Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗവർണറെ മാറ്റാനുളള ബിൽ നിയമസഭയിൽ; കോടതിയിൽ ചോദ്യം ചെയ്യപ്പെടുമെന്ന് വിഡി സതീശൻ

തിരുവനന്തപുരം: സംസ്ഥാനത്തെ സർവകലാശാലകളിലെ ചാൻസലർ സ്ഥാനത്തുനിന്ന് ഗവർണറെ മാറ്റുന്നതിനുള്ള ബിൽ നിയമസഭയിൽ അവതരിപ്പിച്ചു. മുഖ്യമന്ത്രിക്ക് വേണ്ടി നിയമമന്ത്രി പി രാജീവാണ് ബിൽ അവതരിപ്പിക്കുന്നത്. ബിൽ നിയമപരമായി നിലനിൽക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു.

ഗവർണർമാർക്ക് പകരം അക്കാദമിക് വിദഗ്ധരെ ചാൻസലർ പദവിയിൽ കൊണ്ടുവരണമെന്നാണ് ബില്ലിലെ ആവശ്യം.യുജിസി മാർഗനിർദേശങ്ങൾക്കും സുപ്രീം കോടതി വിധികൾക്കും വിരുദ്ധമായ ബിൽ നിയമപരമായി നിലനിൽക്കില്ലെന്നും കോടതിയിൽ ചോദ്യം ചെയ്യപ്പെടുമെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു.

assembly 31133113

'സുരേഷ് ഗോപിക്ക് കിട്ടാത്ത തൃശൂര്‍ സ്വന്തമാക്കി റോബിന്‍...'; ഹൃദയം കവരുന്ന നിമിഷം

ചാൻസലർ സ്ഥാനത്ത് നിന്ന് ഗവർണറെ നീക്കാനുള്ള പൂർഅധികാരം നിയമസഭയ്ക്കുണ്ട്. പക്ഷെ പകരം എന്ത് സംവിധാനം ഏർപ്പെടുത്തും എന്ന് സതീശൻ ചോദിച്ചു. കമ്യൂണിസ്റ്റ് വത്കരണമാണ് ഈ സർക്കാർ യൂണിവേഴ്‌സിറ്റികളിൽ നടത്തുന്നത്.

വിസിയായി നിയമിക്കുമ്പോൾ എന്തായിരിക്കണം യോഗ്യത എന്നതുപോലും ഈ ബില്ലിൽ പറയുന്നില്ല. ലോക്കൽ കമ്മറ്റി സെക്രട്ടറിയെ ചാൻസലറായി കൊണ്ടുവരാവുന്ന രീതിയിൽ സർക്കാരിന് സർവകലാശാലയുടെ ഓട്ടോണമിയിൽ പൂർണമായി ഇടപെടാൻ കഴിയുന്ന രീതിയിലാണ് നിയമം. വിസിയുടെ നിയമന കാര്യത്തിൽ കൃത്യമായ മാനദണ്ഡങ്ങളൊന്നും ബില്ലിൽ ഇല്ലെന്നും അദ്ദേഹം പറഞ്ഞു.

പതിനാല് സർവകലാശാലകളുടെയും ചാൻസലർ പദവിയിൽ നിന്ന് ഗവർണറെ നീക്കാനുള‌ള ബിൽ ആണ് കഴിഞ്ഞ ദിവസം ഗവർണ‌ർ ആരിഫ് മുഹമ്മദ് ഖാൻ ബില്ലിന് അവതരണാനുമതി നൽകിയിരുന്നു. ഭരണാഘടനാ പദവിയുള്ള ഗവർണർക്ക് കൂടുതൽ ചുമതലകൾ വഹിക്കുന്നതിലെ ബുദ്ധിമുട്ട് ഒഴിവാക്കാനാണ് പുതിയ മാറ്റങ്ങൾ എന്നാണ് സർക്കാർ പറയുന്നത്.

ബിൽ13ന് പാസാക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. ഇംഗ്ളീഷിലും മലയാളത്തിലുമായി രണ്ട് ബില്ലുകളാണ് അവതരിപ്പിക്കുന്നത്. ഇംഗ്ളീഷ് പരിഭാഷയിലുള‌ള ബില്ലിനാണ് ഗവർണർ അനുമതി നൽകിയത്. ഇംഗ്ളീഷ് പരിഭാഷയ്‌ക്ക് ഗവർണറുടെ അനുമതി ആവശ്യമാണ്. സർവകലാശാല ചട്ടങ്ങൾ എട്ടും ഇംഗ്ളീഷിലാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+