കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അനുപമ നൽകിയ റിപ്പോർട്ടിൽ സർക്കാരിന് മെല്ലെപ്പോക്ക്! തോമസ് ചാണ്ടിക്ക് ഉടൻ 'പരിക്കേൽക്കില്ല'....

ബുധനാഴ്ച ചേർന്ന മന്ത്രിസഭാ യോഗത്തിലും തോമസ് ചാണ്ടിയുടെ വിഷയം ചർച്ച ചെയ്തില്ല.

Google Oneindia Malayalam News

തിരുവനന്തപുരം: കായൽ കയ്യേറ്റത്തിൽ മന്ത്രി തോമസ് ചാണ്ടിക്കെതിരായ നടപടി വൈകും. മന്ത്രിയുടെ കയ്യേറ്റത്തെക്കുറിച്ച് കഴിഞ്ഞദിവസം ജില്ലാ കളക്ടർ ടിവി അനുപമ അന്തിമറിപ്പോർട്ട് നൽകിയെങ്കിലും, ഉടൻ തീരുമാനമെടുക്കേണ്ടതില്ലെന്നാണ് സർക്കാർ നിലപാട്.

ചെമ്പിക്കര ഖാസി സിഎം ഉസ്താദിന്റെ മരണം കൊലപാതകമോ? മലപ്പുറത്ത് നിന്നെത്തിയ രണ്ടുപേർ ആരൊക്കെ?ചെമ്പിക്കര ഖാസി സിഎം ഉസ്താദിന്റെ മരണം കൊലപാതകമോ? മലപ്പുറത്ത് നിന്നെത്തിയ രണ്ടുപേർ ആരൊക്കെ?

കൊല്ലത്തെ സ്കൂൾ ഹോസ്റ്റലിൽ 12കാരനെ 5സീനിയർ വിദ്യാർത്ഥികൾ ചേർന്ന് പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കികൊല്ലത്തെ സ്കൂൾ ഹോസ്റ്റലിൽ 12കാരനെ 5സീനിയർ വിദ്യാർത്ഥികൾ ചേർന്ന് പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കി

ബുധനാഴ്ച ചേർന്ന മന്ത്രിസഭാ യോഗത്തിലും തോമസ് ചാണ്ടിയുടെ വിഷയം ചർച്ച ചെയ്തില്ല. കളക്ടർ തയ്യാറാക്കിയ അന്തിമറിപ്പോർട്ടിൽ നിയമോപദേശം തേടാനാണ് മുഖ്യമന്ത്രി തീരുമാനിച്ചിരിക്കുന്നത്. ഇതിനുശേഷം മാത്രമേ തോമസ് ചാണ്ടിക്കെതിരായ നടപടിയുടെ കാര്യത്തിൽ തീരുമാനമുണ്ടാകു.

thomaschandy

ഇടതുമുന്നണിയുടെ സംസ്ഥാന ജാഥ നടക്കുന്നതിനാലാണ് തോമസ് ചാണ്ടിയുടെ വിഷയം ഇപ്പോൾ ചർച്ച ചെയ്യാത്തതെന്നും ആരോപണമുണ്ട്. സംസ്ഥാന ജാഥ പര്യടനം നടത്തുന്നതിനിടെ മന്ത്രി രാജിവെച്ചാൽ ജാഥയുടെ തിളക്കം കുറയുമെന്നാണ് ഇടതുമുന്നണിയുടെയും നിലപാട്.

ഭർത്താവ് ഗൾഫിലെന്ന് പറഞ്ഞ് അടുപ്പത്തിലാകും! പിന്നീട് എല്ലാം നടത്തി മുങ്ങും! സുറുമി ചില്ലറക്കാരിയല്ലഭർത്താവ് ഗൾഫിലെന്ന് പറഞ്ഞ് അടുപ്പത്തിലാകും! പിന്നീട് എല്ലാം നടത്തി മുങ്ങും! സുറുമി ചില്ലറക്കാരിയല്ല

എന്നാൽ അടുത്ത നിയമസഭാ സമ്മേളനത്തിന് മുൻപ് തോമസ് ചാണ്ടിയുടെ രാജിക്കാര്യത്തിൽ തീരുമാനമുണ്ടാകുമെന്നും റിപ്പോർട്ടുകളുണ്ട്. സോളാർ റിപ്പോർട്ട് സമർപ്പിക്കുന്നതിനായാണ് നിയമസഭാ സമ്മേളനം ചേരുന്നത്. അതിനാൽ തോമസ് ചാണ്ടി രാജിവെച്ചാലും സർക്കാരിന് വലിയ ക്ഷീണമുണ്ടാകില്ലെന്നാണ് കണക്കുക്കൂട്ടൽ. അതേസമയം, കളക്ടറുടെ റിപ്പോർട്ടിൽ മന്ത്രിക്കെതിരെ കർശന നടപടി വേണമെന്ന് ശുപാർശ ചെയ്തിട്ടുണ്ട്. മാർത്താണ്ഡം കായലിലും ലേക്ക് പാലസ് റിസോർട്ടിലും റവന്യൂ നിയമങ്ങൾ ലംഘിച്ചെന്നും കളക്ടറുടെ റിപ്പോർട്ടിൽ പരാമർശിച്ചിട്ടുണ്ട്.

English summary
government seeks legal advice on alappuzha collector's report.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X