കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇറക്കി വിടാനും വിളിക്കുമ്പോള്‍ വരാനും താന്‍ പട്ടിയല്ലെന്ന് ഗൗരിയമ്മ

  • By Soorya Chandran
Google Oneindia Malayalam News

ആലപ്പുഴ: ആലപ്പുഴയില്‍ സിപിഎം സംസ്ഥാന സമ്മേളനം തുടങ്ങാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ പാര്‍ട്ടിയുടെ ആദ്യകാല നേതാവ് ഗൗരിയമ്മയുടെ രൂക്ഷമായ വാക്കുകള്‍. യുഡിഎഫ് വിട്ട് പുറത്ത് വന്ന ഗൗരിയമ്മയുടെ പാര്‍ട്ടി ജെഎസ്എസ് എല്‍ഡിഎഫില്‍ ചേരാന്‍ അപേക്ഷ നല്‍കി കാത്തിരിക്കുകയാണ് .

തന്നെ സിപിഎമ്മിലേക്ക് ആരും ക്ഷണിച്ചിട്ടില്ലെന്നാണ് ഗൗരിയമ്മ ഇപ്പോള്‍ പറയുന്നത്. ഇറക്കിവിടുമ്പോള്‍ പോകാനും വിളിക്കുമ്പോള്‍ തിരിച്ച് ചെല്ലാനും താന്‍ വളര്‍ത്തുപട്ടിയല്ലെന്നാണ് ഗൗരിയമ്മ പ്രതികരിച്ചത്.

Gowri Amma

ഇതിന് മുമ്പ് സിപിഎം സംസ്ഥാന സമ്മേളനം ആലപ്പുഴയില്‍ നടക്കുമ്പോള്‍ ഗൗരിയമ്മ ആയിരുന്നു സംഘാടകസമിതി അധ്യക്ഷ. എന്നാല്‍ പിന്നീട് ഗൗരിയമ്മയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുകയും അവര്‍ ജെഎസ്എസ് എന്ന പാര്‍ട്ടി രൂപീകരിച്ച് യുഡിഎഫിന്റെ ഭാഗമാവുകയും ചെയ്യുകയായിരുന്നു.

എന്നാല്‍ യുഡിഎഫുമായി പിണങ്ങിപ്പോന്ന ഗൗരിയമ്മ സിപിഎമ്മിലേക്ക് തിരിച്ചുവരാന്‍ പലതവണ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. സിപിഎം നേതൃത്വത്തിനും ഇക്കാര്യത്തില്‍ അനുകൂല നിലപാടാണ് ഉള്ളത്. എന്നാല്‍ ഗൗരിയമ്മയെ മാത്രം പാര്‍ട്ടിയില്‍ തിരിച്ചെടുക്കുന്നതിനോടാണ് സിപിഎമ്മിന് താത്പര്യം. എന്നാല്‍ തന്നെ മാത്രം തിരിച്ചെടുത്താല്‍ പോര, തന്റെ കൂടെയുള്ളവരേയും തിരിച്ചെടുക്കണം എന്നാണ് ഗൗരിയമ്മ ആവശ്യപ്പെട്ടിരുന്നത്.

ആലപ്പുഴയില്‍ സിപിഎം സംസ്ഥാന സമ്മേളനം നടക്കുന്നതോടെ ഇക്കാര്യത്തില്‍ ഒരു തീരുമാനം ഉണ്ടാകുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അതിനിടെയിലാണ് ഗൗരിയമ്മയുടെ പ്രതികരണം. എല്‍ഡിഎഫില്‍ ചേരാന്‍ കത്ത് നല്‍കിയിട്ട് ഇതുവരെ മറുപടി കിട്ടിയില്ലെന്നും ഗൗരിയമ്മ പരാതി പറയുന്നുണ്ട്. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു ഗൗരിയമ്മയുടെ പ്രതികരണം.

English summary
Gowri Amma reacts about her ambition of retuning back to CPM
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X