കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വധശിക്ഷക്കെതിരെ, ഗോവിന്ദച്ചാമി സുപ്രീം കോടതിയില്‍

  • By Soorya Chandran
Google Oneindia Malayalam News

തൃശൂര്‍: സൗമ്യ വധക്കേസിലെ പ്രതി ഗോവിന്ദച്ചാമി ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിച്ചു. ഷെര്‍ണൂര്‍ സ്വദേശിനിയായ സൗമ്യയെ തീവണ്ടിയില്‍ നിന്ന് തള്ളിയിട്ട് ബലാത്സംഗം ചെയ്ത് കൊന്ന കേസില്‍ ഹൈക്കോടതി ഗോവിന്ദച്ചാമിക്ക് വധശിക്ഷ വിധിച്ചിരുന്നു.

മലയാളി സമൂഹം ഏറെ ചര്‍ച്ച ചെയ്യപ്പെട്ട കേസ് ആയിരുന്നു സൗമ്യ വധം. എറണാകുളത്ത് നിന്ന് ജോലികഴിഞ്ഞ വീട്ടിലേക്ക് മടങ്ങുകയായിരുന്ന സൗമ്യ. പഴുതടച്ച അന്വേഷണത്തില്‍ ഗോവിച്ചാമിയെ പോലീസ് പിടികൂടുകയായിരുന്നു. 2011 ഫെബ്രുവരി 1 നായിരുന്നു സംഭവം.

Govindachamy

സൗമ്യ വധക്കേസില്‍ തൃശൂര്‍ അതിവേഗ കോടതി ഗോവിന്ദച്ചാമിക്ക് വധശിക്ഷ വിധിച്ചു. കൊല നടന്ന് ഒമ്പത് മാസത്തിനുളളില്‍ തന്നെ അതിവേഗ കോടതി വിധി പ്രഖ്യാപിച്ചു. ഗോവിന്ദച്ചാമിക്ക് നിയമസഹായം നല്‍കാനും പണമിറക്കാനും പലരും രംഗത്തെത്തി.

അതിവേഗ കോടതിവിധിക്കെതിരെ ഗോവിന്ദച്ചാമി ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയെങ്കിലും ഹര്‍ജി കോടതി തള്ളി. കീഴ്‌ക്കോടതിയുടെ വിധി ഹൈക്കോടതി ശരിവക്കുകയായിരുന്നു. 2013 ഡിസംബര്‍ 17 നായിരുന്നു ഇത്.

മോഷണവും, ഭിക്ഷാടനവും ആയി നടന്നിരുന്ന ഗോവിന്ദച്ചാമി ഹൈക്കോടതി വിധിക്കെതിരെ ഇപ്പോള്‍ സുപ്രീം കോടതിയെ സമീപിച്ചിരിക്കുകയാണ്. സുപ്രീം കോടതി അഭിഭാഷകനായ രാഹുല്‍ ഗുപ്തയാണ് ഗോവിന്ദച്ചാമിക്ക് വേണ്ടി ഹാജരാവുക. സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കുന്നതിനുള്ള സാമ്പത്തിക സഹായം ഗോവിന്ദച്ചാമിക്ക് എവിടെ നിന്നാണ് ലഭിക്കുന്നത് എന്നാണ് ഏവരേയും അത്ഭുതപ്പെടുത്തുന്നത്.

English summary
Govindachamy approaches Supreme Court in Soumya Murder case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X