'സ്വപ്നയെ അകത്താക്കാനാണ് സര്‍ക്കാര്‍ ശ്രമം';ചെയറിനെ മറച്ച് ബാനറുമായി സഭയിൽ പ്രതിപക്ഷ പ്രതിഷേധം
തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ പേരിൽ സഭ ബഹിഷ്‌കരിച്ച് പ്രതിപക്ഷം. പ്രതി സ്വപ്ന സുരേഷിന്റെ പുതിയ വെളിപ്പെടുത്തലില്‍ ചര്‍ച്ച ആവശ്യപ്പെട്ട് പ്രതിപക്ഷം അടിയന്തര പ്രമേയ നോട്ടീസ് നൽകിരുന്നു.
എന്നാൽ, നോട്ടീസിന് സ്പീക്കര്‍ അനുമതി നിഷേധിച്ചു. കേസിന് അടിയന്തര പ്രാധാന്യം ഇല്ല. സ്വപ്നയുടെ വിഷയം കോടതിയുടെ പരിഗണനയില്‍ ആണെന്ന് സ്പീക്കറുടെ വ്യക്തമാക്കി.
ഇതിന് പിന്നാലെയാണ് സഭ ബഹിഷ്‌കരിച്ച് പ്രതിപക്ഷ പ്രതിഷേധം നടത്തിയത്. നന്ദി പ്രമേയ ചര്‍ച്ചയുടെ അവസാന ദിവസത്തിലായിരുന്നു പ്രതിപക്ഷത്തിന്റെ സഭ ബഹിഷ്‌കരണം.

ഭരണപക്ഷ - പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ പരസ്പരമുളള അസാധാരണ രംഗങ്ങളാണ് സഭയിൽ ഉണ്ടായത്. സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലുകളെ മുഖ്യമന്ത്രിക്ക് പേടിയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ വിമർശിച്ചു. മുഖ്യമന്ത്രിയെ ഭരിക്കുന്നത് ഭയമാണെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തി. സ്പീക്കറുടെ നടപടിയിൽ പ്രതിഷേധം ഉയര്‍ത്തിയ പ്രതിപക്ഷം, പ്രതിഷേധവുമായി ഇന്ന് നടുത്തളത്തില്‍ ഇറങ്ങി. പ്രതിപക്ഷ നേതാവിന് സംസാരിക്കാന്‍ അവസരം നല്‍കിയതോടെയാണ് അംഗങ്ങള്‍ മടങ്ങിയത്. പിന്നാലെ സര്‍ക്കാറിന് എതിരെ രൂക്ഷമായ വിമര്‍ശനവും കുറ്റപ്പെടുത്തലും ഉണ്ടായി.

എന്നാല്‍, വിഡി സതീശന്റെ പ്രസംഗത്തിന് ശേഷവും സ്പീക്കര്‍ നിലപാടില്‍ മാറ്റം വരുത്താൻ തയ്യാറായില്ല. ഇതോടെ മുദ്രാ വാക്യവുമായി അംഗങ്ങള്‍ വീണ്ടും നടുത്തളത്തില്‍ ഇറങ്ങി. ചെയറിനെ മറച്ച് ബാനര്‍ ഉയര്‍ത്തി പ്രതിപക്ഷം പ്രതിഷേധം നടത്തി. ഇതോടെ, സ്പീക്കര്‍ എംബി രാജേഷും രൂക്ഷമായി പ്രതികരിച്ച് രംഗത്ത് എത്തി. പ്രതിപക്ഷ പ്രതിഷേധത്തില്‍ രൂക്ഷമായി വിമര്‍ശിച്ച രോഷത്തോടെ സ്പീക്കര്‍ സഭ വിട്ടു ഇറങ്ങി.

അതേസമയം, സ്വര്‍ണക്കടത്ത് കേസ് അട്ടിമറിക്കാന്‍ സര്‍ക്കാര്‍ ഗൂഢാലോചന നടത്തി എന്ന് കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തിയിരുന്നു. ഇതിൽ ചര്‍ച്ച ആവശ്യപെട്ട് ഷാഫി പറമ്പില്‍ എംഎല്‍എയാണ് സഭയിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. എന്നാല്‍ കോടതിയുടെ പരിഗണനയിലുള്ള കാര്യം എന്നുള്‍പ്പെടെ മൂന്ന് കാരണങ്ങള്‍ ചൂണ്ടിക്കാട്ടി നോട്ടീസിന് തന്നെ അനുമതി നിഷേധിച്ച സ്പീക്കര്‍ മറ്റ് നടപടികളിലേക്ക് കടക്കുകയായിരുന്നു.

സ്വര്‍ണക്കടത്ത് കേസ് ഇന്‍വെസ്റ്റിഗേഷന്‍ സ്റ്റേജിലാണ്, കേസ് കോടതിയിലാണ്, കേസിന് അടിയന്തര പ്രാധാന്യം ഇല്ലെന്നുമാണ് ഗവര്‍ണര്‍ പറഞ്ഞതെന്ന് അദ്ദേഹം ആരോപിച്ചു. അതേസമയം, സ്വപ്നയുടെ കുറ്റ സമ്മത മൊഴി പുറത്ത് വരുമോ എന്ന് മുഖ്യമന്ത്രിക്ക് പേടിയാണെന്ന് സതീശന്‍ കുറ്റപ്പെടുത്തി. സര്‍ക്കാറിന് അപ്രിയമായ കാര്യങ്ങള്‍ നിയമസഭയില്‍ ചര്‍ച്ച ചെയ്യില്ല. വെളിപ്പെടുത്തലിന് പിന്നാലെ സ്വപ്നയെ അകത്താക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. സ്വപ്നയുടെ വെളിപ്പെടുത്തലിൽ ഒരു അന്വേഷണവും ഇല്ല.

സോളാർ കേസ് പ്രതിയുടെ വെളിപ്പെടുത്തലിൽ സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് സർക്കാർ സ്വർണ്ണക്കടത്തിൽ സ്വീകരിക്കുന്നത് ഇരട്ട താപ്പാണെന്ന് പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. ശിവശങ്കറിനെ ഇപ്പോഴും മുഖ്യമന്ത്രി ന്യായീകരിക്കുകയാണ്. ജേക്കബ് തോമസ് പുസ്തകം എഴുതിയപ്പോൾ സസ്പെൻഷന്‍ ചെയ്തു. എന്നാല്‍, ശിവശങ്കറിന് സംരക്ഷണം ആണ് സര്‍ക്കാര്‍ നല്‍കുന്നത്. രണ്ട് നീതി ആണ് സർക്കാരിന് ഉളളതെന്നും വിഡി സതീശൻ കുറ്റപ്പെടുത്തി.
Recommended Video

അതേസമയം, പിന്നീട് കക്ഷി നേതാക്കളുമായി സ്പീക്കര്‍ നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് അര മണിക്കൂറിന് ശേഷമാണ് സഭ പുനരാരംഭിച്ചത്. എന്നാല്‍ അവകാശങ്ങള്‍ നിഷേധിക്കുന്ന നിലപാടില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചു. എന്നാൽ, പ്രതിപക്ഷ നീക്കത്തെ മുഖ്യമന്ത്രി പിണറായി വിജയനും രൂക്ഷമായി വിമര്‍ശിച്ച് രംഗത്ത് എത്തി. സർക്കാരിനെ കരിവാരിത്തേക്കാനാണ് പ്രതിപക്ഷ ശ്രമമെന്ന് മുഖ്യമന്ത്രി പറഞ്ഞു. സ്വർണം ആരാണ് കൊണ്ടുവന്നത്, ആർക്ക് വേണ്ടിയാണ് കൊണ്ടുവന്നത് എന്ന രണ്ട് ചോദ്യത്തിനും ഉത്തരമില്ല. പ്രതിപക്ഷം അത് തേടുന്നില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ കുറ്റപ്പെടുത്തി.
-
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ഉല്ലാസ് പന്തളത്തിന് 10,000 രൂപ നൽകി സഹായിച്ചു, പക്ഷെ വിളിച്ച് പറയുന്ന ആളല്ല ഞാനെന്ന് അഖിൽ മാരാർ; വൻ ട്രോൾ -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
യുഎഇയിൽ ശക്തമായ മഴ വരുന്നു; പ്രവാസികൾ ജാഗ്രത പാലിക്കുക, സുരക്ഷാ നിർദ്ദേശങ്ങൾ ഇങ്ങനെ -
'മത്സരിക്കാന്‍ രാഹുല്‍ അനുവദിച്ചു.. എന്നിട്ടും അത് മുടക്കി, ആളെ എനിക്കറിയാം'; തുറന്നടിച്ച് സുധാകരന് -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍ -
ഇറാനെ ചുട്ടെരിക്കാൻ അമേരിക്ക; വൈദ്യുത നിലയങ്ങൾ തകർക്കും, ട്രംപിന്റെ അന്ത്യശാസനം -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ഇസ്രായേലില്‍ രൂക്ഷമായ മിസൈലാക്രമണവുമായി ഇറാന്; ഡിമോണും അറാദും ആക്രമിക്കപ്പെട്ടു












Click it and Unblock the Notifications