• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
Subscribe Now  
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

അരുണും ശിവശങ്കറും തമ്മില്‍, ഉന്നത പദവികളിലെത്തിയത് ഇങ്ങനെ, അഭിഭാഷകന്‍ പറയുന്നത്.....

തിരുവനന്തപുരം: മുന്‍ ഐടി ഫെലോ അരുണ്‍ ബാലചന്ദ്രനും ശിവശങ്കറും തമ്മിലുണ്ടായിരുന്നത് സാധാരണ ബന്ധമല്ലെന്ന് കണ്ടെത്തല്‍. അരുണിനെ ഇന്ന് കാണുന്ന വളര്‍ച്ചയിലേക്ക് നയിച്ചത് ശിവശങ്കറാണെന്നും പുറത്തുവരുന്ന റിപ്പോര്‍ട്ടിലുണ്ട്. അതേസമയം സരിത്തിന്റെ അഭിഭാഷകനും നിര്‍ണായക വെളിപ്പെടുത്തല്‍ നടത്തിയിരിക്കുകയാണ്. യുഎഇ കോണ്‍സുലേറ്റിലെ അറ്റാഷെയ്ക്കും സ്വര്‍ണക്കടത്തില്‍ പങ്കുണ്ടെന്നാണ് ഇയാള്‍ വെളിപ്പെടുത്തുന്നത്. വന്‍ സംഘം തന്നെ ഇതിന് പിന്നിലുണ്ടെന്നും ഇയാള്‍ പറയുന്നു.

അരുണ്‍ പറയുന്നത്....

അരുണ്‍ പറയുന്നത്....

പ്രതികള്‍ക്ക് ഫ്‌ളാറ്റ് ബുക്ക് ചെയ്ത് കൊടുത്ത മുന്‍ ഐടി ഫെലോ അരുണ്‍ ബാലചന്ദ്രനെ ഉന്നത പദവികളിലെത്താന്‍ സഹായിച്ചതിന് പിന്നില്‍ ശിവശങ്കറാണ്. ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകള്‍ വരെ ഉണ്ടായിട്ടും അരുണ്‍ പ്രവാസികള്‍ക്കുള്ള ഡ്രീം കേരള പദ്ധതിയുടെ എക്‌സിക്യൂഷന്‍ കമ്മിറ്റിയില്‍ വരെ ഇടംപിടിച്ചിരുന്നു. ഒടുവില്‍ വിവാദം വന്നതോടെയാണ് ഇയാളെ മാറ്റിയത്. ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥര്‍ക്കൊപ്പമാണ് ഇയാള്‍ ഇടംപിടിച്ചിരുന്നത് എന്ന കാര്യം ഞെട്ടിക്കുന്നതാണ്.

ആരാണ് അരുണ്‍

ആരാണ് അരുണ്‍

കൊച്ചി കേന്ദ്രമായി വലിയ ബിസിനസ് ബന്ധങ്ങള്‍ അരുണിനുണ്ട്. കൊച്ചിയില്‍ ഇയാള്‍ വലിയ പാര്‍ട്ടികള്‍ നടത്തിയെന്നും റിപ്പോര്‍ട്ടിലുണ്ട്. വളരെ പെട്ടെന്നായിരുന്നു ഇയാളുടെ വളര്‍ച്ച. ഇന്‍ഫോപാര്‍ക്കില്‍ ഐടി മാസികയുടെ ചുമതലക്കാരനായിരുന്നു അരുണ്‍. പിന്നീട് വെബ് സൈറ്റ് ഡെവലെപ് ചെയ്യുന്ന സ്റ്റാര്‍ട്ട് അപ്പ് കമ്പനി ആരംഭിച്ചു. പിന്നീട് ഒരു ഫാഷന്‍ മാസികയുടെ മേധാവിയായിട്ടാണ് ചുവടുമാറ്റിയത്. മൂന്ന് വര്‍ഷം മുമ്പ് ആ ജോലി വിട്ടാണ് മുഖ്യമന്ത്രി ഐടി ഫെലോയായി എത്തുന്നത്. ഇതിനാണ് ശിവശങ്കര്‍ സഹായം നല്‍കിയത്.

അറ്റാഷെ മുങ്ങി

അറ്റാഷെ മുങ്ങി

സ്വര്‍ണക്കടത്ത് കേസ് പുരോഗമിക്കുന്നതിനിടെ യുഎഇ അറ്റാഷെ റഷീദ് ഖാമീസ് അല്‍ അഷ്മി ഇന്ത്യയില്‍ നിന്ന് മുങ്ങി. രണ്ട് ദിവസം മുമ്പ് ദില്ലിയില്‍ നിന്ന് അറ്റാഷെ യുഎഇയിലേക്ക് കടക്കുകയായിരുന്നു. ഞായറാഴ്ച്ച തിരുവനന്തപുരത്ത് നിന്ന് ഇയാള്‍ ദില്ലിയിലേക്ക് തിരിക്കുകയായിരുന്നു. അറ്റാഷെ സ്വര്‍ണക്കടത്ത് സംഘത്തെ സഹായിച്ചു എന്നാണ് ഇതുവരെ ലഭിച്ചിരിക്കുന്ന വിവരം. ചോദ്യം ചെയ്യുന്നതിന് അനുമതിക്ക് ശ്രമിക്കുന്നതിനിടെ മുങ്ങുകയായിരുന്നു ഇയാള്‍. നയതന്ത്ര ബാഗ് തുറക്കരുതെന്ന് പറഞ്ഞ് വലിയ സമ്മര്‍ദം ചെലുത്തിയതും അറ്റാഷെയായിരുന്നു.

cmsvideo
  Sivasankar's revelation about Pinarayi Vijayan | Oneindia Malayalam
  സരിത്തിന്റെ അഭിഭാഷകന്‍

  സരിത്തിന്റെ അഭിഭാഷകന്‍

  അറ്റാഷെയ്ക്കും സ്വര്‍ണക്കടത്തില്‍ പങ്കുണ്ടെന്ന് സരിത്തിന്റെ അഭിഭാഷകന്‍ വെളിപ്പെടുത്തുന്നു. അറ്റാഷെ കേസില്‍ നിന്ന് രക്ഷപ്പെടാനായി സ്വപ്‌ന സുരേഷിനെ കേസില്‍ കുടുക്കുമെന്ന് സരിത്ത് പറഞ്ഞിരുന്നു. പല വമ്പന്‍മാരും സ്വര്‍ണക്കടത്തിന് പിന്നിലുണ്ട്. നയതന്ത്ര പാഴ്‌സലില്‍ സ്വര്‍ണം ഉണ്ടെന്ന് സരിത്ത് പറഞ്ഞിരുന്നു. പിടിക്കപ്പെടും എന്നുറപ്പായി ഘട്ടത്തിലാണ് അയാല്‍ കാലുമാറിയത്. അറ്റാഷെ താന്‍ ഭക്ഷ്യവസ്തുക്കള്‍ മാത്രമാണ് ഓര്‍ഡര്‍ ചെയ്തതെന്ന് പറഞ്ഞ് ഒഴിയുകയാണ് ചെയ്തതെന്നും അഭിഭാഷകന്‍ പറഞ്ഞു.

  സ്വപ്‌ന തകര്‍ന്നു പോയി

  സ്വപ്‌ന തകര്‍ന്നു പോയി

  25 കിലോ സ്വര്‍ണം പിടിച്ചതായി സരിത്ത് നേരത്തെ പറഞ്ഞിരുന്നു. സരിത്തിനൊപ്പം സ്വപ്‌നയുടെ ഭര്‍ത്താവ് ജയശങ്കറും ഉണ്ടായിരുന്നു. ആകെ തകര്‍ന്ന നിലയിലാണ് താന്‍ സ്വപ്നയെ കണ്ടത്. സ്വര്‍ണക്കടത്തിനെ കുറിച്ച് അറിവൊന്നുമില്ലെന്നും, അറസ്റ്റിലായാല്‍ രക്ഷിക്കണമെന്നും അവര്‍ പറഞ്ഞിരുന്നു. ഇതിന് ശേഷമാണ് അവര്‍ ഒളിവില്‍ പോകുന്നത്. സരിത്ത് കസ്റ്റംസ് ഓഫീസില്‍ പോയിട്ടില്ലെങ്കില്‍ സരിതയെ കുടുക്കുമെന്ന് അറ്റാഷെ ഭീഷണിപ്പെടുത്തിയിരുന്നുവെന്നും അഭിഭാഷകന്‍ പറഞ്ഞു.

  ശിവശങ്കറിനെ രക്ഷിക്കാന്‍ ശ്രമം..

  ശിവശങ്കറിനെ രക്ഷിക്കാന്‍ ശ്രമം..

  കേസില്‍ തന്നെ കുടുക്കി ശിവശങ്കറിനെ രക്ഷിക്കാനാണ് ശ്രമമെന്ന് അരുണ്‍ പറയുന്നു. ഇതില്‍ എന്‍ഐഎയ്ക്കും കസ്റ്റംസിനും അരുണ്‍ പരാതി നല്‍കി. ഐടി വകുപ്പില്‍ വരുന്നതിന് മുമ്പ് തന്നെ ശിവശങ്കറിനെ സ്വപ്‌നയുമായി ബന്ധമുണ്ട്. സ്വപ്‌നയ്ക്ക് കുറഞ്ഞ വിലയില്‍ കാര്‍ വാങ്ങുന്നതിന് തന്റെ സഹായം തേടിയിട്ടുണ്ടെന്നും അരുണ്‍ പറഞ്ഞു. അതേസമയം ശിവശങ്കറിനെതിരെ ചീഫ് സെക്രട്ടറി റിപ്പോര്‍ട്ട് കൈമാറി. ഇന്ന് തന്നെ നടപടിയുണ്ടാവും.

  വിളിച്ചത് നൂറിലധികം

  വിളിച്ചത് നൂറിലധികം

  യുഎഇ അറ്റാഷെയും പ്രതികളും തമ്മില്‍ സ്ഥിരമായി ഫോണ്‍ വിളികള്‍ നടത്തിയതായി ഫോണ്‍ രേഖകളില്‍ നിന്ന് വ്യക്തമാണ്. ജൂണില്‍ അറ്റാഷെയും സ്വപ്‌നയും തമ്മില്‍ 117 തവണയാണ് വിളിച്ചത്. ജൂലായ് ഒന്ന് മുതല്‍ നാല് വരെ 35 തവണയും ഇരുവരും സംസാരിച്ചിട്ടുണ്ട്. സരിത്തുമായി മൂന്ന് തവണയാണ് അറ്റാഷെ സംസാരിച്ചത്. അതേസമയം താന്‍ പാഴ്‌സല്‍ വാങ്ങാനായി നേരിട്ട് പോകരുതെന്ന് സരിത്തിനോട് പറഞ്ഞിരുന്നുവെന്നും നിര്‍ദേശം പാലിച്ചില്ലെന്ന് അഭിഭാഷകന്‍ കൃഷ്ണന്‍ നായര്‍ പറയുന്നു. സ്വപ്‌നയുടെ ഭര്‍ത്താവ് ശിവശങ്കറിന് സഹോദരനെ പോലെയാണെന്നും അഭിഭാഷകന്‍ പറഞ്ഞു.

  English summary
  gold smuggling case: arun reached high positions with the help of sivasankar
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X