കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'മുഖ്യമന്ത്രിയുമായോ കുടുംബാംഗങ്ങളുമായോ അടുപ്പമില്ല'; സ്വപ്‌ന സുരേഷിന്റെ മുന്‍മൊഴി പുറത്ത്

Google Oneindia Malayalam News

കൊച്ചി: സ്വര്‍ണക്കടത്തു കേസ് പ്രതി സ്വപ്ന സുരേഷ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് നല്‍കിയ മുന്‍ മൊഴിയുടെ പകര്‍പ്പ് പുറത്ത്. 164 പ്രകാരം മൊഴി നല്‍കും മുമ്പ് സ്വപ്ന സുരേഷ് ഇഡിക്ക് നല്‍കിയ 11 മൊഴികളുടെ പകര്‍പ്പാണ്പുറത്തുവന്നിരിക്കുന്നത്.

മുഖ്യമന്ത്രിയുമായി ഔദ്യോഗിക ബന്ധം മാത്രമാണ് ഉള്ളതെന്നും മുഖ്യമന്ത്രിയെയോ കുടുംബത്തെയോ അറിയില്ലെന്നും സ്വപ്ന സുരേഷ് മുന്‍മൊഴിയില്‍ വ്യക്തമാക്കുന്നുണ്ട്.മുഖ്യമന്ത്രിയുമായോ കുടുംബാംഗങ്ങളുമായോ ഫോണില്‍ സംസാരിച്ചിട്ടില്ലെന്നും ഇഡിക്കു നല്‍കിയ മൊഴിയില്‍ പറയുന്നുണ്ട്.

swapna suresh

'സുന്ദരീ കണ്ണാലൊരു...' സാരിയില്‍ ആരാധകരുടെ മനസ് കവര്‍ന്ന് ആര്യ ബഡായി

1


മുഖ്യന്ത്രിയുമായി സംസാരിച്ചത് ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് വേണ്ടി മാത്രമാണെന്നും ഷാര്‍ജ രാജ്ഞിയുമായി ആശയവിനിമയത്തിന് തന്റെ ഭാര്യയെ സഹായിക്കണം എന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടിരുന്നുവെന്നും മൊഴിയില്‍ പറഞ്ഞിട്ടുണ്ട്. സ്വപ്‌ന സുരേഷ് മുമ്പ് ഇഡിക്കു നല്‍കിയ മൊഴികളും 164 പ്രകാരം മജിസ്ട്രേറ്റിന് മുമ്പില്‍ നല്‍കിയ സത്യവാങ്മൂലവും പരസ്പര ബന്ധമില്ലാത്തതാണ് എന്നാണ് വ്യക്തമാവുന്നത്.

2


മുന്‍ മന്ത്രി കെടി ജലീലുമായുള്ളതും ഔദ്യോഗിക ബന്ധം മാത്രമായിരുന്നു. റമദാനിലും കോവിഡ് കാലത്തും യുഎഇ നല്‍കിയ സഹായക്കിറ്റുകളുടെ വിതരണത്തിന് ജലീല്‍ ബന്ധപ്പെട്ടിരുന്നുവെന്നും അതിന് സഹായിച്ചുവെന്നും സ്വപ്നമൊഴി നല്‍കിയിട്ടുണ്ട്. എന്നാല്‍ മുന്‍ സ്പീക്കര്‍ ശ്രീരാമകൃഷ്ണനെതിരെ നേരത്തെയും ഇപ്പോഴും ഓരേ ആരോപണമാണ് സ്വപ്ന ഉന്നയിച്ചിട്ടുള്ളത്.

3


മിഡില്‍ ഈസ്റ്റ് കോളജ് ഷാര്‍ജയില്‍ തുടങ്ങാന്‍ ശ്രീരാമകൃഷ്ണന്‍ ശ്രമിച്ചെന്ന ആരോപണത്തില്‍ സ്വപ്‌ന മാറ്റം വരുത്തിയിട്ടില്ല. കോളജ് തുടങ്ങാന്‍ ഷാര്‍ജ ഭരണാധികാരിയോട് സ്ഥലം ശ്രീരാമകൃഷ്ണന്‍ ആവശ്യപ്പെട്ടുവെന്നും ശിവശങ്കര്‍, കിരണ്‍, ലഫീര്‍ എന്നിവരും ഈ പദ്ധതിയുടെ ഭാഗമായിരുന്നുവെന്നും ഒമാനിലെ മിഡില്‍ ഈസ്റ്റ് കോളജ് താന്‍ സന്ദര്‍ശിച്ചപ്പോള്‍ ശിവശങ്കര്‍ ഒപ്പമുണ്ടായിരുന്നുവെന്നും സ്വപ്നയുടെ മൊഴിയിലുണ്ട്.

4


അതേസമയം മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ സത്യവാങ്മൂലത്തില്‍ ഗുരുതര ആരോപണങ്ങളാണ് സ്വപ്‌ന ആരോപിച്ചിട്ടുള്ളത്. എറണാകുളം സെഷന്‍സ് കോടതിയിലാണ് സ്വപ്ന സത്യവാങ്മൂലം സമര്‍പ്പിച്ചത്. ഷാര്‍ജ ഭരണാധികരിയുടെയും മുഖ്യമന്ത്രിയുടെയും ഭാര്യമാര്‍ ഒന്നിച്ച് യാത്ര നടത്തിയെന്നും ചീഫ് സെക്രട്ടറി നളിനി നെറ്റോയും അവര്‍ക്കൊപ്പംഉണ്ടായിരുന്നുവെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. കൊച്ചിയില്‍ കാര്‍ഗോ എത്തിയപ്പോള്‍ ക്ലിയര്‍ ചെയ്യാന്‍ സഹായിച്ചത് എം ശിവശങ്കരാണെന്നും സ്വപ്‌ന പറയുന്നുണ്ട്. മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തിയ ശേഷമാണ് ക്ലിയറന്‍സ് സൗകര്യപ്പെടുത്തിയതെന്നും ഭാരക്കൂടുതലുളള പെട്ടികള്‍ പിന്നീട് കാണാതായെന്നും സ്വപ്നയുടെ സത്യവാങ്മൂലത്തില്‍ പരാമര്‍ശം ഉണ്ട്.

5


ഷാര്‍ജ അധികാരിയുടെ ഭാര്യക്ക് വലിയ അളവില്‍ സ്വര്‍ണ്ണവും ഡയമണ്ടും നല്‍കാന്‍ മുഖ്യമന്ത്രിയുടെ ഭാര്യ കമല ശ്രമിച്ചുവെന്നും അവര്‍ക്കത് ഇഷ്ടമാകാന്‍ സാധ്യതയില്ലെന്ന് പറഞ്ഞ് താനാണ് അത് തടഞ്ഞതെന്നും സ്വപ്ന സത്യവാങ്മൂലത്തില്‍ ആരോപിക്കുന്നു.മകളുടെ ബിസിനസിന് മുഖ്യമന്ത്രി ഷാര്‍ജ ഭരണാധികാരിയുടെ സഹായം തേടിയിട്ടുണ്ടെന്ന് സ്വപ്ന ആരോപിക്കുന്നുണ്ട്. ജാമ്യത്തില്‍ ഇറങ്ങിയശേഷം തനിക്ക് പലതരത്തിലുള്ള ഭീഷണികള്‍ ഉണ്ടെന്ന് ചൂണ്ടിക്കാട്ടി കോടതിയെ സമീപിച്ചപ്പോഴാണ് സ്വപ്ന സുരേഷ് സത്യവാങ്മൂലം സമര്‍പ്പിച്ചത്.

6

2017-ല്‍ ഷാര്‍ജ ഭരണാധികാരി കേരളം സന്ദര്‍ശനത്തിനിടെ ക്ലിഫ്ഹൗസിലും എത്തിയെന്നും മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്കിടെ അദ്ദേഹത്തിന്റെ കുടുംബം ഒരു ബിസിനസ് താത്പര്യം ഷാര്‍ജ ഭരണാധികാരിയെ അറിയിച്ചുവെന്നും സ്വപ്ന സത്യവാങ്മൂലത്തില്‍ പറയുന്നു. മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയന്‍ ഷാര്‍ജയില്‍ ഐടി സംരംഭം തുടങ്ങാനാ
ണ് താത്പര്യം അറിയിച്ചത്. എന്നാല്‍ ഷാര്‍ജയില്‍ നിന്നുള്ള എതിര്‍പ്പുകളെ തുടര്‍ന്ന് ഈ പദ്ധതി ഉപേക്ഷിച്ചുവെന്നും പറയുന്നു. സ്വപ്നയുടെ സത്യവാങ്മൂലത്തിലെ ആക്ഷേപങ്ങളുടെ അടിസ്ഥാനത്തിലാണ് കോടതി 164 പ്രകാരമുള്ള രഹസ്യമൊഴി നല്‍കാന്‍ ആവശ്യപ്പെട്ടത്.

Recommended Video

cmsvideo
Swapna Suresh's Allegation Against CM | മുഖ്യമന്ത്രിയുടെ മകളുടെ ബിസിനസിന് സഹായം തേടി

English summary
gold smuggling: swapna suresh said she is not close to the chief minister or his family, previous statement is out
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X