കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്വപ്നയുടെ ലോക്കറില്‍ നിന്ന് 1 കോടി രൂപയും 1 കിലോ സ്വര്‍ണവും പിടിച്ചെടുത്തു;ഷെയ്ഖിന്‍റെ സമ്മാനമെന്ന്

Google Oneindia Malayalam News

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിലെ നയതന്ത്ര ബാഗേജ് വഴി സ്വര്‍ണ്ണ കടത്തിയ കേസില്‍ എന്‍ഐഎ കസ്റ്റഡിയുള്ള സ്വപ്ന സുരേഷിന്‍റേയും സന്ദീപ് നായരുടേയും അറസ്റ്റ് കസ്റ്റംസ് രേഖപ്പെടുത്തി. കൊച്ചിയില്‍ എന്‍ഐഎ കോടതിയില്‍ വെച്ചാണ് ഇരുവരുടേയും അറസ്റ്റ് രേഖപ്പെടുത്തിയത്. ഇരുവരുടേയും റിമാന്‍ഡ് കാലാവധി എന്‍ഐഎ കോടതി അടുത്ത മാസം 21 വരെ നീട്ടിയിട്ടുണ്ട്. ചോദ്യം ചെയ്യാന്‍ രണ്ട് പ്രതികളേയും കസ്റ്റഡിയില്‍ വേണമെന്ന ആവശ്യം കസ്റ്റംസിനുണ്ട്. എന്നാല്‍ കസ്റ്റംസിന്‍റെ കസ്റ്റഡി അപേക്ഷ തിങ്കാളാഴ്ച മാത്രമേ നല്‍കാന്‍ സാധിക്കുകയുള്ളു. അതേസമയം കേസില്‍ എന്‍ഐഎ കോടതിയില്‍ സമര്‍പ്പിച്ച റിമാന്‍ഡ് റിപ്പോര്‍ട്ടിലെ വിവരങ്ങളും പുറത്ത് വന്നിട്ടുണ്ട്..

സ്വത്തുക്കള്‍

സ്വത്തുക്കള്‍


കേസിലെ പ്രധാന പ്രതികളുടെ സ്വത്തുക്കള്‍ പരിശോധിക്കാന്‍ അന്വേഷണം സംഘം നേരത്തെ തീരുമാനിച്ചിരുന്നു. ഇതനുസുരിച്ച് നടത്തിയ പരിശോധനയില്‍ സ്വപ്ന സുരേഷിന്‍റെ ലോക്കറില്‍ നിന്ന് വലിയ തോതില്‍ പണവും സ്വര്‍ണ്ണവും കണ്ടെത്താന്‍ കഴിഞ്ഞുവെന്നാണ് വിവരം. എന്‍ഐഎ ഇക്കാര്യം കോടതിയില്‍ അറിയിച്ചെന്നാണ് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

സ്വര്‍ണ്ണവും പണവും

സ്വര്‍ണ്ണവും പണവും

ഒരു കോടിയിലേറെ രൂപയും ഒരു കിലോ സ്വര്‍ണ്ണവുമാണ് കണ്ടെത്തിയത്. സ്വപ്നയുടെ വീട്ടിലും ലോക്കറിലും നടത്തിയ പരിശോധനയിലാണ് പണവും സ്വര്‍ണ്ണവും പിടിച്ചെടുത്തത്. ഈ പണത്തിന്‍റെ ഉറവിടം അടക്കമുള്ള കാര്യങ്ങളില്‍ അന്വേഷണം നടത്തേണ്ടതുണ്ടെന്നും അന്വേഷണ സംഘം കോടതിയെ അറിയിച്ചു. സ്വപ്നയുടെ അക്കൗണ്ടുകളുടെ രേഖകള്‍ എന്‍ഐഎ പരിശോധനയില്‍ പിടിച്ചെടുത്തിരുന്നു.

എസ്ബിഐ ലോക്കറില്‍

എസ്ബിഐ ലോക്കറില്‍

ഈ രേഖയിലാണ് പലയടിത്തായി സൂക്ഷിച്ചിരുന്ന പണത്തെയും സ്വര്‍ണ്ണത്തേയും കുറിച്ചുള്ള വിവരങ്ങള്‍ ഉണ്ടായിരുന്നത്. 982 ഗ്രാം സ്വര്‍ണ്ണം എസ്ബിഐ ലോക്കറില്‍ നിന്നാണ് കണ്ടെടുത്തത്. കൂടാതെ 64 ലക്ഷം രൂപയും ഇതേ ലോക്കറില്‍ നിന്ന് കണ്ടെത്തി. അതേസമയം, ഈ സ്വര്‍ണ്ണവും പണവും വിവാഹത്തിന് ഷെയ്ഖ് സമ്മാനിച്ചതാണെന്നായിരുന്നു

ഷെയ്ഖിന്‍റെ സമ്മാനം

ഷെയ്ഖിന്‍റെ സമ്മാനം

സ്വപ്നയുടെ കുടുംബം ദീര്‍ഘകാലമായി യുഎഇയില്‍ സ്ഥിരതാമസക്കാരായിരുന്നു. അവിടെ കോണ്‍സുലേറ്റുമായി ബന്ധപ്പെട്ടുള്ള പ്രവര്‍ത്തനങ്ങളില്‍ സ്വപ്നുയുടെ പിതാവ് പങ്കാളിയായിരുന്നു. ആ സമയത്ത് വിവാഹത്തിന് ഷെയ്ഖില്‍ നിന്ന് സമ്മാനമായി ലഭിച്ച സ്വര്‍ണ്ണവും പണവുമെന്നാണ് സ്വപ്നയുടെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചത്.

അസ്വാഭാവികം

അസ്വാഭാവികം

ഇത്രയധികം രൂപയും സ്വര്‍ണ്ണവും ഇവരുടെ അക്കൗണ്ടിലും ലോക്കറിലും കണ്ടെത്തുകയെന്നത് അസ്വാഭാവികമാണെന്ന് ചൂണ്ടിക്കാണിച്ചാണ് എന്‍ഐഎ ഇക്കാര്യങ്ങള്‍ കോടതിയില്‍ അറിയിച്ചത്. അതേസമയം, കേസില്‍ സ്വപ്ന സുരേഷ് സമര്‍പ്പിച്ച ജാമ്യഹര്‍ജി ബുധനാഴ്ച പരിഗണിക്കും. കേസില്‍ യുഎപിഎ നിലനില്‍ക്കില്ലെന്നും ഈ കേസിന് തീവ്രവാദ സ്വഭാവമില്ലെന്നുമുള്ള വാദമാണ് സ്വപ്നയുടെ അഭിഭാഷകന്‍ കോടതിയില്‍ നടത്തിയത്.

മാനസിക സമ്മര്‍ദം

മാനസിക സമ്മര്‍ദം

കസ്റ്റഡിയില്‍ കടുത്ത മാനസിക സമ്മര്‍ദം നേരിടുന്നതായി സ്വപ്ന സുരേഷ് കോടതിയെ അറിയിച്ചു. കസ്റ്റംസിന് മൊഴി നൽകിയത് സമ്മർദ്ദത്തെ തുടർന്നാണെന്ന് പറഞ്ഞ സ്വപ്ന കസ്റ്റഡിയിലും ജയിലിലും മക്കളെ കാണാനായി അനുവദിക്കണമെന്നും ആവശ്യപ്പെട്ടു. ഈ ആവശ്യ കോടതി അംഗീകരിച്ചിട്ടുണ്ട്. ജയിലിൽ വെച്ച് കുട്ടികളെ കാണാനുള്ള അനുമതിയാണ് നല്‍കിയത്. എഎസ്ജിയുടെ സമയം പരിഗണിച്ച് ജാമ്യപേക്ഷ പരിഗണിക്കുന്നത് അടുത്ത ബുധനാഴ്ചത്തേക്ക് മാറ്റിയത്.

കോടതിയില്‍

കോടതിയില്‍

അഡിഷണൽ സോളിസിറ്റർ ജനറൽ ഹാജരാകുമെന്നും അതിനായി സമയം വേണമെന്നും എൻഐഎ കോടതിയില്‍ ആവശ്യപ്പെടുകയായിരുന്നു. സാമ്പത്തിക കുറ്റകൃത്യങ്ങൾക്കുള്ള കൊച്ചിയിലെ പ്രത്യേക കോടതിയിലാവും കസ്റ്റംസ് പ്രതികള്‍ക്കായുള്ള കസ്റ്റഡി അപേക്ഷ നല്‍കുക. ഇന്നതെ കോടതി നടപടികള്‍ക്ക് ശേഷം സ്വപ്നയെയും സന്ദീപിനെയും കാക്കനാട് ജില്ലാ ജയിലിലേക്ക് കൊണ്ടു പോയി

രാജസ്ഥാനില്‍ മഞ്ഞുരുക്കം? സച്ചിന് കോണ്‍ഗ്രസിലേക്ക് മടങ്ങാം, പക്ഷെ..; ഒരു ഉപാധി മാത്രമെന്ന് ഗെലോട്ട്രാജസ്ഥാനില്‍ മഞ്ഞുരുക്കം? സച്ചിന് കോണ്‍ഗ്രസിലേക്ക് മടങ്ങാം, പക്ഷെ..; ഒരു ഉപാധി മാത്രമെന്ന് ഗെലോട്ട്

English summary
Gold Smuggling case: one crore rupees and one kg gold seized from swapna sureshs's locker
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X