വീട്ടില്‍ പോയത് സ്വപ്‌നയുടെ ഭര്‍ത്താവ് ക്ഷണിച്ചപ്പോള്‍; 50,000 വാങ്ങിയത് കടമായി, ശിവശങ്കറിന്റെ മൊഴി!
കൊച്ചി: മുന്‍ ഐടി സെക്രട്ടറി എം ശിവശങ്കരനെ കൊച്ചിയിലേക്ക് വിളിച്ച് വരുത്തിയുളള എന്‍ഐഎയുടെ ചോദ്യം ചെയ്യല്‍ രണ്ടാം ദിവസവും തുടരുകയാണ്. ശിവശങ്കരനെ സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് എന്‍എന്‍ഐ അറസ്റ്റ് ചെയ്‌തേക്കുമോ എന്നതടക്കമുളള ചോദ്യങ്ങള്‍ക്ക് ഉത്തരം കിട്ടാനുണ്ട്.
തിങ്കളാഴ്ച 9 മണിക്കൂറോളമാണ് ശിവശങ്കരനെ എന്‍ഐഎ ചോദ്യം ചെയ്തത്. സ്വപ്‌ന സുരേഷ് അടക്കമുളള പ്രതികളുമായുളള ശിവശങ്കരന്റെ ബന്ധം സംബന്ധിച്ചാണ് വ്യക്തത വരുത്താനുളളത്. ശിവശങ്കരന്‍ നല്‍കിയ മൊഴിയുടെ സൂചനകള്‍ പുറത്ത് വന്നിട്ടുണ്ട്. വിശദാംശങ്ങള്‍ ഇങ്ങനെ...

സൗഹൃദ ബന്ധം മാത്രം
സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷിന്റെ ഫ്‌ളാറ്റില്‍ നിത്യ സന്ദര്‍ശകനായിരുന്നു എന്ന വെളിപ്പെടുത്തലോട് കൂടിയാണ് എം ശിവശങ്കരന്‍ സംശയ നിഴലിലായത്. എന്നാല്‍ സ്വപ്‌ന സുരേഷുമായി സൗഹൃദ ബന്ധം മാത്രമാണ് ഉളളതെന്നും സ്വര്‍ണ്ണക്കടത്തിനെ കുറിച്ച് അറിയില്ല എന്നുമാണ് ശിവശങ്കര്‍ നേരത്തെ കസ്റ്റംസ് ചോദ്യം ചെയ്തപ്പോള്‍ നല്‍കിയ മൊഴി.

സ്വര്‍ണ്ണക്കടത്തിനെ കുറിച്ച് അറിഞ്ഞില്ല
എന്‍ഐഎയുടെ ചോദ്യം ചെയ്യലിലും ശിവശങ്കര്‍ ഈ മൊഴി തന്നെ ആവര്‍ത്തിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. സ്വര്‍ണ്ണക്കടത്തിനെ കുറിച്ച് താന്‍ അറിഞ്ഞിട്ടില്ല. അക്കാര്യത്തില്‍ ഒരിടപെടലും നടത്തിയില്ലെന്നും ശിവശങ്കര്‍ പറഞ്ഞതായാണ് വിവരം. അധികാര ദല്ലാള്‍ പണി തിരിച്ചറിഞ്ഞ് സ്വപ്നയെ അകറ്റി നിര്‍ത്താത്തത് തനിക്ക് പറ്റിയ പിഴയാണെന്ന് ശിവശങ്കര്‍ പറഞ്ഞതായും റിപ്പോര്‍ട്ടുകളുണ്ട്.

സ്വപ്‌നയുടെ ഭര്‍ത്താവ് ക്ഷണിച്ചപ്പോള്‍
തന്റെ ബന്ധുവിന്റെ ഭാര്യയാണ് സ്വപ്‌ന സുരേഷ്. എന്നാല്‍ യുഎഇ കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥ എന്ന നിലയ്ക്കാണ് ഔദ്യോഗിക പരിചയം. സ്വപ്‌നയുടെ ഭര്‍ത്താവ് ക്ഷണിച്ചപ്പോള്‍ മാത്രമാണ് അവരുടെ വീട്ടില്‍ പോയിട്ടുളളതെന്ന് ശിവശങ്കർ പറഞ്ഞതായി മനോരമ റിപ്പോർട്ട് ചെയ്യുന്നു. സ്വപ്‌ന സുരേഷില്‍ നിന്നും ശിവശങ്കര്‍ അന്‍പതിനായിരം രൂപ വാങ്ങിയതായി വിവരങ്ങള്‍ പുറത്ത് വന്നിരുന്നു.

കടമായി വാങ്ങിയത്
ഈ പണം സാമ്പത്തിക ബുദ്ധിമുട്ടുണ്ടായപ്പോള്‍ കടമായി വാങ്ങിയതാണ് എന്നാണ് ശിവശങ്കര്‍ നല്‍കിയ മൊഴി എന്നാണ് വിവരം. ആ പണം ഇതുവരെ തിരിച്ച് കൊടുത്തിട്ടില്ല. ഏതെങ്കിലും തരത്തിലുളള സഹായം ചെയ്ത് കൊടുത്തതിനുളള പ്രതിഫലമായിട്ടല്ല ആ പണം സ്വപ്‌നയില്‍ നിന്ന് കൈപ്പറ്റിയത് എന്നും എം ശിവശങ്കര്‍ എന്‍ഐഎയ്ക്ക് മൊഴി നല്‍കിയതായാണ് വിവരം.
Recommended Video

റമീസിനേയും ഫൈസലിനേയും അറിയില്ല
സ്വര്‍ണ്ണക്കടത്ത് കേസിലെ മുഖ്യ പ്രതികളായ കെടി റമീസിനേയും ഫൈസല്‍ ഫരീദിനേയും അറിയില്ലെന്നും ശിവശങ്കര്‍ പറയുന്നു. ഇവര്‍ക്കും സ്വപ്‌നയ്ക്കും ഇടയിലുളള സ്വര്‍ണ്ണക്കടത്ത് ബന്ധത്തെ കുറിച്ചും അറിവുണ്ടായിരുന്നില്ല. നാട്ടിലുളളപ്പോഴും വിദേശത്ത് പോയപ്പോഴും ഇവരുടെ ആതിഥ്വം താന്‍ സ്വീകരിച്ചിട്ടില്ലെന്നും എം ശിവശങ്കര്‍ മൊഴി നല്‍കിയെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഫ്‌ളാറ്റ് വാടകയ്ക്ക് എടുക്കാന്‍ സഹായിച്ചു
തിരുവനന്തപുരത്ത് സ്വപ്‌ന സുരേഷിന് ഫ്‌ളാറ്റ് വാടകയ്ക്ക് എടുത്ത് നല്‍കിയത് ശിവശങ്കറാണെന്ന് ആരോപണം നേരത്തെ തന്നെ ഉയര്‍ന്നിരുന്നു. ഈ ഫ്‌ളാറ്റില്‍ വെച്ച് സ്വര്‍ണ്ണക്കടത്ത് സംഘം ഗൂഢാലോചന നടത്തിയതായും കണ്ടെത്തി. ഫ്‌ളാറ്റ് വാടകയ്ക്ക് എടുക്കാന്‍ സഹായിച്ചത് സ്വപ്‌നയുടെ ഭര്‍ത്താവ് ആവശ്യപ്പെട്ടത് പ്രകാരമാണ് എന്നാണ് ശിവശങ്കര്‍ പറയുന്നത്.

ആവശ്യപ്പെട്ടത് ഭർത്താവ്
വീട് പണി നടക്കുന്നതിനാല്‍ കുറച്ച് ദിവസത്തേക്ക് താമസിക്കാന്‍ ഫ്‌ളാറ്റ് വാടകയ്ക്ക് വേണം എന്ന് അഭ്യര്‍ത്ഥിച്ചത് പ്രകാരമാണ് താന്‍ സഹായിച്ചത് എന്നാണ് ശിവശങ്കറിന്റെ മൊഴി. ഐടി വകുപ്പിന് കീഴിലെ സ്‌പേസ് പാര്‍ക്ക് പദ്ധതിയില്‍ സ്വപ്‌ന സുരേഷിനെ നിയമിച്ചത് ആരുടെ ശുപാര്‍ശയിലാണ് എന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരം എന്‍ഐഎയ്ക്ക് ലഭിച്ചിട്ടില്ല എന്നാണ് വിവരം.

അതേ ഹോട്ടലിൽ താമസം
സംസ്ഥാനത്തെ ഭരണമുന്നണിയില്‍ നിന്നോ യുഎഇ കോണ്‍സുലേറ്റില്‍ നിന്നോ സ്വപ്നയെ നിയമിക്കാന്‍ ശുപാര്‍ശ ലഭിച്ചോ എന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരം നല്‍കാന്‍ ശിവശങ്കര്‍ തയ്യാറായില്ല എന്നാണ് സൂചന. സ്വപ്‌ന അറസ്റ്റിലായതിന് ശേഷം ഭര്‍ത്താവും കുടുംബവും താമസിച്ച കൊച്ചിയിലെ അതേ ഹോട്ടലില്‍ തന്നെയാണ് എന്‍ഐഎ നിരീക്ഷണത്തില്‍ കഴിഞ്ഞ ദിവസം ശിവശങ്കരനേയും താമസിപ്പിച്ചത് എന്നാണ് റിപ്പോര്‍ട്ടുകള്‍.












Click it and Unblock the Notifications