കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'സ്വർണക്കടത്ത് കേസ് കേരളത്തിന് പുറത്തുള്ള കോടതിയിലേക്ക് മാറ്റണം';നിർണായക നീക്കവുമായി ഇഡി

Google Oneindia Malayalam News

തിരുവനന്തപുരം: സ്വർണക്കടത്ത് കേസ് കേരളത്തിന് പുറത്തേക്ക് മാറ്റണമെന്ന ആവശ്യവുമായി സുപ്രീം കോടതിയെ സമീപിച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ബെംഗളൂരുവിലെ കോടതിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടാണ് ഇഡി കൊച്ചി സോണ്‍ അസിസ്റ്റന്റ് ഡയറക്ടര്‍ സുപ്രീം കോടതിയെ സമീപിച്ചത്. ദില്ലിയിൽ നടന്ന ഉന്നത തല കൂടിയാലോചനയ്ക്ക് ശേഷമാണ് ഇ ഡിയുടെ നിർണായക നീക്കം.

എറണാകുളം ജില്ലാ സെഷൻസ് കോടതിയിലാണ് നിലവിൽ കേസ് നടക്കുന്നത്. എന്നാൽ കേരളത്തിലെ കോടതിയിൽ നിലവിൽ കേസ് അട്ടിമറിക്കാൻ സാധ്യത ഉണ്ടെന്നാണ് ഇഡി ഉന്നയിക്കുന്ന ആശങ്ക. പി എസ് സരിത്ത്, സ്വപ്ന സുരേഷ്, സന്ദീപ് നായര്‍, എം ശിവശങ്കര്‍ എന്നിവരാണ് കേസിലെ പ്രതികൾ.

 page-1657862736.jpg -Properties Reuse Image

'താരമായി'ശബരീനാഥ്;ആവേശം മുതലെടുക്കാൻ കെപിസിസി..തിരുവനന്തപുരം ഡിസിസി അധ്യക്ഷനാക്കിയേക്കും?'താരമായി'ശബരീനാഥ്;ആവേശം മുതലെടുക്കാൻ കെപിസിസി..തിരുവനന്തപുരം ഡിസിസി അധ്യക്ഷനാക്കിയേക്കും?

കേസിലെ പ്രതിയായ എം ശിവശങ്കർ ഇപ്പോഴും സർക്കാരിൽ ഔദ്യോഗിക പദവി വഹിക്കുന്ന ആളാണ്. അതുകൊണ്ട് തന്നെ സർക്കാരിന്റെ ഭാഗത്ത് നിന്ന് ഏതെങ്കിലും രീതിയിലുള്ള ഇടപെടലുകൾ ഉണ്ടാകുമോയെന്നതാണ് പ്രധാന ആശങ്കയെന്ന് കേന്ദ്ര സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് കൊണ്ട് മാതൃഭൂമി റിപ്പോർട്ട് ചെയ്തു. സര്‍ക്കാര്‍ അഭിഭാഷകരുടെ നിയമ ഉപദേശത്തിന്റെ അടിസ്ഥാനത്തിൽ കേന്ദ്ര ധനകാര്യ മന്ത്രാലയത്തിലെയും നിയമ മന്ത്രാലയത്തിലെയും ഉന്നത ഉദ്യോഗസ്ഥരുമായി ചർച്ച നടത്തിയ ശേഷമാണ് സുപ്രീം കോടതിിയിൽ ഇഡി ഹർജി നൽകിയതെന്നും റിപ്പോർട്ടിൽ പറയുന്നു.

<strong>ദിലീപ് കേസ്;പൾസർ സുനി മാനസികാരോഗ്യ കേന്ദ്രത്തിൽ; പ്രവേശിപ്പിച്ചത് ചൊവ്വാഴ്ച വൈകീട്ടോടെ.. കാരണം</strong>ദിലീപ് കേസ്;പൾസർ സുനി മാനസികാരോഗ്യ കേന്ദ്രത്തിൽ; പ്രവേശിപ്പിച്ചത് ചൊവ്വാഴ്ച വൈകീട്ടോടെ.. കാരണം

സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് സ്വപ്ന സുരേഷിന്റെ മൊഴി രേഖപ്പെടുത്തിയിരുന്നു. കോടതിയിൽ സ്വപ്ന സുരേഷ് 164 എ വഴി നൽകിയ രഹസ്യമൊഴിയുടെ പകർപ്പ് ലഭിച്ചതിന് പിന്നാലെയായിരുന്നു ഇഡിയുടെ നടപടി. കേസിൽ മുഖ്യമന്ത്രിക്കും കുടുംബത്തിനും മുൻമന്ത്രി കെ ടി ജലീൽ, മുൻ സ്പീക്കർ ശ്രീരാമകൃഷ്‌ണൻ, ഐ എ എസ് ഉദ്യോഗസ്ഥരായ ശിവശങ്കർ, നളിനി നെറ്റോ എന്നിവർക്കും പങ്കുണ്ടെന്നായിരുന്നു സ്വപ്ന സുരേഷ് മജിസ്ട്രേറ്റ് കോടതിയിൽ നൽകിയ രഹസ്യ മൊഴി.

'ഇനിയെങ്കിലും പൂർണിമ ആ രഹസ്യം വെളിപ്പെടുത്തണം'..ഫോട്ടോസ് കണ്ട് കണ്ണു തള്ളി ആരാധകർ..വൈറൽ

അതേസമയം സ്വപ്നയുടെ പുതിയ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിലാണ് ഇപ്പോൾ കോടതി മാറ്റത്തിനായുള്ള ഇ ഡി നീക്കം. കേസ് അന്വേഷണം നടത്തിയ ഉദ്യോഗസ്ഥർക്കെതിരെ കേസ് എടുക്കുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ ഇ ഡി ചൂണ്ടിക്കാട്ടുന്നുണ്ട്. മാത്രമല്ല എം ശിവശങ്കർ ഇ ഡിക്കെതിരെ രംഗത്തെത്തിയതും പുസ്തകം എഴുതിയതും ശിവശങ്കർ സ്വാധീനിച്ചാണ് സ്വപ്ന സുരേഷ് ഉദ്യോഗസ്ഥർക്കെതിരെ മൊഴി നൽകിയത് എന്ന വെളിപ്പെടുത്തലും കോടതി മാറ്റാനുള്ള അപേക്ഷയ്ക്ക് കാരണമായിട്ടുണ്ടെന്നും ഇ ഡി ചൂണ്ടിക്കാട്ടുന്നു.

Recommended Video

cmsvideo
മുഖ്യമന്ത്രിക്കെതിരെ നടന്നത് ആസൂത്രിത ആക്രമണം : ഇ.പി ജയരാജൻ |*Kerala

English summary
'Gold smuggling case should be transferred to a court outside Kerala'; ED Moves SC
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X