സ്വര്‍ണം വിറ്റ് പണമാക്കേണ്ട... ലാഭം കൊയ്യാന്‍ അവസരം, വില കൂടാന്‍ പോകുന്നേ ഉള്ളൂ! എത്ര കൂടും?

ന്യൂഡല്‍ഹി: സ്വര്‍ണ വില കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി വലിയ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. തുടര്‍ച്ചയായ മൂന്ന് ദിവസം സര്‍വ കാല റെക്കോഡിലേക്ക് സ്വര്‍ണ വില എത്തിയതിന് പിന്നാലെയാണ് ഈ വീഴ്ച. സ്വര്‍ണം വാങ്ങാനിരിക്കുന്നവരെ സംബന്ധിച്ചിടത്തോളം വില കുറയുന്നത് ആശ്വാസമാണ് എങ്കിലും മുന്‍കാലങ്ങളില്‍ ലാഭം പ്രതീക്ഷിച്ച് സ്വര്‍ണം വാങ്ങിയവരെ സംബന്ധിച്ചിടത്തോളം ഇത് ആശങ്കയാണ്.

മുന്‍കാലങ്ങളില്‍ സ്വര്‍ണം വാങ്ങിയവരെല്ലാം വില നന്നായി കൂടുമ്പോള്‍ വിറ്റഴിച്ച് ലാഭം കൊയ്യാം എന്ന് കണക്കു കൂട്ടിയിരിക്കുകയായിരുന്നു. അതിനിടെയാണ് സ്വര്‍ണം അപ്രതീക്ഷിതമായി താഴ്ന്നത്. കഴിഞ്ഞ മൂന്ന് ദിവസം കൊണ്ട് 2200 രൂപയാണ് 22 കാരറ്റ് സ്വര്‍ണത്തിന് ഒരു പവനില്‍ കുറഞ്ഞിരിക്കുന്നത്. സമീപ കാലത്തൊന്നും ഇത്തരത്തില്‍ സ്വര്‍ണം താഴേക്ക് വീണിട്ടില്ല എന്ന് വ്യാപാരികളും സാക്ഷ്യപ്പെടുത്തുന്നു.

Gold Price

നേരത്തെ 2025 ല്‍ സ്വര്‍ണവില കുതിച്ചുയരും എന്നായിരുന്നു പ്രവചനം. ഈ പ്രവചനങ്ങളെ ശരിവെക്കും വിധത്തിലാണ് സ്വര്‍ണ വില കൂടിയത്. ജനുവരി ഒന്നിന് പുതുവര്‍ഷ ദിനത്തില്‍ ഒരു പവന്‍ പൊന്നിന് 57200 രൂപയായിരുന്നു വില. മാര്‍ച്ച് 31 ന് ഇത് 67400 ആയും ഏപ്രില്‍ മൂന്ന് ആയപ്പോഴേക്കും 68480 ആയും കുതിച്ചുയര്‍ന്നു. തുടര്‍ച്ചയായ മൂന്ന് ദിവസം വിലയില്‍ റെക്കോഡിട്ടാണ് സ്വര്‍ണം വില്‍പന നടത്തിയത്.

എന്നാല്‍ പിന്നീട് സ്വര്‍ണം താഴേക്ക് കൂപ്പുകുത്തി. വെള്ളിയാഴ്ച 1280 രൂപയും ശനിയാഴ്ച 720 രൂപയും കുറഞ്ഞ സ്വര്‍ണത്തിന് തിങ്കളാഴ്ച 200 രൂപയാണ് കുറഞ്ഞത്. ഇതോടെ സര്‍വകാല റെക്കോഡില്‍ വിരാജിച്ചിരുന്ന സ്വര്‍ണം ഒറ്റയടിക്ക് 66280 ലേക്ക് കൂപ്പുകുത്തി. ആഗോള വിപണിയില്‍ ഔണ്‍സിന് 3100 ഡോളര്‍ തൊട്ട ശേഷമാണ് സ്വര്‍ണം അവിശ്വസനീയമാം വിധം താഴേക്ക് വീണത്.

ഇതോടെ സ്വര്‍ണ വില ഇനി കുറഞ്ഞേക്കും എന്ന പ്രതീതിയാണ് എല്ലാവരുടേയും ഉള്ളിലുള്ളത്. എന്നാല്‍ വില കുറയുന്നതില്‍ ആശങ്കപ്പെടേണ്ടതില്ല എന്നാണ് നിക്ഷേപകരോട് വേള്‍ഡ് ഗോള്‍ഡ് കൗണ്‍സില്‍ പറയുന്നത്. ഒരു ആസ്തി വിഭാഗമെന്ന നിലയില്‍ സ്വര്‍ണ്ണത്തിന്റെ അടിത്തറ വളരെ ശക്തമാണ് എന്ന് വേള്‍ഡ് ഗോള്‍ഡ് കൗണ്‍സിലെ ഇന്ത്യയുടെ റീജിയണല്‍ സിഇഒ സച്ചിന്‍ ജെയിന്‍ പറഞ്ഞു.

വര്‍ഷം മുഴുവനും അവ 'വളരെ ശക്തമായി തന്നെ തുടരും എന്നും അദ്ദേഹം വ്യക്തമാക്കി. ട്രംപിന്റെ പരസ്പര താരിഫുകള്‍ ഏര്‍പ്പെടുത്തിയതിന് ശേഷമുള്ള സ്വര്‍ണ വിലയിലെ ഈ പരിഷ്‌കാരം പ്രതീക്ഷിച്ച നിലയിലായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിപണിയില്‍ അസ്ഥിരത നിലനില്‍ക്കുന്നതിനാല്‍ നിക്ഷേപകര്‍ കാത്തിരുന്ന് കാണുക എന്ന സമീപനം തിരഞ്ഞെടുക്കണം എന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ രണ്ടോ മൂന്നോ സെഷനുകളിലായി ആഗോള തലത്തില്‍ സ്വര്‍ണ വില ഔണ്‍സിന് 3201 യു എസ് ഡോളറില്‍ നിന്ന് 200 യു എസ് ഡോളര്‍ കുറഞ്ഞു. ഏറ്റവും പുതിയ ഇടിവിനെ പാനിക് സെല്ലിംഗ് എന്ന് വിളിക്കാമോ എന്ന ചോദ്യത്തിന്, സച്ചിന്‍ ജെയിന്‍ ഇല്ല എന്നാണ് മറുപടി പറഞ്ഞത്. 'ഇത് പാനിക് സെല്ലിംഗ് അല്ല. ഇപ്പോള്‍ ഇവിടെ പാനിക് സെല്ലിംഗ് ഒന്നുമില്ല. പാനിക് സെല്ലിംഗ് സംഭവിച്ചിരുന്നെങ്കില്‍, ഇത് വളരെ ഉയര്‍ന്ന ശതമാനം പോലെ കുറയുമായിരുന്നു,' അദ്ദേഹം വ്യക്തമാക്കി.

100 യു എസ് ഡോളറിന്റേയോ 200 യു എസ് ഡോളറിന്റെയോ ഇടിവ് വളരെ നാടകീയമായ ഒരു കാര്യത്തെ പ്രതിഫലിപ്പിക്കുന്നില്ല എന്നും അത് പ്രതീക്ഷിച്ചതായിരുന്നു എന്നും ജെയിന്‍ പറഞ്ഞു. സ്വര്‍ണത്തിന്റെ അടിസ്ഥാനകാര്യങ്ങള്‍ ഇപ്പോഴും വളരെ ശക്തമാണെന്നും അവ വര്‍ഷം മുഴുവനും വളരെ ശക്തമായി തുടരുന്നുവെന്ന് തങ്ങള്‍ വിശ്വസിക്കുന്നു എന്നും അദ്ദേഹം ആവര്‍ത്തിച്ചു.

സ്വര്‍ണ വിലയിലെ ഏറ്റവും പുതിയ വര്‍ധനവിന് കാരണം ശക്തമായ ഡിമാന്‍ഡ് ആണ്. ഇടിഎഫുകള്‍ വഴി നിക്ഷേപിക്കുന്ന വിവിധ കേന്ദ്ര ബാങ്കുകളില്‍ നിന്നുള്ളത് ഉള്‍പ്പെടെ ഡിമാന്‍ഡ് കുത്തനെ കൂടി. സ്ഥിരമായ ഭൗമ - രാഷ്ട്രീയ സംഘര്‍ഷങ്ങളും സുരക്ഷിത താവളമെന്ന നിലയില്‍ മഞ്ഞ ലോഹത്തിന്റെ ആകര്‍ഷണം വര്‍ധിപ്പിച്ചു. സ്വര്‍ണത്തെ പലപ്പോഴും അനിശ്ചിതത്വങ്ങള്‍ക്കെതിരായ ഒരു സംരക്ഷണമായി കണക്കാക്കുന്നു.

സമീപകാലത്ത് സ്വര്‍ണം നല്‍കിയ വരുമാനം അസാധാരണമാണ്. 2025 ല്‍ സ്വര്‍ണ്ണ വില അഭൂതപൂര്‍വമായ വേഗതയില്‍ ഉയര്‍ന്നുവെന്നും 20 ശതമാനത്തിലധികം ഉയര്‍ന്നതായും പൊതുവായി ലഭ്യമായ ഡാറ്റ കാണിക്കുന്നു. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ സ്വര്‍ണത്തില്‍ നിന്നുള്ള വരുമാനം ഏകദേശം 40 ശതമാനം ഉയര്‍ന്നു. ഇതുമായി താരതമ്യം ചെയ്യുമ്പോള്‍ വര്‍ഷത്തിന്റെ കാല്‍ഭാഗം പിന്നിട്ടപ്പോഴേക്ക് കഴിഞ്ഞ വര്‍ഷത്തെ പകുതി വരുമാനം സ്വര്‍ണം നേടിയിട്ടുണ്ട്.

Take a Poll

'ഒരു ലോകം എന്ന നിലയില്‍ നമ്മള്‍ ഇപ്പോള്‍ നേരിടുന്ന ഏറ്റവും പ്രധാനപ്പെട്ട പ്രശ്‌നം മുഴുവന്‍ ഭൗമ - രാഷ്ട്രീയ സംഘര്‍ഷമാണ്. സ്വര്‍ണ്ണ വിലയെ ബാധിക്കുന്ന അടിസ്ഥാന പ്രശ്‌നങ്ങളാണിവ,' സച്ചിന്‍ ജെയിന്‍ പറഞ്ഞു. അതേസമയം സെന്‍ട്രല്‍ ബാങ്കുകള്‍ സ്വര്‍ണം വാങ്ങല്‍ തുടര്‍ന്നുത് 2024 ലെ വില വര്‍ധനവിന്റെയും അവസാന പാദത്തിലെ (ജനുവരി-മാര്‍ച്ച് 2025) കുതിപ്പിനേയും പ്രതിഫലിപ്പിക്കുന്നു,' അദ്ദേഹം പറഞ്ഞു.

സ്വര്‍ണ്ണ വില എങ്ങോട്ടേക്കാണ് പോകുന്നത് എന്നതിനെ കുറിച്ച് ആശങ്കപ്പെടാതെ സ്വര്‍ണത്തെ ദീര്‍ഘകാല വീക്ഷണ കോണില്‍ നിന്ന് നോക്കണമെന്നും ജെയിന്‍ അഭിപ്രായപ്പെട്ടു. ആഗോള സാമ്പത്തിക രംഗം അനിശ്ചിതത്വത്തിന്റെ പടുകുഴിയിലാണ് ഇപ്പോഴുള്ളത്. ആഗോള സാമ്പത്തിക മാന്ദ്യം വരുമെന്ന പ്രചാരണം വിപണിയില്‍ വിപണിയിലുടനീളം ശക്തമാണ്. അമേരിക്കയുടെ താരിഫ് പോരാണ് ഈ പ്രചരണത്തിന് വെള്ളവും വളവും നല്‍കുന്നത്.

അമേരിക്കന്‍ കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വിന്റെ പലിശ നിരക്ക് സ്വര്‍ണ വിലയെ നേരിട്ട് സ്വാധീനിക്കുന്ന ഒന്നാണ്. ഫെഡറല്‍ റിസര്‍വ് രണ്ട് തവണയായി പലിശ നിരക്ക് കുറയ്ക്കുമെന്ന പ്രചാരണം കഴിഞ്ഞ കുറച്ച് നാളുകളായി വിപണിയിലുണ്ട്. ഇതിന് പിന്നാലെ ഇന്ത്യയുള്‍പ്പടെ ഏഷ്യയിലെ മിക്ക ഓഹരി വിപണികളും തകര്‍ന്നടിയുകയാണ്. ക്രൂഡ് ഓയില്‍ വിലയിലും ഇടിവ് നേരിടുന്നുണ്ട്.

ഇത്തരം ആശങ്കകളൊക്കെ സുരക്ഷിതമായ നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിന്റെ തിളക്കം കൂട്ടാനാണ് സാധ്യത. നിക്ഷേപകര്‍ ആശങ്കയിലാകുമ്പോള്‍ സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണം കൂടുതലായി വാങ്ങിക്കൂട്ടും. ഇത് സ്വര്‍ണത്തിന്റെ ഡിമാന്‍ഡ് കൂട്ടുകയും വില ഉയരുകയും ചെയ്യുകയാണ് പതിവ്. കൊവിഡ് കാലത്തും 2008 ലെ സാമ്പത്തിക മാന്ദ്യ കാലത്തും എല്ലാം സ്വര്‍ണവില കുതിക്കുകയാണ് ചെയ്തത്.

ഈ സാഹചര്യങ്ങളുടെയെല്ലാം അടിസ്ഥാനത്തില്‍ സ്വര്‍ണ വില ഇപ്പോള്‍ കാണിക്കുന്ന കിതപ്പ് കുതിപ്പിലേക്കുള്ള ഊര്‍ജമായി മാറും എന്നാണ് വിലയിരുത്തല്‍. സ്വര്‍ണ വിലയെ സ്വാധീനിക്കുന്ന നിരവധി ഘടകങ്ങളുണ്ട്. യുദ്ധം പോലുള്ള ഭൗമ - രാഷ്ട്രീയ സംഘര്‍ഷങ്ങള്‍, എണ്ണ വില, യു എസ് ഫെഡ് റിസര്‍വ് നിരക്ക്, ഇന്ധന വില എന്നിവയെ കൂടാതെ കാലാവസ്ഥ വ്യതിയാനം അടക്കമുള്ള പ്രകൃതി ദുരന്തങ്ങള്‍ വരെ സ്വര്‍ണ വിലയില്‍ സ്വാധീനം ചെലുത്താറുണ്ട്.

അതിനാല്‍ തന്നെ നാളെ സ്വര്‍ണത്തിന് എന്താണ് സംഭവിക്കുക എന്ന പ്രവചനം അസാധ്യമാണ്. എങ്കിലും സ്വര്‍ണത്തില്‍ നിക്ഷേപിച്ചവര്‍ക്ക് ഭീമമായ നഷ്ടം വരുന്ന തരത്തിലൊന്നും വിലയിടില്ല എന്ന് തന്നെയാണ് ഭൂരിഭാഗം വിശകലന വിദഗ്ധരും അഭിപ്രായപ്പെടുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+