കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആ പ്രീതി വ്യക്തിപരമല്ല.. നിയമപരം മാത്രം; ഗവര്‍ണറോട് ഹൈക്കോടതി

Google Oneindia Malayalam News

കൊച്ചി: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ ഹൈക്കോടതി. ചാന്‍സലറുടെ പ്രീതി വ്യക്തിപരമല്ല എന്ന് ഹൈക്കോടതി നിരീക്ഷിച്ചു. വ്യക്തിപരമായ പ്രീതിയല്ല, നിയമപരമായ പ്രീതിയാണ് ഭരണഘടന അനുശാസിക്കുന്നത് എന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. സെനറ്റ് അംഗങ്ങളെ പുറത്താക്കിയുള്ള ചാന്‍സലര്‍ കൂടിയായ ഗവര്‍ണറുടെ ഉത്തരവിലാണ് ഹൈക്കോടതിയുടെ നിരീക്ഷണം.

നാമനിര്‍ദേശം ചെയ്യപ്പെട്ടവര്‍ നിയമലംഘനം നടത്തിയാല്‍ മാത്രമേ അവരിലുള്ള പ്രീതി നഷ്ടപ്പെട്ടു എന്ന് പറയാന്‍ കഴിയൂ എന്ന് ഹൈക്കോടതി അറിയിച്ചു. സെനറ്റ് ഒരാളെ സെര്‍ച്ച് കമ്മിറ്റിയിലേക്ക് നിര്‍ദേശിച്ചാല്‍ പ്രശ്‌നം തീരില്ലേ എന്നും ഹൈക്കോടതി ആരാഞ്ഞു. കേരള സര്‍വകലാശാലയില്‍ നിന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പുറത്താക്കിയ 15 അംഗങ്ങളാണ് ഹൈക്കോടതിയെ സമീപിച്ചത്.

1

പുറത്താക്കല്‍ ഉത്തരവാണ് ഹൈക്കോടതിയുടെ മുന്നില്‍ ഹര്‍ജി പരിഗണിച്ചപ്പോള്‍ എത്തിയത്. ഈ ഉത്തരവില്‍ പ്രീതി പിന്‍വലിക്കുന്നു എന്നാണ് ചാന്‍സലര്‍ രേഖപ്പെടുത്തിയിരുന്നത്. കൂടാതെ മറ്റ് വിശദീകരണം ഉണ്ടായിരുന്നില്ല. ഇതിനെ തുടര്‍ന്നായിരുന്നു ഹൈക്കോടതിയുടെ പരാമര്‍ശം. പ്രീതി എന്നത് വ്യക്തിപരമല്ല എന്നും അത് ഭരണഘടനാപരമായി നിയമപരമായി അനുവദിച്ചിരിക്കുന്ന ഒരു അവകാശമാണ്.

വൈസ് പ്രസിഡന്റ് അടക്കം മുന്‍ എംഎല്‍എമാരെ പുറത്താക്കി; വിമതര്‍ക്ക് ബിജെപിയുടെ മിന്നലാക്രമണംവൈസ് പ്രസിഡന്റ് അടക്കം മുന്‍ എംഎല്‍എമാരെ പുറത്താക്കി; വിമതര്‍ക്ക് ബിജെപിയുടെ മിന്നലാക്രമണം

2

ഭരണഘടനാപരമായുള്ള അവകാശം ഉപയോഗിക്കുമ്പോള്‍ കൃത്യമായി അതിന്റെ നിയമലംഘനം എന്ത് എന്നത് കൂടി വ്യക്തമാക്കണം എന്നും ഹൈക്കോടതി വ്യക്തമാക്കി. ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ ബെഞ്ചിന്റേതാണ് നിരീക്ഷണം. ഇക്കാര്യം ഹൈക്കോടതി നേരത്തെ വ്യക്തമാക്കിയിട്ടുണ്ടെന്നും ദേവന്‍ രാമചന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

ആദ്യ പ്രധാനമന്ത്രി പട്ടേല്‍ ആയിരുന്നെങ്കില്‍ ഈ പ്രശ്‌നങ്ങളൊന്നും ഉണ്ടാകില്ലായിരുന്നു; അമിത് ഷാആദ്യ പ്രധാനമന്ത്രി പട്ടേല്‍ ആയിരുന്നെങ്കില്‍ ഈ പ്രശ്‌നങ്ങളൊന്നും ഉണ്ടാകില്ലായിരുന്നു; അമിത് ഷാ

3

അതേസമയം കേരള സര്‍വകലാശാലയിലെ സെനറ്റ് അംഗങ്ങളുടെ നാമനിര്‍ദേശം പിന്‍വലിച്ച തീരുമാനത്തെ ന്യായീകരിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിരിക്കുകയാണ്. വൈസ് ചാന്‍സലര്‍ നിയമനത്തിലെ കാലതാമസം ഒഴിവാക്കാനാണ് ശ്രമിച്ചത് എന്നാണ് സത്യവാങ്മൂലത്തില്‍ ഗവര്‍ണര്‍ പറഞ്ഞിരിക്കുന്നത്.

കടകംപള്ളിയാണ് അത് ചെയ്തത്.. അവാര്‍ഡ് പരിഹാരമാകില്ല; കേരളശ്രീ പുരസ്‌കാരം നിരസിച്ച് കാനായികടകംപള്ളിയാണ് അത് ചെയ്തത്.. അവാര്‍ഡ് പരിഹാരമാകില്ല; കേരളശ്രീ പുരസ്‌കാരം നിരസിച്ച് കാനായി

4

നേരത്തെ പ്രീതി നഷ്ടപ്പെട്ടാല്‍ മന്ത്രിമാരെ പിന്‍വലിക്കും എന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഭീഷണി മുഴക്കിയിരുന്നു. കൂടാതെ ധനമന്ത്രി കെ എന്‍ ബാലഗോപാലിന്റെ കാര്യത്തില്‍ തന്റെ പ്രീതി നഷ്ടപ്പെട്ടു എന്നും ഗവര്‍ണര്‍ പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ ഹൈക്കോടതിയില്‍ നിന്നുണ്ടായ നിരീക്ഷണം തിരിച്ചടിയായാണ് കണക്കാക്കുന്നത്.

English summary
Governor or Chancellor's favor is not personal says Kerala High Court
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X