കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'മ്മക്ക് ഹലാലെന്ന ബലാല് വേണ്ടാന്ന്..സഖാവേ';ഫുഡ് സ്ട്രീറ്റിനെ പിന്തുണച്ച് സംഘപരിവാർ നേതാക്കൾ

Google Oneindia Malayalam News

കൊച്ചി; ഹലാൽ വിവാദത്തിൽ ഡി വൈ എഫ് ഐ നടത്തിയ ഫുഡ് ഫെസ്റ്റിനെ പിന്തുണച്ച് സംഘപരിവാർ നേതാക്കളും സഹയാത്രികരും.വിശ്വഹിന്ദു പരിഷത്ത് മുന്‍ നേതാവ് പ്രതീഷ് വിശ്വനാഥ്, വലതുപക്ഷ നിരീക്ഷകന്‍ ശ്രീജിത്ത് പണിക്കര്‍,ശശികല ടീച്ചര്‍,ക്രിസ്ത്യന്‍ വലതുപക്ഷ സംഘടനയായ 'കാസ',നിയമസഭാ തിതരഞ്ഞെടുപ്പില്‍ തൃത്താലയില്‍ ബി ജെ പി സ്ഥാനാര്‍ഥിയായിരുന്ന ശങ്കു ടി ദാസ് തുടങ്ങിയവരാണ് ഫുഡ് സ്ട്രീറ്റിന് പിന്തുണയര്‍പ്പിച്ചത്.

ഭക്ഷണത്തില്‍ മതം കലര്‍ത്തരുത് എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് ഡി വൈ എഫ്‌ ഐ ഫുഡ് സ്ട്രീറ്റ് പ്രതിഷേധം നടത്തിയത്. ഫെസ്റ്റില് പോത്തിറച്ചിയും പന്നിയിറച്ചിയും വിളമ്പിയിരുന്നു. ഫുഡ് സ്ട്രീറ്റ് സംഘടിപ്പിക്കുമെന്ന് പ്രഖ്യാപിച്ചപ്പോൾ തന്നെ ഫെസ്റ്റിൽ പന്നിയിറച്ചി വിളമ്പുമോയെന്നുള്ള ചോദ്യങ്ങൾ സംഘപരിവാർ കേന്ദ്രങ്ങൾ ഉയർത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പിന്തുണ പ്രഖ്യാപിച്ച് നേതാക്കൾ രംഗത്തെത്തിയത്.നേതാക്കളുടെ പ്രതികരണങ്ങൾ ഇങ്ങനെ

ചിക്കനും ബീഫും പന്നിയും ബിരിയാണിയും വിളമ്പി, ഭക്ഷണത്തിന് മതമില്ലെന്ന് തെളിയിച്ച ഡിവൈഎഫ്‌ഐ സമരസഖാക്കൾക്ക് ഹൃദയത്തിൽ നിന്നും അഭിവാദ്യങ്ങൾ എന്നായിരുന്നു ശ്രിജിത്ത് പണിക്കരുടെ കുറിപ്പ്. നേരത്തേ ഫെസ്റ്റിൽ ഹലാല്‍ പോര്‍ക്ക് വിന്താലു ഉള്‍പ്പെടുത്തണമെന്ന തരത്തിലുള്ള പരിഹാസ പോസ്റ്റ് ശ്രീജിത്ത് പണിക്കർ പങ്കുവെച്ചിരുന്നു.

newsang-1637816037.jpg -Proper

പ്രതീഷ് വിശ്വനാഥ്-'ഭക്ഷണത്തില്‍ മതം കലര്‍ത്തുന്നതിനെതിരെ DYFI സംഘടിപ്പിക്കുന്ന Food Street ന് എല്ലാവിധ ഭാവുകങ്ങളും.ഭക്ഷണത്തില്‍ ഹലാലും, ഹലാലില്‍ തുപ്പലും കലര്‍ത്തുന്നത് ആധുനിക സമൂഹത്തിന് ഉള്‍ക്കൊള്ളാനാവാത്തതാണ്. ഭക്ഷണത്തില്‍ മതം കൊണ്ട് വന്ന് ജനങ്ങളെ കൊണ്ട് കഫവും തുപ്പലും തീറ്റിക്കുന്ന മത ജീവികള്‍ക്കെതിരായി DYFI പൊതു ബോധത്തെ ഉണര്‍ത്തുന്നത് തീര്‍ത്തും അഭിനന്ദനാര്‍ഹമാണ്.ഒരു ഹിന്ദുവോ ക്രൈസ്തവനോ അറുത്ത ഇറച്ചി കഴിച്ച് റഹീമും റിയാസും ഷംസീറും ഒക്കെ ഹലാല്‍ എന്ന അയിത്താചരണത്തിന് എതിരെ രംഗത്ത് വരിക തന്നെ വേണം'.

ശങ്കു ടി ദാസ്- 'നല്ലത് ആര് ചെയ്താലും അംഗീകരിക്കണം എന്നാണ്.
ഭക്ഷണത്തിൽ മതം കലർത്തുന്ന ഹലാൽ വർഗ്ഗീയതക്ക് എതിരെ പോർക്ക് വിഭവങ്ങൾ ഉൾപ്പെടുത്തി നോൺ ഹലാൽ ഫുഡ് സ്ട്രീറ്റ് സംഘടിപ്പിച്ച ഡി.വൈ.എഫ്.ഐയുടെ നടപടി ധീരമാണ്, മാതൃകാപരമാണ്, സ്വാഗതാർഹവുമാണ്.ബജരംഗ് ദളോ ഹനുമാൻ സേനയോ എങ്കിലും ചെയ്യണമെന്ന് ഞാനുൾപ്പെടെ പലരും ആഗ്രഹിച്ച കാര്യമാണ് ഇന്ന് ഡി.വൈ.എഫ്.ഐ ചെയ്തിരിക്കുന്നത്'.

'പച്ചൈ നിറമേ പച്ചൈ നിറമേ...' കർത്തി സുരേഷിന്റെ സാരി ലുക്ക് വൈറൽ

ഹിന്ദു ഐക്യവേദി നേതാവ് കെ പി ശശികല- 'ഇതു തന്നെയാണ് സഖാവേ ഞങ്ങളും പറഞ്ഞത്.
മ്മക്ക് ഈ ഹലാലെന്ന ബലാല് വേണ്ടാന്ന് . അവസാനം ഹലാലിനെതിരാണ് ഈ നാടെന്ന് ഡിഫിക്കും ബോധ്യായി .ഹലാൽ Board ഇല്ലാഞ്ഞാൽ തെരുവിൽ വേണ്ട ഹോട്ടലിൽ തന്നെ ജനം കേറും. അതിന് ഉടമകളെ ബോധ്യപ്പെടുത്താൻ ഈ സമരത്തിനാകട്ടെ .
പ്രത്യേകിച്ച് പെരുമ്പാവൂർ ഉൾപ്പെടുന്ന എറണാംകുളം ജില്ലയിൽ പന്നി വിളമ്പി പ്രതിഷേധിച്ചത് സൂപ്പറായി .അപ്പോൾ നിങ്ങളും മാറും.സന്തോഷായി'

കാസ-'നമ്മുടെ മതേതര കേരളത്തിൽ ഭക്ഷണത്തിൽ മതം കലർത്തി അന്യമതസ്ഥർ അറുത്തത് അല്ല എന്നുറപ്പുവരുത്തുന്ന തരത്തിൽ 'ഹലാൽ ' സർട്ടിഫിക്കേഷൻ ബോർഡ് വെച്ച് അയിത്തം സൃഷ്ടിക്കുന്ന, പന്നിയിറച്ചിക്ക് അപ്രഖ്യാപിത വിലക്ക് ഏർപ്പെടുത്തുന്ന, മത വിശ്വാസത്തിന്റെ പേരിൽ ഭക്ഷണത്തിൽ തുപ്പുന്ന സംഘപരിവാർ രാഷ്ട്രീയത്തിനെതിരെയുള്ള ഡി.വൈ.എഫ്.ഐയുടെ സമരത്തിന് ഐക്യദാർഢ്യം. വർഗ്ഗീയത വേണ്ട, രുചി മതി...' എന്നാണ് കാസ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നത്.

കോണ്‍ഗ്രസ് നേതാക്കളെ ലക്ഷ്യമിട്ട് മമത ബാനര്‍ജി: എല്ലാം വെറും നാടകമെന്ന് കെസി വേണുഗോപാല്‍കോണ്‍ഗ്രസ് നേതാക്കളെ ലക്ഷ്യമിട്ട് മമത ബാനര്‍ജി: എല്ലാം വെറും നാടകമെന്ന് കെസി വേണുഗോപാല്‍

Recommended Video

cmsvideo
കേരളത്തിലെ മുസ്ലിം ഹോട്ടലുകളിൽ തുപ്പിയ ഭക്ഷണം മാത്രം..എനെറെ ദേഹത്തും തുപ്പി

അതേസമയം കേരളത്തിൻറെ ഭക്ഷണശീലങ്ങളിൽ ഇടപെടാൻ ഉത്തരേന്ത്യൻ മാതൃകയിൽ കേരളത്തെ വിഭജിക്കാൻ ഒരു സംഘപരിവാറിനും കേരളത്തെ വിട്ടുകൊടുക്കില്ലെന്ന് ഡിവൈഎഫ്‌ഐ അഖിലേന്ത്യ പ്രസിഡന്റ്‌ എ എ റഹിം പറഞ്ഞു. കേരളത്തിന്റെ സാമുദായിക സൗഹാർദ ഘടനയെ തകർക്കുന്നതിനായി ആർഎസ്‌എസ്‌ നടത്തുന്ന ശ്രമങ്ങളുടെ ഭാഗമാണ്‌ ഹലാൽ വിവാദം. ഇതിന്‌ നേതൃത്വം കൊടുക്കുന്നത്‌ ബിജെപി സംസ്ഥാന പ്രസിഡന്റ്‌ കെ സുരേന്ദ്രനാണ്. ഈ വിഷയത്തിൽ കോൺഗ്രസ്‌ നേതൃത്വവും വി ഡി സതീശനും മൗനം പാലിക്കുകയാണെന്നും എ എ റഹിം പറഞ്ഞു.

കോൺഗ്രസിന് വീണ്ടും കനത്ത തിരിച്ചടി; മുൻ മുഖ്യമന്ത്രി ഉൾപ്പെടെ മേഘാലയയിലെ 12 എംഎൽഎമാർ തൃണമൂൽ കോൺഗ്രസിലേക്ക്കോൺഗ്രസിന് വീണ്ടും കനത്ത തിരിച്ചടി; മുൻ മുഖ്യമന്ത്രി ഉൾപ്പെടെ മേഘാലയയിലെ 12 എംഎൽഎമാർ തൃണമൂൽ കോൺഗ്രസിലേക്ക്

English summary
Halal controversy; Sangh Parivar leaders supports dyfi's 'Food Street'
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X