പുഴുവരിച്ച മത്സ്യം, ഫുഡ് ആന്റ് സേഫ്റ്റി വിഭാഗത്തില്‍ പരാതി നടപടിയില്ല

  • Posted By:
Subscribe to Oneindia Malayalam

മലപ്പുറം: മാര്‍ക്കറ്റില്‍ നിന്ന് വാങ്ങിയ മത്സ്യം പുഴുവരിച്ച നിലയില്‍. ഫുഡ് ആന്റ് സേഫ്റ്റി വിഭാഗത്തില്‍ പരാതിപ്പെട്ടിട്ടും നടപടിയില്ലെന്ന് ആരോപണം. കഴിഞ്ഞ ദിവസം വെളിയങ്കോട് അങ്ങാടിയില്‍ നിന്ന് വാങ്ങിയ മത്സ്യത്തിലാണ് പുഴുവരിച്ച നിലയില്‍ കണ്ടത്.

വെളിയങ്കോട് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ ബബിത നൗഫലിന്റെ വീട്ടിലേക്ക് ബന്ധു ശുഹൈബ് വാങ്ങിയ മത്സ്യമാണ് ഉപയോഗിക്കാനാവാത്ത വിധം പുഴുവരിച്ചത്.തുടര്‍ന്ന് ശുഹൈബ് മത്സ്യ വില്പനക്കാരനെ സമീപിച്ചു. പിന്നീട് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ക്ക് പരാതിപ്പെടാനായി മൊബൈലില്‍ ബന്ധപ്പെട്ടെങ്കിലും, പൊന്നാനി താലൂക്ക് ഓഫീസില്‍ പ്രവര്‍ത്തിക്കുന്ന ഫുഡ് ആന്റ് സേഫ്റ്റി ഓഫീസില്‍ വിവരമറിയിക്കാനാണ് പറഞ്ഞത്.തുടര്‍ന്ന് ഓഫീസിലെത്തിയെങ്കിലും, ഓഫീസര്‍ പുറത്താണെന്ന വിവരമാണ് ലഭിച്ചത്.

puzhujpg

പിന്നീട് ജില്ലാ ഭക്ഷ്യ സുരക്ഷാ വിഭാഗവുമായി ബന്ധപ്പെട്ടു. ഇതിന്റെ അടിസ്ഥാനത്തില്‍ മാത്രമാണ് മത്സ്യം വാങ്ങാന്‍ പൊന്നാനിയിലെ ഭക്ഷ്യ സുരക്ഷാ വിഭാഗം തയ്യാറായതെന്നാണ് പരാതി. പരിശോധന നടത്തണമെന്ന് ആവശ്യപ്പെട്ടെങ്കിലും ഇതിന് മറുപടി ലഭിച്ചില്ല. തുടര്‍ന്ന് ചൊവ്വാഴ്ച പരാതിക്കാര്‍ വീണ്ടുമെത്തുകയും, ഓഫീസറോട് കാര്യങ്ങള്‍ തിരക്കുകയും ചെയ്തപ്പോള്‍ അപമര്യാദയായി പെരുമാറിയെന്നാണ് ആരോപണം.

എന്നാല്‍ പരാതി ലഭിച്ചതിങ്കളാഴ്ച ഉച്ചയ്ക്ക് തന്നെ പരിശോധനക്കെത്തിയെങ്കിലും, കച്ചവടക്കാരനില്ലാത്തതിനാല്‍ പരിശോധന നടത്താന്‍ കഴിയാതെ വരികയായിരുന്നുവെന്നും, ഓഫീസിന് വാഹനമില്ലാത്തതിനാല്‍ മലപ്പുറത്ത് നിന്ന് വാഹനമെത്തിയാല്‍ മാത്രമെ പരിശോധന നടത്താനാവൂ എന്നും ഓഫീസര്‍ പറഞ്ഞു. ജനങ്ങളുടെ പൊതുജനാരോഗ്യം സംരക്ഷിക്കേണ്ടവരുടെ നിരുത്തവാദിത്വപരമായ നിലപാട് ശരിയല്ലെന്നാണ് പരാതിക്കാരുടെ പക്ഷം.അതേസമയം, അസൗകര്യങ്ങളില്‍ വീര്‍പ്പ് മുട്ടുകയാണ് പൊന്നാനി താലൂക്ക് ഓഫീസില്‍ പ്രവര്‍ത്തിക്കുന്ന ഫുഡ് ആന്റ് സേഫ്റ്റി ഓഫീസ് .

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Got spoiled fish from market, no action from food and safety department after complaint

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്