Get Updates
Get notified of breaking news, exclusive insights, and must-see stories!

'ഹാദിയ ഷെഫിൻ ജഹാന് വിവാഹ മോചന നോട്ടീസ് അയച്ചു, അവൾ സൈനബയുടെ നിയന്ത്രണത്തിൽ'; അശോകൻ

കൊച്ചി: 'കേരള സ്റ്റോറി' വിവാദം കൊഴുക്കുന്നതിനിടെ വീണ്ടും വാർത്തകളിൽ ഇടംപിടിച്ച് അഖില ഹാദിയയും പിതാവ് അശോകനും. ബിഎച്ച്എംഎസ് പഠനത്തിനിടെ ഇസ്ലാം മതം സ്വീകരിച്ച് ഷെഫിൻ ജഹാനെ വിവാഹം കഴിച്ച ഹാദിയ നിലവിൽ മലപ്പുറം ഒതുക്കുങ്ങലിൽ ഡോ ഹാദിയ എന്ന പേരിൽ ക്ലിനിക്ക് നടത്തുകയാണ്.

എന്നാൽ ഷഹിൻ ജഹാനുമായി വിവാഹ ബന്ധം വേർപ്പെടുത്താനായി ഹാദിയ നോട്ടീസ് അയച്ചെന്നും എന്നാൽ പോപ്പുലർ ഫ്രണ്ട് പ്രവർത്തക സൈനബയുടെ നിയന്ത്രണത്തിലാണ് ഇപ്പോൾ മകളെന്നും പിതാവ് അശോകൻ പറയുന്നു. ന്യൂ ഇന്ത്യൻ എക്സ്പ്രസിനോടാണ് അശോകന്റെ പ്രതികരണം.

 hadiya2

'സുപ്രീം കോടതിയിൽ നിന്നും അനുകൂല ഉത്തരവ് ലഭിച്ചതിന് പിന്നാലെ തന്നെ ഷഹിൻ ഹാദിയയെ വിട്ട് പോയിരുന്നു. 2018 ന് ശേഷം ഞാൻ അവനെ കണ്ടിട്ടില്ല. എപ്പോഴൊക്കെ ഞാൻ അവളെ സന്ദർശിച്ചിട്ടുണ്ടോ അപ്പോഴെല്ലാം സൈബനയുടേയും അവരുടെ ആൾക്കാരുടേയും സംരക്ഷണിയാണ് ഹാദിയ. ഒരിക്കൽ പോലും മകളുമായി സ്വകാര്യമായി സംസാരിക്കാൻ പോലും അവർ തന്നെ അനുവദിച്ചിട്ടില്ല', അശോകൻ പറഞ്ഞു.

'പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ വീടുകളിലെ റെയ്ഡിന് പിന്നാലെയായിരുന്നു അവളെ ഞാൻ അവസാനമായി കണ്ടത്. അവൾ തനിച്ചായിരുന്നു. പക്ഷേ നല്ല ഭയത്തിലായിരുന്നു. എന്തിനാണ് ഭയക്കുന്നതെന്ന് ചോദിച്ചെങ്കിലും അവൾ മറുപടി നൽകാൻ തയ്യാറായില്ല. മാത്രമല്ല അവൾ വീട്ടിലേക്ക് മടങ്ങി വരാനും കൂട്ടാക്കിയിട്ടില്ല', അശോകൻ പറഞ്ഞു.

akhila-hadiya

' സ്വത്തുക്കൾ അവളുടെ പേരിലേക്ക് ആക്കാൻ ഹാദിയ ആവശ്യപ്പെട്ടിരുന്നു. എന്നാൽ മതം ഉപേക്ഷിച്ച് വീട്ടിലേക്ക് മടങ്ങിയെത്തിയാൽ സ്വത്ത് നൽകാമെന്നാണ് താൻ മകളോട് പറഞ്ഞത്', അശോകൻ പറയുന്നു. ഏതെങ്കിലും സന്നദ്ധ സംഘടനകൾക്ക് സ്വത്ത് നൽകാനാണ് തന്റെ തീരുമാനം. അവളുടെ അമ്മ 2019 ൽ ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിൽ ആയിരുന്നപ്പോൾ പോലും അവൾ അമ്മയെ സന്ദർശിച്ചിരുന്നില്ല. തന്റെ മാതാപിതാക്കളെക്കാൾ മതത്തിന് പ്രാധാന്യം നൽകുന്നൊരു പെൺകുട്ടിക്ക് എന്തിനാണ് സ്വത്തുക്കൾ നൽകുന്നത്', അശോകൻ ചോദിച്ചു.

'ഞാൻ ഒരു അവിശ്വാസിയായിരുന്നു. എന്നാൽ തന്റെ മകളേയോ ഭാര്യയോ ക്ഷേത്രത്തിൽ പോകുന്നത് പോലും തടഞ്ഞിട്ടില്ല. ആത്മീയതയുടെ അഭാവം കാരണമാണ് അവളെ മതം മാറ്റാൻ വർഗീയ ശക്തികൾക്ക് കഴിഞ്ഞത്. പക്ഷേ വിശ്വാസികളായ ക്രിസ്ത്യൻ പെൺകുട്ടികൾ പോലും അവരുടെ കെണിയിൽ വീഴുന്നുണ്ട്. ഒരിക്കൽ സിറിയയിലേക്ക് പോകുമെന്ന് ഹാദിയ പറഞ്ഞിരുന്നു', അശോകൻ പറഞ്ഞു. സിറിയയിലെ തീവ്രവാദ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളിലേക്ക് പോകുന്നതിൽ നിന്നും അവളെ തടഞ്ഞത് തന്റെ ശ്രമങ്ങളാണെന്ന് മുൻപ് സുപ്രീം കോടതിയിൽ അശോകൻ വാദിച്ചിരുന്നു.

 shefin-hadiya-marriage

സൈനബയുടെ പ്രവർത്തനങ്ങളെ കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് താൻ എൻ ഐ എയെ സമീപിക്കാൻ ഒരുങ്ങുകയാണെന്നും അശോകൻ പറഞ്ഞു. 'കേരള സ്റ്റോറി' സിനിമയേയും അശോകൻ സ്വാഗതം ചെയ്തു. ഇത്തരം സിനിമകൾക്ക് പെൺകുട്ടികൾക്കും അവരുടെ രക്ഷിതാക്കൾക്കും മതപരിവർത്തന റാക്കറ്റുകളുടെ വഞ്ചനകളെ കുറിച്ച് അബോധം നൽകാൻ സഹായിക്കുമെന്ന് അശോകൻ പറഞ്ഞു.

ദേശീയ തലത്തിൽ തന്നെ ശ്രദ്ധേയമായ സംഭവമായിരുന്നു ഹാദിയ-ഷെഫിൻ ജഹാൻ കേസ്. കോട്ടയം ജില്ലയിലെ വൈക്കം സ്വദേശി കെഎം അശോകന്റേയും പൊന്നമ്മയുടേയും മകൾ ആയ അഖിലയായിരുന്നു ഇസ്ലാം മതം സ്വീകരിച്ച് ഹാദിയ ആയത്. ലവ് ജിഹാദെന്ന തരത്തിലടക്കം വലിയ പ്രചരണമായിരുന്നു അന്ന് ഉയർന്നത്.

മകൾ സമ്മർദ്ദത്തിന് വഴങ്ങിയാണ് മതം മാറിയതെന്നും ഷെഫിനെ വിവാഹംകഴിച്ചതെന്നും കാണിച്ച് അശോകൻ ഹൈക്കോടതിയെ സമീപിച്ചതോടെ ഹാദിയയെ രക്ഷിതാക്കൾക്കൊപ്പം വിടാൻ കോടതി ഉത്തരവിട്ടു. എന്നാൽ ഇതിനെതിരെ ഷെഫിൻ സുപ്രീം കോടതിയെ സമീപിച്ചു. തുടർന്ന് ഏറെ നാൾ നീണ്ട പോരാട്ടത്തിനൊടുവിൽ 2018 മാര്‍ച്ച് മാസത്തില്‍ ഹൈക്കോടതി വിധി റദ്ദാക്കി കൊണ്ട് അഖിലക്ക് ഷഫിന്‍ ജഹാനൊപ്പം പോകാമെന്നും അവരുടെ പഠനം തുടരാമെന്നും സുപ്രീം കോടതി ഉത്തരവിറക്കുകയായിരുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+