കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഓണമുണ്ണാന്‍ 500 കോടി കൂടി സര്‍ക്കാര്‍ കടമെടുക്കുന്നു

  • By Meera Balan
Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധി അതി രൂക്ഷമായ സാഹചര്യത്തില്‍ പൊതു വിപണിയില്‍ നിന്ന് സര്‍ക്കാര്‍ 500 കോടി രൂപ കടമെടുക്കുന്നു. കടപ്പത്രത്തിലൂടെയാണ് കടമെടുപ്പ്. ഓണക്കാലം കഴിയുന്നതോടെ ഖജനാവ് ഓവര്‍ഡ്രാഫ്റ്റിലേയ്ക്ക് പോകാതിരിയ്ക്കാനാണ് കടമെടുപ്പ് നടത്തുന്നത്.

ഓണത്തിന് മുന്നോടിയായി ഓഗസ്റ്റില്‍ സര്‍ക്കാര്‍ ആയിരം കോടി രൂപ കടമെടുത്തിരുന്നു. 500 കോടി കൂടി കടമെടുക്കുന്നതോടെ ഈ വര്‍ഷത്തെ കടം 6900 കോടി രൂപയാവും. ഈ വര്‍ഷം 14,000 കോടിയോളം രൂപയാണ് ഈ വര്‍ഷത്തില്‍ സംസ്ഥാനത്തിന് കടമെടുക്കാവുന്നത്. ആറുമാസത്തിനുള്‌ലില്‍ തന്നെ അനുവദനീയമായ തുകയുടെ പകുതിയോളം സര്‍ക്കാര്‍ കടമെടുത്തു കഴിഞ്ഞു.

Indian Rupee

വികസന പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടിയാണ് കടപ്പത്രങ്ങളിലൂടെ പണം സമാഹരിയ്ക്കുന്നത്. എന്നാല്‍ ഈ തുക ദൈംനംദിന ചെലവുകള്‍ക്ക് വിനിയോഗിയ്‌ക്കേണ്ട അവസ്ഥയിലാണ് സര്‍ക്കാര്‍. നികുതി വരുമാനം കുറഞ്ഞതും മാസം 1100 കോടിയുടെ റവന്യൂ കമ്മിയാണ് സംസ്ഥാനം നേരിടുന്നത്.

English summary
Government to Borrow Rs 500 Cr to Meet Additional Requirements
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X