Get Updates
Get notified of breaking news, exclusive insights, and must-see stories!

'അവരില്‍ രാമനും റഹീമും ജോസഫും ഒക്കെയുണ്ടാവാം'; ഹലാല്‍ വിഷയത്തില്‍ സന്ദീപ് വാര്യര്‍, കയ്യടിച്ച് സോഷ്യല്‍ മീഡിയ

പാലക്കാട് : സോഷ്യല്‍ മീഡിയയില്‍ അടുത്തിടെ ഉയര്‍ന്ന ഹലാല്‍ വിദ്വേഷ പ്രചാരണങ്ങളില്‍ പ്രതികരിച്ച് ബിജെപി നേതാവ് സന്ദീപ് വാര്യര്‍. ഹിന്ദുവിനും മുസല്‍മാനും ക്രിസ്ത്യാനിക്കും പരസ്പരം സാമ്പത്തിക ഉപരോധം നടത്തി ഈ നാട്ടില്‍ ജീവിക്കാനാവില്ല എന്ന് എല്ലാവരും മനസ്സിലാക്കിയാല്‍ നല്ലതെന്ന് സന്ദീപ് വാര്യര്‍ ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ പറഞ്ഞു. ഹലാല്‍ വിഷയത്തില്‍ കെ സുരേന്ദ്രന്‍ അടക്കമുള്ള ബിജെപി നേതാക്കള്‍ നടത്തിയ പ്രസ്താവനകള്‍ വലിയ വിവാദങ്ങള്‍ സൃഷ്ടിച്ചതിന് പിന്നാലെയാണ് സന്ദീപ് വാര്യരുടെ പോസ്റ്റ് .

1

ഈ അഭിപ്രായം തന്റെ വ്യക്തിപരമായ നിരീക്ഷണമാണെന്ന് സന്ദീപ് വാര്യര്‍ പറയുന്നു. ഒരു സ്ഥാപനം തകര്‍ക്കാന്‍ നിങ്ങള്‍ക്കൊരു നിമിഷത്തെ സോഷ്യല്‍ മീഡിയ പോസ്റ്റ് മതിയാകും. എന്നാല്‍ ഒരു സ്ഥാപനം തകര്‍ന്നാല്‍ പട്ടിണിയിലാവുന്നത് എല്ലാ വിഭാഗങ്ങളിലും പെട്ട മനുഷ്യരാവുമെന്ന് സന്ദീപ് കുറിപ്പില്‍ ചൂണ്ടിക്കാണിക്കുന്നു. കുറിപ്പിന്റെ പൂര്‍ണരൂപം ഇങ്ങനെ,

2

വ്യക്തിപരമായ ഒരു നിരീക്ഷണം മുന്നോട്ട് വെക്കട്ടെ. ഹിന്ദുവിനും മുസല്‍മാനും ക്രിസ്ത്യാനിക്കും പരസ്പരം സാമ്പത്തിക ഉപരോധം നടത്തി ഈ നാട്ടില്‍ ജീവിക്കാനാവില്ല എന്ന് എല്ലാവരും മനസ്സിലാക്കിയാല്‍ നല്ലത് . മുസല്‍മാന്റെ സ്ഥാപനത്തില്‍ ഹിന്ദുവും ഹിന്ദുവിന്റെ സ്ഥാപനത്തില്‍ മുസല്‍മാനും ജോലി ചെയ്യുന്നുണ്ട് .

3

അവന്റെ സ്ഥാപനങ്ങള്‍ തകര്‍ക്കാന്‍ നിങ്ങള്‍ക്കൊരു നിമിഷത്തെ സോഷ്യല്‍ മീഡിയ പോസ്റ്റ് മതിയാകും . എന്നാല്‍ ഒരു സ്ഥാപനം തകര്‍ന്നാല്‍ പട്ടിണിയിലാവുന്നത് എല്ലാ വിഭാഗങ്ങളിലും പെട്ട മനുഷ്യരാവും . ആ സ്ഥാപനത്തിലെ ഉപഭോക്താക്കളെ ആശ്രയിച്ച് ജീവിച്ചിരുന്ന ഓട്ടോറിക്ഷക്കാരന്‍ , അവിടേക്ക് പച്ചക്കറി നല്‍കിയിരുന്ന വ്യാപാരി , പാല്‍ വിറ്റിരുന്ന ക്ഷീരകര്‍ഷകന്‍ , പത്ര വിതരണം നടത്തിയിരുന്ന ഏജന്റ് ... ഇവരൊക്കെ ഒരേ സമുദായക്കാരാവണം എന്നുണ്ടോ ? അല്ല ... അവരില്‍ രാമനും റഹീമും ജോസഫും ഒക്കെയുണ്ടാവാം .

4

ഓരോ സ്ഥാപനവും കെട്ടിപ്പടുത്തതിന് പിന്നില്‍ എത്ര കാലത്തെ അധ്വാനവും പ്രയത്നവും ഉണ്ടാവും ? ഉത്തരവാദിത്വമില്ലാത്ത ഒരൊറ്റ ഫേസ്ബുക്ക് പോസ്റ്റില്‍ തകരുന്നത് ഒരു മനുഷ്യായുസ്സിന്റെ പ്രയത്നമാകാം . ഒരു ബഹുസ്വര സമൂഹത്തിലാണ് നാം ജീവിക്കുന്നത് . അതെല്ലാവരും ഓര്‍ക്കണം . ഓര്‍ത്താല്‍ നല്ലത് . ഇന്ത്യന്‍ സൈനികര്‍ക്ക് സൗജന്യ ഭക്ഷണം നല്‍കുന്ന ചെറുതുരുത്തിയിലെ അബ്ദുല്‍ സലാമിക്കയുടെ ഹോട്ടല്‍ കഫെ മക്കാനി ഇതേ പേജിലൂടെ ലോകത്തിനു പരിചയപ്പെടുത്തിയ എനിക്ക് ഇങ്ങനെയെ പറയാനാവൂ . വികാരമല്ല വിവേകമാവണം മുന്നോട്ടു നയിക്കേണ്ടത്- സന്ദീപ് ഫേസ്ബുക്കില്‍ കുറിച്ചു.

5

അതേസമയം, കെ സുരേന്ദ്രന്‍ അടക്കമുള്ളവര്‍ ഹലാല്‍ വിഷയത്തില്‍ സ്വീകരിച്ച നിലപാടില്‍ നിന്നും വ്യത്യസ്തമാണ് സന്ദപീപ് വാര്യറിന്റേത്. ഹലാല്‍ ഹോട്ടലുകളിലെ ഭക്ഷണത്തില്‍ തുപ്പുന്നുണ്ടെന്ന പരാമര്‍ശം സുരേന്ദ്രന്‍ നടത്തിയിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം നടത്തിയ പത്ര സമ്മേളനത്തില്‍ ഇക്കാര്യം സുരേന്ദ്രന്‍ നിഷേധിച്ചിരുന്നു. എന്നാല്‍ മാധ്യമപ്രവര്‍ത്തകര്‍ തെളിവ് സഹിതം മുന്നോട്ടുവച്ചതോടെ സുരേന്ദ്രന്‍ ഒഴിഞ്ഞുമാറുകയാണ് ചെയ്തത്.

6

ഹലാല്‍ ഹോട്ടലുകളെന്ന് പറഞ്ഞ് നാട്ടില്‍ വേര്‍തിരിവുണ്ടാക്കാന്‍ ശ്രമിക്കുന്നുണ്ടെന്നും സുരേന്ദ്രന്‍ പറഞ്ഞു. മൊയ്ലിയാര്‍മാര്‍ തുപ്പുന്നതാണ് ഹലാല്‍ ഭക്ഷണം. ഇത് കഴിക്കേണ്ടവര്‍ക്ക് കഴിക്കാമെന്നും ആളുകള്‍ക്കിടയില്‍ വിഭജനമുണ്ടാക്കാനാണ് ഹലാല്‍ ഹോട്ടല്‍ സങ്കല്‍പ്പമെന്നും സുരേന്ദ്രന്‍ പറഞ്ഞു. ബ്രാഹ്മിണ്‍സ് ഹോട്ടലുകള്‍ നടത്തുന്നില്ലേയെന്ന ചോദ്യത്തിന് അവിടെ തുപ്പുന്നുണ്ടോ എന്നായിരുന്നു സുരേന്ദ്രന്‍ മറുചോദ്യം ചോദിച്ചത്.

7

അതേസമയം, സന്ദീപ് വാര്യറിന്റെ അഭിപ്രായത്തെ പിന്തുണച്ച് നിരവധി പേരാണ് രംഗത്തെത്തുന്നത്. സന്ദീപ് വാര്യരിന്റെ പേജ് ആരെങ്കിലും ഹാക്ക് ചെയ്തതാണോ, സന്ദീപ് വാര്യര്‍ തന്നെയാണെങ്കില്‍ നന്ദി, ഒരായിരം നന്ദി എന്നാണ് അഭിഭാഷകന്‍ ഹരീഷ് വാസുദേവന്‍ കമന്റായി കുറിച്ചത്. സന്ദീപ് വാര്യരുടെ അഭിപ്രായത്തെ പിന്തുണച്ച് മറ്റ് ചിലരും രംഗത്തെത്തിയിട്ടുണ്ട്.

8

സന്ദീപ് പറഞ്ഞത് വളരെ ശരിയാണെന്ന അഭിപ്രായമാണ് പലര്‍ക്കമുള്ളത്. ഇവിടെ കൊറോണ വന്നു എല്ലാ മേഖലയും തകര്‍ന്നിരിക്കുകയാണ്... കച്ചവടക്കാര്‍ പലരും പൂട്ടി പോയി.. ചിലരൊക്കെ കടം കയറി മുടിഞ്ഞു ഇന്നല്ലെങ്കില്‍ നാളെ ശരിയാവും എന്ന് കരുതി ഇരിക്കുന്നു... അതിനിടയില്‍ ആണ് ഹലാലും തുപ്പലും തുടങ്ങിയ വിവാദങ്ങള്‍... ഈ തുപ്പല്‍ ഒക്കെ ന്യായികരിക്കാന്‍ നില്‍ക്കാതെ തള്ളി പറഞ്ഞിരുന്നേല്‍ ഇത്ര വിവാദം ആവില്ലായിരുന്നു- മറ്റൊരാള്‍ കമന്റായി കുറിച്ചു.

9

പൂര്‍ണമായും യോജിക്കുന്നു. ഒന്നിച്ചു നിന്നാല്‍ എല്ലാവര്ക്കും ഗുണമുണ്ട്. പരസ്പരം തല്ലാന്‍ തുടങ്ങിയാല്‍ ആരും ഗുണം പിടിക്കില്ല; പ്രത്യേകിച്ചും കേരളത്തില്‍. ബഹുസ്വര സമൂഹത്തില്‍ പച്ച കള്ളം പറഞ്ഞും കുത്തിത്തിരുപ്പ് ഉണ്ടാക്കിയും മനുഷ്യരെ തമ്മിലടിപ്പിക്കുന്ന പോസ്റ്റുകള്‍, പ്രസ്താവനകള്‍ ഒക്കെ ഇറക്കിയത് സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ മുതല്‍ ലോക്കല്‍ സംഘികള്‍ വരെയാണ്
ഏകപക്ഷീയമായി ഒരു സമൂഹത്തിന് നേരെ മാത്രം അപവാദ പ്രചാരണങ്ങള്‍ ഉണ്ടാക്കി കുളം കലക്കി മീന്‍ പിടിക്കാന്‍ നോക്കിയാല്‍ തിരിച്ചു അതുക്കും മേലെയാവും പണി കിട്ടുക എന്ന് മനസ്സിലാക്കിയാല്‍ നന്നായി എന്നാണ് മറ്റൊരാള്‍ കുറിച്ച കമന്റ്.

10

അതേസമയം, സോഷ്യല്‍ മീഡിയയില്‍ തെറ്റിദ്ധരിക്കപ്പെടുന്ന രീതിയില്‍ പ്രചരിച്ച ഒരു വീഡിയോയാണ് ഹലാല്‍ വിവാദങ്ങള്‍ക്ക് തുടക്കം കുറിച്ചത്. ഒരു മുസ്ലീം പുരോഹിതന്‍ ബിരിയാണി ചെമ്പിന്റെ അടുത്തെത്തുന്നത് വീഡിയോ ഫൂട്ടേജില്‍ കാണിക്കുന്നു, അത് 'ഭക്ഷണം ഹലാലാക്കാന്‍ തുപ്പുന്നു' എന്നാണ് സംഘപരിവാര്‍ പ്രചരാണം. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനും ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു.

11

എന്നാല്‍ വീഡിയോയില്‍ പ്രചരിച്ച സന്ദേശം പൂര്‍ണമായും തെറ്റായിരുന്നു. 'ഫാത്തിഹ ജലാന' ആചാരപ്രകാരം അതിഥികള്‍ക്ക് വിളമ്പുന്നതിന് മുമ്പ് പുരോഹിതന്‍ തുപ്പുകയല്ല, മറിച്ച് ഭക്ഷണത്തിന്റെ ആദ്യ പ്ലേറ്റിലേക്ക് ഊതുകയായിരുന്നു (അത് വിശുദ്ധമാക്കാന്‍) എന്നാണ് കണ്ടെത്തിയത്. പയ്യന്നൂര്‍ താജുല്‍ ഉലമ ദര്‍ഗയിലെ ഉറൂസായിരുന്നു വീഡിയോയില്‍. മതപണ്ഡിതന്‍ ഉള്ളാളം ഖാസി ഫസല്‍ കോയമ്മ തങ്ങളാണ് ഈ ചടങ്ങ് നടത്തിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+