കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗൂഗിളില്‍ ഇനി മലയാളം ട്രാന്‍സ്ലേഷനും... ശ്രദ്ധിച്ചില്ലെങ്കില്‍ പണിപാളും

  • By Soorya Chandran
Google Oneindia Malayalam News

തിരുവനന്തപുരം: ഒടുവില്‍ ഗൂഗിള്‍ ട്രാന്‍സ്ലേറ്റില്‍ മലയാളവും ഉള്‍പ്പെടുത്തി. ഇനി മറ്റ് ഭാഷകളില്‍ നിന്ന് മലയാളത്തിലേക്കുള്ള തര്‍ജ്ജമ എളുപ്പമായി.

എന്നാല്‍ കാര്യങ്ങള്‍ അത്ര മാത്രം എളുപ്പമാകില്ല. തര്‍ജ്ജമ ചെയ്യുന്നത് മനുഷ്യ മസ്തിഷ്‌കം അല്ലാത്തതിനാല്‍ തെറ്റുകള്‍ വന്ന് പെടാന്‍ സാധ്യത ഏറെയാണ്. പദാനുപദ തര്‍ജ്ജമ ചിലപ്പോള്‍ വന്‍ മണ്ടത്തരങ്ങളിലേക്കും നയിക്കും. 'കേരള ഈസ് മൈ സ്റ്റേറ്റ്' എന്നെഴുതി നിര്‍ത്തിയാല്‍ 'കേരളം എന്റെ സ്ഥിതി' എന്നാകും ഗൂഗിള്‍ പരിഭാഷപ്പെടുത്തുക.

Translator 1

പുതിയതായി 10 ഭാഷകള്‍ കൂടിയാണ് ഗൂഗിള്‍ ട്രാന്‍സ്ലേറ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇതോടെ ഗൂഗിള്‍ തര്‍ജ്ജമയിലുള്ള ഭാഷകള്‍ 90 ആയി. ഇതുവഴി 20 കോടി ആളുകള്‍ക്ക് കൂടി തര്‍ജ്ജമ സേവനം ഉപയോഗപ്പെടുത്താനാകുമെന്നാണ് ഗൂഗിളിന്‍റെ കണക്ക്.

Translator

ഇക്കാര്യം ഗൂഗിള്‍ ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട് . ഗൂഗിളിന്റെ ഔദ്യോഗിക ബ്ലോഗിലൂടെയായിരുന്നു ഇത്. മലയാളത്തെ ഗൂഗിള്‍ ട്രാന്‍സ്ലേറ്റില്‍ ഉള്‍പ്പെടുത്തണം എന്നത് ദീര്‍ഘനാളായുള്ള ആവശ്യമാണ് . മൂന്നര കോടിയില്‍ അധികം ആളുകള്‍ സംസാരിക്കുന്ന മലയാളത്തിന് ക്ലാസ്സിക്കല്‍ പദവിയും ലഭിച്ചിട്ടുണ്ട് .

തമിഴും ഹിന്ദുയും അടക്കമുള്ള ഭാഷകള്‍ നേരത്തേ ഗൂഗിള്‍ ട്രാന്‍സ്ലേറ്റില്‍ ഇടം നേടിയിട്ടുണ്ട് . പുതിയതായി ഉള്‍പ്പെടുത്തിയ 10 ഭാഷകളില്‍ ഇന്ത്യയില്‍ നിന്ന് മലയാളം മാത്രമേ ഉള്ളൂ .

English summary
Google translate includes Malayalam in their selected languages. Now there are 90 languages in Google Translate.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X