങിയവര്‍ക്ക് ഇന്ന് തിരിച്ചു വില്‍ക്കുമ്പോള്‍ ഇത്രയും രൂപ ലാഭം കിട്ടും. ഇനിയും വില കുതിക്കുമെന്ന് കരുതുന്ന വ്യക്തികള്‍ സ്വര്‍ണം വില്‍ക്കുന്നത് വൈകിപ്പിച്ചേക്കാം. ജിഎസ്ടി ഇളവ് കൂടി കിട്ടിയതോടെ സ്വര്‍ണം വാങ്ങാന്‍ കൂടുതല്‍ പേരെത്തുമെന്നാണ് വിപണിയിലെ പ്രതീക്ഷ.

gold price kerala september22-

കേരളത്തില്‍ 22 കാരറ്റ് സ്വര്‍ണം പവന് 82920 രൂപയായി ഉയര്‍ന്നു. 680 രൂപയാണ് ഇന്ന് വര്‍ധിച്ചിരിക്കുന്നത്. ഗ്രാമിന് രാവിലെ 40 രൂപയും ഉച്ചയ്ക്ക് 45 രൂപയും വര്‍ധിച്ച് 10365 രൂപയായി. അതേസമയം, 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 80 രൂപയാണ് വര്‍ധിച്ചിരിക്കുന്നത്. 8520 രൂപയാണ് ഇന്നത്തെ നിരക്ക്. മാസങ്ങള്‍ക്ക് മുമ്പ് 22 കാരറ്റിന് ഈ വിലയായിരുന്നു. വില കുതിക്കുന്നതോടെ കൂടുതല്‍ പേര്‍ 22 കാരറ്റ് വിട്ട് 18 കാരറ്റിലേക്ക് എത്തുകയാണ്.

സ്വര്‍ണം മാത്രമല്ല, ഞെട്ടിച്ച് വെള്ളി വിലയും

അതേസമയം, 14 കാരറ്റ് സ്വര്‍ണത്തിനും ആവശ്യക്കാര്‍ ഏറി വരുന്നുണ്ട്. ഈ പരിശുദ്ധിയിലുള്ള സ്വര്‍ണത്തിന്റെ ഇന്നത്തെ വില 6630 രൂപയാണ്. 9 കാരറ്റ് സ്വര്‍ണം ഗ്രാമിന് 4290 രൂപ നല്‍കണം. എന്നാല്‍ ഇന്ന് വിപണിയില്‍ ഞെട്ടിച്ചത് വെള്ളിയാണ്. ഗ്രാമിന് 5 രൂപ വര്‍ധിച്ച് 140 രൂപയായി. ഇത്രയും ഉയര്‍ന്ന അളവില്‍ വെള്ളിക്ക് വില കൂടുന്നത് ആദ്യമാണ്.

ഡോളര്‍ കരുത്തു കൂട്ടുന്നു എന്നതാണ് വിപണിയിലെ പുതിയ മാറ്റം. ഏറെ നാളായി തളര്‍ന്നു കിടക്കുന്ന ഡോളര്‍ ഇന്ന് 97.80 എന്ന നിരക്കിലെത്തി. ഡോളര്‍ ഇനിയും കരുത്ത് കൂട്ടിയാല്‍ സ്വര്‍ണവില കുറയും. മാത്രമല്ല, ഇന്ത്യന്‍ രൂപ വെല്ലുവിളി നേരിടുന്നുണ്ട്. ഡോളറിനെതിരെ രൂപയുടെ മൂല്യം വീണ്ടും 88ന് താഴേക്ക് പോയി. 88.19 ആണ് പുതിയ നിരക്ക്. വ്യാപാരം തുടരുന്നതിനാല്‍ ഇതില്‍ ഇനിയും മാറ്റം പ്രതീക്ഷിക്കാം.

യുഎസ്-ഇന്ത്യ ചര്‍ച്ച, ജിഎസ്ടി ഇളവ്

അമേരിക്കയും ഇന്ത്യയും തമ്മിലുള്ള വ്യാപാര ചര്‍ച്ച ഇന്ന് തുടരും. വാണിജ്യ മന്ത്രി പിയൂഷ് ഗോയല്‍ അമേരിക്കയില്‍ എത്തിയാണ് ചര്‍ച്ച. ഐടി പ്രൊഫഷണലുകളെ കാര്യമായി ബാധിക്കുന്ന എച്ച്1ബി വിസ സംബന്ധിച്ച പുതിയ ആശയക്കുഴപ്പം തീര്‍ക്കാനുള്ള ശ്രമവും മന്ത്രി നടത്തിയേക്കും. പുതിയ വിസ തേടുന്നവര്‍ക്ക് ഒരു ലക്ഷം ഡോളറാണ് ആവശ്യപ്പെടുന്നത്. ഇതോടെ ഇന്ത്യയില്‍ നിന്ന് ജോലി തേടി അമേരിക്കയിലെത്തുന്നവര്‍ കുറയും. ഇത് അമേരിക്കന്‍ കമ്പനികള്‍ക്കും തിരിച്ചടിയാകും.

ഇന്ത്യയില്‍ ഇന്ന് മുതല്‍ ജിഎസ്ടി ഇളവ് നടപ്പാകുകയാണ്. പല വസ്തുക്കളുടെയും വില കുറയും. അതുകൊണ്ടുതന്നെ ജനങ്ങളുടെ കൈയ്യില്‍ കൂടുതല്‍ പണം എത്തും. വിപണി കൂടുതല്‍ സജീവമാകുമെന്ന പ്രതീക്ഷയിലാണ് സര്‍ക്കാര്‍. ആഭ്യന്തര ഉല്‍പ്പന്നങ്ങള്‍ക്ക് പ്രാധാന്യം നല്‍കാന്‍ പ്രധാനമന്ത്രി അഭ്യര്‍ഥിച്ചിട്ടുണ്ട്. അമേരിക്കയിലേക്കുള്ള കയറ്റുമതി വെല്ലുവിളിയായ സാഹചര്യത്തില്‍ ആഭ്യന്തര വിപണിയില്‍ നിന്ന് കൂടുതല്‍ ആവശ്യക്കാരെ ഉണ്ടാക്കുക എന്ന ലക്ഷ്യം കൂടിയുണ്ട് സര്‍ക്കാരിന്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+