Get Updates
Get notified of breaking news, exclusive insights, and must-see stories!

ഹേമ കമ്മീഷൻ റിപ്പോർട്ടില്‍ തുടർ നടപടി എടുത്ത് സർക്കാർ ആർജ്ജവം കാണിക്കണം: കെകെ രമ

ഹേമ കമ്മിറ്റി റിപ്പോർട്ടിന്മേൽ അടിയന്തിര തുടർനടപടികൾ വേണമെന്നാവശ്യപ്പെട്ട് നിയമസഭയില്‍ സബ്മിഷന്‍ അവതരിപ്പിച്ച് കെകെ രമ എം എല്‍ എ, റിപ്പോർട്ടിൻമേൽ നടപടികൾക്കായി യോഗം ചേർന്നുവെന്ന ഒഴുക്കൻ മറുപടി മാത്രമാണ് ബഹുമാനപ്പെട്ട മന്ത്രി സജി ചെറിയാൻ പറഞ്ഞത്. സ്ത്രീ സംരക്ഷണത്തിന് പ്രതിജ്ഞാബദ്ധമെന്ന് പറയുന്ന സർക്കാറിൻ്റെ വാക്കുകൾക്ക് ആത്മാർത്ഥതയുണ്ടെങ്കിൽ ഹേമ കമ്മീഷൻ റിപ്പോർട്ടിലെങ്കിലും തുടർ നടപടി എടുത്ത് കാണിക്കണമെന്നും കെകെ രമ ആവശ്യപ്പെട്ടു. ആ റിപ്പോർട്ട് പുറത്തുവിടാനോ, അതിൻമേൽ നടപടികള്‍ സ്വീകരിക്കുവാനോ തയ്യാറാവാതെ, റിപ്പോർട്ട് മൂടിവയ്ക്കപ്പെട്ടിരിക്കുകയാണ്. 1,06,55,000/- രൂപ ചെലവഴിച്ച് തയ്യാറാക്കിയ ഈ റിപ്പോർട്ട് മൂടിവെക്കാൻ നടത്തുന്ന ശ്രമങ്ങൾ കുറ്റവാളികളെ സംരക്ഷിക്കുന്നതിനാണോ എന്ന് സംശയിക്കേണ്ടയിരിക്കുന്നുവെന്നും എം എല്‍ എ വ്യക്തമാക്കുന്നു. ഇത് സംബന്ധിച്ച് അവർ ഫേസ്ബുക്കില്‍ പങുവെച്ച കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ...

മലയാള സിനിമാ വ്യവസായ മേഖലയിൽ സ്ത്രീപ്രവർത്തകർ നേരിടുന്ന ഗുരുതരമായ ചൂഷണങ്ങളേയും വിവേചനങ്ങളേയും ദുരിതങ്ങളേയും കുറിച്ച് പഠിക്കാൻ സർക്കാർ നിയോഗിച്ച ജസ്റ്റിസ്:ഹേമ കമ്മറ്റി തങ്ങളുടെ അന്വേഷണ റിപ്പോർട്ട് ബഹുമാനപ്പെട്ട മുഖ്യമന്ത്രിക്ക് സമർപ്പിച്ചിട്ട് രണ്ടു കൊല്ലവും രണ്ടുമാസവും കഴിഞ്ഞിരിക്കുന്നു. കാലമിത്രയായിട്ടും ഈ റിപ്പോർട്ടിനെ അടിസ്ഥാനപ്പെടുത്തിയുള്ള തുടർനടപടികൾ സ്വീകരിക്കാൻ സർക്കാർ തയ്യാറായിട്ടില്ല. ചിത്രീകരണ സ്ഥലങ്ങളിലും സിനിമാവ്യവസായത്തിന്റെ പിന്നാമ്പുറങ്ങളിലുമെല്ലാം സ്ത്രീകൾ അനുഭവിച്ചു കൊണ്ടിരിക്കുന്ന കൊടിയ ചൂഷണങ്ങളേയും, കടുത്ത മനുഷ്യാവകാശ ലംഘനങ്ങളെയും, അടിസ്ഥാന സൗകര്യങ്ങളുടെ അഭാവങ്ങളേയുമെല്ലാം സംബന്ധിച്ച് ജസ്റ്റിസ്: ഹേമ കമ്മറ്റി നടത്തിയ ഗൗരവമേറിയ കണ്ടെത്തലുകൾ 2019 ജനുവരി 31-ന് കൃത്യമായ തെളിവുകൾ സഹിതം സർക്കാരിന് മുന്നിൽ സമർപ്പിക്കപ്പെട്ടത്.

 page

ആ റിപ്പോർട്ട് പുറത്തുവിടാനോ, അതിൻമേൽ നടപടികള്‍ സ്വീകരിക്കുവാനോ തയ്യാറാവാതെ, റിപ്പോർട്ട് മൂടിവയ്ക്കപ്പെട്ടിരിക്കുകയാണ്. 1,06,55,000/- രൂപ ചെലവഴിച്ച് തയ്യാറാക്കിയ ഈ റിപ്പോർട്ട് മൂടിവെക്കാൻ നടത്തുന്ന ശ്രമങ്ങൾ കുറ്റവാളികളെ സംരക്ഷിക്കുന്നതിനാണോ എന്ന് സംശയിക്കേണ്ടയിരിക്കുന്നു. ഹേമ കമ്മിറ്റി റിപ്പോർട്ടിന്മേൽ അടിയന്തിര തുടർനടപടികൾ വേണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസം സഭയിൽ സബ്മിഷൻ അവതരിപ്പിച്ചു.

എന്നാൽ റിപ്പോർട്ടിൻമേൽ നടപടികൾക്കായി യോഗം ചേർന്നുവെന്ന ഒഴുക്കൻ മറുപടി മാത്രമാണ് ബഹുമാനപ്പെട്ട മന്ത്രി സജി ചെറിയാൻ പറഞ്ഞത്. സ്ത്രീ സംരക്ഷണത്തിന് പ്രതിജ്ഞാബദ്ധമെന്ന് പറയുന്ന സർക്കാറിൻ്റെ വാക്കുകൾക്ക് ആത്മാർത്ഥതയുണ്ടെങ്കിൽ ഹേമ കമ്മീഷൻ റിപ്പോർട്ടിലെങ്കിലും തുടർ നടപടി എടുത്ത് കാണിക്കണം

Recommended Video

cmsvideo
    എന്നെ ഇതൊന്നും കാണിച്ച് പേടിപ്പിക്കാൻ വരണ്ട, ഇതിലപ്പുറവും കണ്ടതാണ് ഞാൻ

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+