സ്വര്‍ണക്കടത്ത് ശരീരത്തില്‍ ഒളിപ്പിച്ച്, ലഗേജുകളില്‍ ഒളിപ്പിച്ചാല്‍ പിടിക്കപ്പെടാന്‍ സാധ്യത കൂടുതല്‍

  • Posted By:
Subscribe to Oneindia Malayalam

മലപ്പുറം: വിമാനത്താവളങ്ങള്‍ വഴിയുള്ള സ്വണക്കടത്തിന് എല്ലാകാലത്തും കള്ളക്കടത്ത് സംഘം നൂതന മാര്‍ഗങ്ങള്‍ സ്വീകരിച്ചുവരുന്നുണ്ടെങ്കിലും ഇപ്പോഴത്തെ രീതി ശരീരത്തില്‍തന്നെ ഒളിപ്പിച്ചുകടത്തുന്നതാണ്. മുന്‍കാലങ്ങളില്‍ രൂപംമാറ്റിയും ഇലക്‌ട്രോണിക് ഉപകരണങ്ങള്‍ക്കുള്ളില്‍ ഒളിപ്പിച്ചുകടത്തുന്നതുമാണ് പതിവായിരുന്നെങ്കില്‍ ഇന്നിത് ശരീരത്തില്‍തന്നെ ഒളിപ്പിച്ചുകടത്തുന്നതാണ്. ഇതിന് വിവിധ കാരണങ്ങളാണു കസ്റ്റംസ് ഇന്റലിജന്‍സ് വിഭാഗം ചൂണ്ടിക്കാട്ടുന്നത്. വിവിധ വസ്തുക്കള്‍ക്കുള്ളില്‍ ഒളപ്പിച്ചുകടത്തുമ്പോള്‍ ലഗേജുകള്‍ എക്‌സറെയില്‍ പരിശോധിക്കുമ്പോള്‍ വേഗത്തില്‍പിടിക്കപ്പെടാനുള്ള സാധ്യതയുണ്ട്. എക്‌സറെ പരിശോധനയെ മറികടക്കാന്‍ ഏറെ പ്രയാസമാണ്.
എന്നാല്‍ ശരീരത്തിനകത്ത് ഒളിപ്പുകടത്തുമ്പോള്‍ മെറ്റല്‍ ഡിറ്റക്ടര്‍ പരിശോധനയുണ്ടെങ്കിലും ഇവയെ മറികടക്കാന്‍ എക്‌സറെ പരിശോധനയെക്കാള്‍ വേഗത്തില്‍ സാധിക്കും. കാരണം മെറ്റല്‍ ഡിറ്റക്ടര്‍ പരിശോധന വേഗത്തിലാണ് ചെയ്യുക. അതോടൊപ്പം ശരീരത്തിന്റെ ചില ഭാഗങ്ങളില്‍ മെറ്റല്‍ ഡിറ്റക്ടര്‍കൊണ്ടുള്ള പരിശോധന കുറവാണെന്നും പറയപ്പെടുന്നു. ഇതിനാലാണു ശരീരത്തില്‍ തന്നെ സ്വര്‍ണം ഒളിപ്പിച്ചുകടത്തുന്ന രീതി അടുത്തകാലത്തായി ര്‍ധിച്ചത്.
അവൾക്ക് ആ സ്നേഹം നിയന്ത്രിക്കാനായില്ല; അവന്റെ കാൽ‌പ്പാദങ്ങൾ നെഞ്ചത്ത് വച്ചു... ആകെ പെട്ടു!

ശരീരത്തിനകത്തു വിവിധ രീതികളില്‍ ഒളിപ്പിച്ചുകടത്തുന്നവ മെറ്റല്‍ ഡിറ്റക്ടര്‍ പരിശോധനയില്‍ കണ്ടെത്താന്‍ സാധിക്കാത്തത് സംശയം തോന്നി കൈകൊണ്ടുപരിശോധിച്ചപ്പോള്‍ സ്വര്‍ണം കടത്തിയ രീതിയും കഴിഞ്ഞ ദിവസം കരിപ്പൂര്‍ വിമാനത്തവളത്തിലുണ്ടായതായി കസ്റ്റംസ് ഇന്റലിജന്‍സ് വിഭാഗം അധികൃതര്‍തന്നെ പറയുന്നു. സംശയം തോന്നിയ യാത്രക്കാരനെ കൈകൊണ്ടുപരിശോധിച്ചപ്പോഴാണു കഴിഞ്ഞ ദിവസം സ്വര്‍ണം ശരീരത്തിനകത്ത് ഒളിപ്പിച്ചതായി കണ്ടെത്തിയത്. ഇതിന് പുറമെ ഇന്നലെ സ്വര്‍ണവുമായി കരിപ്പൂരില്‍ പിടിയിലായ രണ്ട് യാത്രക്കാരും ശരീരത്തില്‍ ഒളിപ്പിച്ചാണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. രണ്ട് യാത്രക്കാരില്‍ നിന്നായി ഇന്നലെ 29 960 ഗ്രാം ലക്ഷത്തിന്റെ 960 ഗ്രാം സ്വര്‍ണമാണ് എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് വിഭാഗം പിടികൂടിയത്.

gold

              കരിപ്പൂരില്‍ ഇന്നലെ പിടികൂടിയ സ്വര്‍ണം.

സ്‌പൈസ് ജറ്റിന്റെ ദുബൈ വിമാനത്തില്‍ കരിപ്പൂരിലെത്തിയ കോഴിക്കോട് തിക്കോടി തൊണ്ടിപറമ്പില്‍ സിറാജുദ്ദീന്‍(38),എയര്‍ ഇന്ത്യ എക്‌സ്പ്രസ്സിന്റെ റിയാദില്‍ നിന്ന് ദുബൈ വഴിയെത്തിയ താമരശ്ശേരി കൂടത്തായിബസാര്‍ പോത്തിന്‍കുണ്ടില്‍ പൂവോട്ടില്‍ റഷീദ്(35)എന്നിവരില്‍ നിന്നാണ് സ്വര്‍ണം കണ്ടെത്തിയത്.അടിവസ്ത്രത്തില്‍ ഒളിപ്പിച്ചാണ് സിറാജുദ്ധീന്‍ സ്വര്‍ണം കടത്തിയത്. യാളില്‍ നിന്ന് 260 ഗ്രാം തൂക്കം വരുന്ന രണ്ട് സ്വര്‍ണ്ണ ചെയിനുകള്‍ കണ്ടെടുത്തത്. പോളിത്തീന്‍ കവറിലാക്കി അടിവസ്ത്രത്തില്‍ ഒളിപ്പിച്ച നിലയിലായിരുന്നു സ്വര്‍ണ്ണചെയിനുകള്‍.ഇന്ത്യന്‍ വിപണിയില്‍ 7,85,200 രൂപയും വില ലഭിക്കും.മലദ്വാരത്തില്‍ ഒളിപ്പിച്ചാണ് പൂവോട്ടില്‍ റഷീദ് സ്വര്‍ണം കടത്തിയത്.700 ഗ്രാം തൂക്കംവരുന്ന ഏഴ് സ്വര്‍ണ്ണബിസ്‌ക്കറ്റുകളാണ് കണ്ടെടുത്തത്.മുന്‍കൂട്ടി വിവരം ലഭിച്ചതനുസരിച്ച് കാത്തിരുന്ന കസ്റ്റംസ് വിഭാഗം ഇയാളെ നിര്‍ഗമന കവാടത്തില്‍ തടയുകയും പരിശോധിക്കുകയുമായിരുന്നു. ഇന്ത്യന്‍ വിപണിയില്‍ 21,14,000 രൂപയുടെ സ്വര്‍ണമാണ് ഇയാളില്‍ കണ്ടെടുത്തത്.


ഇരുവരും സ്വര്‍ണക്കടത്തിന്റെ കരിയര്‍മാറാണെന്ന് സംശയിക്കുന്നു.ദുബൈയില്‍ വെച്ച് പരിജയപ്പെട്ട കൊടുവള്ളി സ്വദേശിയാണ് ഇവര്‍ക്ക് സ്വര്‍ണ്ണം നല്‍കിയത്.വിമാനടിക്കറ്റാണ് സിറാജുദ്ദീന് പ്രതിഫലം നല്‍കിയത്.റഷീദിന് വിമാനടിക്കറ്റിനു പുറമെ 20000 രൂപയുമാണ് പ്രതിഫലം നിശ്ചയിച്ചിരുന്നത്.അസി:കമ്മീഷണര്‍മാരായ എം.സി.രാജേന്ദ്രബാബു,ദേവകിനന്ദന്‍പന്ത്,സൂപ്രണ്ടുമാരായ വിമല്‍ദാസ്,എന്നിവരുടെ നേതൃത്വത്തിലാണ് കള്ളക്കടത്ത് പിടികൂടിയത്.

English summary
Gold smuggling; Now started hiding in the body as chances of seizing from luggage is more

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്