ബാലരാമപുരം; ചേച്ചിയുടെ വരന്‍ ഒളിച്ചോടി, അതേ പന്തലില്‍ അനിയത്തിയ്ക്ക് വിവാഹം
ബാലരാമപുരം: ചില സിനിമകളിലൊക്കെ ട്വിസ്റ്റും സസ്‌പെന്‍സും നിറഞ്ഞ വിവാഹങ്ങള്‍ ഒട്ടേറെ കണ്ടിട്ടുള്ളവരാണ് മലയാളികള്‍. എന്നാല്‍ സിനിമയെ പോലും വെല്ലുന്ന തരത്തില്‍ ഒരു വിവാഹം തിരുവനന്തപുരത്തെ ബാലരാമപുരത്ത് നടന്ന്. ചേച്ചിയ്ക്ക് നിശ്ചയിച്ച വിവാഹത്തില്‍ നിന്ന് വരന്‍ മുങ്ങിയതോടെ അതേ പന്തലില്‍ അനിയത്തിയുടെ വിവാഹം നടത്തി.
തിങ്കളാഴ്ചയാണ് ബാലരാമപുരത്തെ കല്യാണ പന്തലില്‍ സിനിമയെ വെല്ലുന്ന സംഭവങ്ങള്‍ നടന്നത്. ബെംഗളരൂവില്‍ ഒരേ കമ്പനിയിലെ ജീവനക്കാരായ കൊല്ലം സ്വദേശിയായ യുവാവും പെണ്‍കുട്ടിയുമായിട്ടുള്ള വിവാഹമാണ് നിശ്ചയിച്ചിരുന്നത്. പക്ഷേ...

എത്തി
തലേ ദിവസം തന്നെ വരനും ബന്ധുക്കളും ബാല രാമപുരത്തെത്തി. വിവാഹ റിസപ്ഷനില്‍ പങ്കെടുക്കുകയും ചെയ്തിരുന്നു. സ്വകാര്യ ലോഡ്ജിലാണ് വരന്റെ സംഘം താമസിച്ചത്.

കാണാതായി
എല്ലാവരും ഒരുങ്ങി കല്യാണമണ്ഡപത്തിലേയ്ക്ക് തിരിയ്ക്കുന്നതിനിടെ വരനെ കാണാതായി.

തയ്യാറായിരുന്നു
കുളിച്ചൊരുങ്ങി വിവാഹ വസ്ത്രവും അണിഞ്ഞ് നിന്ന വരന്‍ ഫോണ്‍ റീച്ചാര്‍ജ്ജ് ചെയ്യാനെന്ന് പറഞ്ഞ് പുറത്തേയ്ക്ക്് പോയതാണ്. പിന്നീടാണ് ഇയാളെ കാണാതായത്.

തലേദിവസം
തലേദിവസം രാത്രി പത്ത് മണിയോടെ പെണ്‍കുട്ടിയെ വിളിച്ച് ഇയാള്‍ വിവാഹം മാറ്റി വയ്ക്കാന്‍ ആവശ്യപ്പെട്ടിരുന്നത്രേ.

ബഹളമുണ്ടാക്കി
വിവാഹം മാറ്റി വയ്ക്കാന്‍ പറ്റില്ലെന്ന് പറഞ്ഞ് പെണ്‍കുട്ടി ബഹളം ഉണ്ടാക്കി.

ആശ്വസിപ്പിച്ചു
താന്‍ തമാശ പറഞ്ഞതാണെന്ന് പറഞ്ഞ് വരന്‍ വധുവിനെ ആശ്വസിപ്പിയ്ക്കുകയും ചെയ്തിരുന്നു.

കാണാതായി
എന്നാല്‍ വിവാഹത്തിന് തൊട്ടുമുന്‍പ് വരനെ കാണാതായി.

കല്യാണം
പെണ്‍കുട്ടിയുടെ വിവാഹത്തിനായി ഒരുക്കിയ പന്തലില്‍ അനിയത്തിയുടെ വിവാഹം നടത്തുകയായിരുന്നു ബന്ധുക്കള്‍. ബന്ധത്തില്‍ തന്നെയുള്ള മറ്റൊരു യുവാവുമായിട്ടായിരുന്നു ഈ വിവാഹം

പരാതി
മകനെ കാണാനില്ലെന്ന് കാട്ടി വരന്റെ പിതാവ് കേസ് നല്‍കിയിട്ടുണ്ട്

വധു
മാനനഷ്ടത്തിന് കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് പെണ്‍കുട്ടിയുടെ പിതാവും കേസ് നല്‍കിയിട്ടുണ്ട്.












Click it and Unblock the Notifications