കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'സ്വർണം എത്തിച്ചത് ആ ജ്വല്ലറി ഗ്രൂപ്പിന് വേണ്ടി', തെളിവുണ്ടെന്ന് സരിത, രഹസ്യമൊഴി നൽകും

Google Oneindia Malayalam News

തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് പുതിയ വെളിപ്പെടുത്തലുകളുമായി സരിത എസ് നായർ. സ്വപ്ന സുരേഷിന്റെ രഹസ്യ മൊഴിയുടെ പകർപ്പ് ആവശ്യപ്പെട്ടുളള ഹർജി കോടതി തള്ളിയതിന് പിന്നാലെയാണ് സരിത മാധ്യമങ്ങളെ കണ്ടത്.

ഈ ഗൂഢാലോചനയിലേക്ക് തന്നെ വലിച്ചിട്ടത് എന്തിനെന്ന് അറിയണമെന്ന് സരിത എസ് നായർ പറഞ്ഞു. മാത്രമല്ല സ്വർണം എത്തിച്ചത് എല്ലാ ജില്ലകളിലും ചില രാജ്യങ്ങളിലും വ്യാപിച്ച് കിടക്കുന്ന ജ്വല്ലറി ഗ്രൂപ്പിന് വേണ്ടിയാണ് എന്നും സരിത ആരോപിച്ചു.

1

തന്നെ ഇത്തരമൊരു ഗൂഢാലോചനയിലേക്ക് വലിച്ചിഴച്ചത് എന്തിനാണെന്ന് അറിയണമെന്ന് സരിത പറഞ്ഞു. തനിക്ക് വലിയ വിവാദങ്ങള്‍ ഇല്ലെന്നോ വലിയ പതിവ്രതയാണ് എന്നോ അല്ല പറയുന്നത്. തന്നെ ഈ വിവാദത്തിലേക്ക് കൊണ്ട് വരാന്‍ ആര്‍ക്കാണ് ഇത്ര താല്‍പര്യം എന്നത് അറിയണം. അതിന് വേണ്ടി ഇതേക്കുറിച്ച് അന്വേഷിച്ചു. സ്വപ്‌നയ്ക്ക് ഈ വിഷയം എളുപ്പത്തില്‍ അവസാനിപ്പിക്കാന്‍ സാധിക്കും.

2

'ആര്‍ക്കാണ് സ്വര്‍ണം കൊണ്ട് കൊടുത്തത് എന്ന് സ്വപ്ന പറഞ്ഞാല്‍ അവസാനിക്കുന്ന വിഷയമേ ഉളളൂ ഇത്. ആ ജ്വല്ലറിയുടെ പേര് പറഞ്ഞാല്‍ മതിയെന്നും സരിത വ്യക്തമാക്കുന്നു. തിരുവനന്തപുരത്തുകാരായിരിക്കും അല്ലെങ്കില്‍ കോട്ടയംകാരായിരിക്കും. ആ ജ്വല്ലറിയുടേയും അവര്‍ക്കൊപ്പം നില്‍ക്കുന്ന സീരിയല്‍ നടിമാരുടേയും പേര് പറയൂ'. സ്വപ്‌ന പറയാത്ത പല കാര്യങ്ങളും തനിക്ക് അറിയാമെന്നും സരിത പറഞ്ഞു.

3

'ഏത് ജ്വല്ലറിയുടെ കയ്യിലേക്ക് സ്വര്‍ണം എത്തിയെന്ന് തനിക്ക് അറിയാം. അത് കോടതിയില്‍ പറയും. തെളിവുകള്‍ തന്റെ പക്കലുണ്ട്. സ്വര്‍ണം വന്നത് രാഷ്ട്രീയ നേതാക്കള്‍ക്ക് വേണ്ടിയല്ല. ഒരു ഗ്രൂപ്പിന് വേണ്ടി ചെയ്ത് കൂട്ടിയതാണ്. താന്‍ മുന്‍പ് പറഞ്ഞ കാര്യങ്ങള്‍ക്ക് സമാന്തരമായി എന്ന പോലെയാണ് സ്വപ്‌ന പറയുന്നത്'. അപ്പോള്‍ ആരോ അവരുടെ പിറകിലുണ്ട് എന്നും സരിത ആരോപിക്കുന്നു.

'ആ പരിഗണന ദിലീപിനും കിട്ടണം, 26ാം ദിവസം കാവ്യയുടെ ഫോൺ, 2 ലക്ഷം ഡാറ്റ എന്ന് പറയരുത്': രാഹുൽ ഈശ്വർ'ആ പരിഗണന ദിലീപിനും കിട്ടണം, 26ാം ദിവസം കാവ്യയുടെ ഫോൺ, 2 ലക്ഷം ഡാറ്റ എന്ന് പറയരുത്': രാഹുൽ ഈശ്വർ

4

താന്‍ മൊഴി കൊടുത്തു കഴിഞ്ഞുവെന്നും രഹസ്യ മൊഴി കൊടുക്കുമെന്നും സരിത പറയുന്നു. 29 തവണ സ്വര്‍ണം കടത്തിയപ്പോഴും പിടിക്കപ്പെട്ടിട്ടില്ല. 30ാം തവണ പിടിക്കപ്പെട്ടപ്പോഴാണ് ഇതൊക്കെ പുറത്ത് വന്നത്. 29 തവണ ആര്‍ക്ക് കൊടുത്തു എന്ന് സ്വപ്‌നയ്ക്ക് വ്യക്തമായി അറിയില്ലേ എന്ന് സ്വപ്ന ചോദിക്കുന്നു. സ്വപ്‌ന ചെറിയ മീനാണ്. എല്ലാ ജില്ലകളിലും ചില രാജ്യങ്ങളിലും വ്യാപിച്ച് കിടക്കുന്ന ജ്വല്ലറി ഗ്രൂപ്പിന് വേണ്ടിയാണ് സ്വര്‍ണം കൊണ്ടുവന്നത് എന്ന് സരിത പറയുന്നു.

5

താന്‍ ഇതില്‍ പ്രതി അല്ലാത്തത് കൊണ്ട് പേര് പറയുന്നില്ല. രഹസ്യമൊഴിയില്‍ പറയും. ബാക്കി കാര്യങ്ങള്‍ പോലീസ് കണ്ടെത്തി പറയണം. തന്നെ എന്തിന് ഇതിലേക്ക് അനാവശ്യമായി വലിച്ചിട്ടു എന്ന് അറിയണം. ക്രൈം നന്ദകുമാര്‍ തന്നെ കുറിച്ച് വളരെ മോശമായി എഴുതി. തന്റെ മകളെ വരെ വലിച്ചിട്ടു. ക്രൈം നന്ദകുമാറിനെ കുറിച്ച് പറഞ്ഞത് തെളിവുകളോട് കൂടിയാണ്. ഈ കേസില്‍ എന്ത് തെളിവുകള്‍ ആണുളളത്.

6

തന്നെ ഇതിലേക്ക് വലിച്ചിഴച്ചത് പിസി ജോര്‍ജ് ആണ്. താന്‍ ജയിലില്‍ വെച്ച് കണ്ടപ്പോള്‍ സ്വപ്‌നയ്ക്ക് ഒരു പ്രശ്‌നവും ഇല്ലായിരുന്നു. അവര്‍ സന്തോഷവതിയാണ്. പോലീസുകാരുമായും സുപ്രണ്ടുമായൊക്കെ നല്ല ബന്ധത്തിലായിരുന്നു. പക്ഷേ പുറത്ത് വന്നിട്ട് തന്നെ ഉപദ്രവിച്ചു എന്ന് പറയുന്നു. തന്റെ പേര് പറയുന്നു. കുറച്ച് കൂടി ശ്രദ്ധ കിട്ടാന്‍ വേണ്ടിയാകും തന്റെ പേര് കൊണ്ട് വന്നത്. പക്ഷേ അവര്‍ക്ക് തെറ്റിപ്പോയെന്നും സരിത പറയുന്നു.

7

'ജയിലില്‍ വെച്ച് സ്വപ്‌ന പറഞ്ഞത് മുഖ്യമന്ത്രി ഇതില്‍ ഇല്ലെന്നും അനാവശ്യ വിവാദങ്ങള്‍ ഉണ്ടാക്കുകയാണ് എന്നുമാണ്. സ്വപ്‌നയുടെ ഭാഗത്ത് സത്യമുണ്ടെങ്കില്‍ ഒപ്പം നില്‍ക്കാന്‍ താന്‍ തയ്യാറാണ്. ഭരിക്കുന്ന സര്‍ക്കാരിന് എതിരെ ആണെങ്കില്‍ പോലും തയ്യാറാണ്. സ്വപ്‌നയുടെ കയ്യില്‍ ഒരു കടലാസ് പോലും തെളിവായിട്ട് ഇല്ല. ക്രൈം നന്ദകുമാറുമായുളള യോഗം വരെയുളള കാര്യങ്ങളേ തനിക്ക് അറിയുകയുളളൂ'. പിന്നെ എങ്ങനെ സ്വപ്‌നയുടെ രഹസ്യമൊഴിയില്‍ തന്റെ പേര് വന്നുവെന്ന് സരിത ചോദിക്കുന്നു.

'പരിചയമില്ലാത്ത ആൾക്കൊപ്പം ഒരു പെണ്ണിനെ പറഞ്ഞയക്കുമോ'? പിന്നിൽ എന്തൊക്കെയോ ഉണ്ടെന്ന് നടൻ മധു'പരിചയമില്ലാത്ത ആൾക്കൊപ്പം ഒരു പെണ്ണിനെ പറഞ്ഞയക്കുമോ'? പിന്നിൽ എന്തൊക്കെയോ ഉണ്ടെന്ന് നടൻ മധു

Recommended Video

cmsvideo
P Sreeramakrishnan | സ്വപ്‌ന പറയുന്നതെല്ലാം കല്ലുവെച്ച നുണ

English summary
Gold smuggling was for this Jewellery group, will give 164 statement in Court with evidence, Says Saritha S Nair
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X