• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

'മലപ്പുറത്ത് പന്നി വിളമ്പിയിട്ടുണ്ടെങ്കിൽ നിങ്ങൾ DYFI; അല്ലെങ്കിൽ വെറും ഡിങ്കോളാഫി', പരിഹസിച്ച് നടൻ

Google Oneindia Malayalam News

കോഴിക്കോട്: ഹലാല്‍ ഭക്ഷണത്തിന്റെ പേരില്‍ സംസ്ഥാനത്ത് ബിജെപി നടത്തുന്ന വര്‍ഗീയ പ്രചാരണത്തിന് മറുപടിയായി ഡിവൈഎഫ്‌ഐ സംഘടിപ്പിച്ച ഫുഡ് സ്ട്രീറ്റ് പ്രതിഷേധത്തെ പരിഹസിച്ച് നടന്‍ ഹരീഷ് പേരടി. ഭക്ഷണത്തില്‍ വര്‍ഗീയത കലര്‍ത്തുന്നതിനെതിരെ പന്നിയിറച്ചിയും ബീഫും അടക്കമുളള വിഭവങ്ങള്‍ വിളമ്പിയായിരുന്നു ഡിവൈഎഫ്‌ഐ പ്രതിഷേധം.

ഇന്‍ബോക്സില്‍ മുഴുവന്‍ തെറിയാണ്; അനേകം പോസിറ്റീവുകള്‍ കാണാവുന്ന സിനിമയാണ് ചുരുളി: വിനയ് ഫോര്‍ട്ട്ഇന്‍ബോക്സില്‍ മുഴുവന്‍ തെറിയാണ്; അനേകം പോസിറ്റീവുകള്‍ കാണാവുന്ന സിനിമയാണ് ചുരുളി: വിനയ് ഫോര്‍ട്ട്

മലപ്പുറം ജില്ലയിലെ പ്രതിഷേധ പരിപാടിയില്‍ പന്നിയിറച്ചി വിളമ്പിയോ എന്നാണ് ഹരീഷ് പേരടിയുടെ ചോദ്യം. ഇസ്ലാം മത വിശ്വാസികള്‍ക്ക് പന്നി ഹറാമാണ് എന്നതും മലപ്പുറം മുസ്ലീം ഭൂരിപക്ഷ ജില്ലയാണ് എന്നതിലുമൂന്നിയാണ് നടന്റെ ചോദ്യം.

1

ഹരീഷ് പേരടി ഫേസ്ബുക്ക് പേജിൽ പങ്കുവെച്ച കുറിപ്പ് ഇങ്ങനെ: ''Dyfi യോട് ഒരു ചോദ്യം ...മലപ്പുറത്ത് പന്നി വിളമ്പിയോ?.. ക്രിസ്ത്യൻ ഭൂരിപക്ഷ പ്രദേശമായ എറണാകുളത്തെ ഫോട്ടോ കണ്ടു... മുസ്ലിം ഭൂരിപക്ഷ പ്രദേശമായ മലപ്പുറത്തെ ഒരു ഫോട്ടോയും DYFIയുടെ മലപ്പുറം പേജിൽ പോലും കണ്ടില്ല.. മലപ്പുറത്ത് പന്നി വിളമ്പിയിട്ടുണ്ടെങ്കിൽ നിങ്ങൾ DYFI ആണ്... അല്ലെങ്കിൽ.. വെറും ഡിങ്കോളാഫികളാണ്... മലപ്പുറത്തെ ഫോട്ടോഷോപ്പല്ലാത്ത ഒർജിനൽ ഫോട്ടോ അയ്ച്ച് തന്നാൽ ഈ പോസ്റ്റ് പിൻ വലിക്കുന്നതാണ്... ലാൽ സലാം...''

2

വ്യത്യസ്ത പ്രതികരണങ്ങളാണ് ഹരീഷ് പേരടിയുടെ പോസ്റ്റിന് ലഭിക്കുന്നത്. ചില കമന്റുകൾക്ക് നടൻ മറുപടിയും നൽകിയിട്ടുണ്ട്. മോഹൻ കൃഷ്ണൻ എന്നയാളുടെ പ്രതികരണം ഇങ്ങനെ: '' ഇത് ഒരു കുത്തിത്തിരിപ്പ് പോസ്റ്റാണ്. അപകടകരവും. മലപ്പുറം എടുത്ത് പറഞ്ഞുള്ള പോസ്റ്റ്. മറ്റുള്ള എല്ലാ ജില്ലകളിലും പന്നി ഇറച്ചി വച്ചിട്ടുണ്ടങ്കിൽ നിങ്ങൾ പറഞ്ഞ പോസ്റ്റിന് പ്രസക്തിയുണ്ട്. എറണാകുളത്ത് പന്നി ഇറച്ചി വച്ചതിന് പ്രത്യേകതയുണ്ട്. അത് അങ്കമാലിയുമായി ബന്ധപ്പെട്ടാണ്. അങ്കമാലി കൂർക്കേം പോർക്കും, അങ്കമാലി മാങ്ങാക്കറിയും പ്രസിദ്ധമാണ്. മലപ്പുറം ഒഴികെ മറ്റെല്ലാ ജില്ലകളിലും പോർക്ക് വച്ചിട്ടുണ്ടങ്കിൽ താങ്കളുടെ പോസ്റ്റിനോട് യോജിക്കുന്നു''.

കോൺഗ്രസിന് വീണ്ടും കനത്ത തിരിച്ചടി; മുൻ മുഖ്യമന്ത്രി ഉൾപ്പെടെ മേഘാലയയിലെ 12 എംഎൽഎമാർ തൃണമൂൽ കോൺഗ്രസിലേക്ക്കോൺഗ്രസിന് വീണ്ടും കനത്ത തിരിച്ചടി; മുൻ മുഖ്യമന്ത്രി ഉൾപ്പെടെ മേഘാലയയിലെ 12 എംഎൽഎമാർ തൃണമൂൽ കോൺഗ്രസിലേക്ക്

3

ഈ കമന്റിന് ഹരീഷ് പേരടിയുടെ മറുപടി ഇങ്ങനെ: '' ഇതിലെ കുത്തിത്തിരുപ്പ് കണ്ടു പിടിച്ച താങ്കൾ"എന്തോ ഒരു ജാതി കഴിവുള്ള" ആളാണ്.. പിന്നെ ആ ഉരുളലും നന്നായിട്ടുണ്ട് ... ആശംസകൾ.. എന്റെ Post Share ചെയ്യുന്നത് കേരളത്തിലെ ജനങ്ങളാണ്... വോട്ട് ചെയ്യുന്ന വോട്ടർമാർ... എന്റെ തോന്നലുകളാണ് ഞാനും രേഖ പെടുത്തുന്നത്... അതും എന്റെ സ്വന്തം ചുമരിൽ ...''

4

ഹരീഷിന്റെ കമന്റിന് മോഹൻ കൃഷ്ണൻ മറുപടിയും നൽകിയിട്ടുണ്ട്: '' കുത്തിത്തിരിപ്പ് എന്ന വാക്കിൽ പിടിക്കേണ്ട ആവശ്യമില്ല. നിങ്ങളുടെ പോസ്റ്റ് share ചെയ്തവരുടെ ലിസ്റ്റ് ഒന്ന് നോക്കിയാ മതി. പിന്നെ താങ്കൾ വിമർശനങ്ങൾക്ക് അതീതനായ ആളാണെന്ന് എനിക്ക് തോന്നിയിട്ടില്ല. എനിക്ക് തോന്നിയ കാര്യമാണ് ഞാൻ രേഖപ്പെടുത്തിയത്. കേരളത്തിലെ ഞാനുൾപ്പെടുന്ന ജനങ്ങൾ മുഴുവൻ പ്രബുദ്ധരാണേൽ ഈ നാട് സ്വർഗ്ഗമായേനെ''.

5

നിങ്ങൾ എന്തായാലും പ്രബുദ്ധനായേ പറ്റു...സ്വർഗ്ഗത്തിന്റെ വിസ്തീർണ്ണം കുട്ടാനാണ്.. എന്നാണ് ഹരീഷ് പേരടി പരിഹാസ രൂപത്തിൽ മറുപടി നൽകിയിരിക്കുന്നത്. ''അതെന്താ. മലപ്പുറത്ത് പന്നിയിറച്ചി നിരോധിച്ചിട്ടുണ്ടൊ?'' എന്നാണ് മറ്റൊരാൾ ചോദിച്ചിരിക്കുന്നത്. ''അതാണ് എനിക്കും മനസ്സിലാവാത്തത് സഖാവേ... ''എന്ന് ഹരഷ് പേരടിയുടെ മറുപടി. ''മുദ്രാവാക്യങ്ങളിലെ ശൂന്യത പൂരിപ്പിച്ചാൽ അവ കൂടുതൽ ശക്തിയുള്ളതും ശരിയുമാവും...'' എന്നും ഹരീഷ് പേരടി കമന്റ് ബോക്സിൽ കുറിച്ചിരിക്കുന്നു.

cmsvideo
  കേരളത്തിലെ മുസ്ലിം ഹോട്ടലുകളിൽ തുപ്പിയ ഭക്ഷണം മാത്രം..എനെറെ ദേഹത്തും തുപ്പി
  6

  കമന്റിട്ട വ്യക്തി നൽകിയ മറുപടി ഇങ്ങനെ: ''ഒരു കാര്യം ചെയ്യാം. നമ്മുക്ക് മലപ്പുറത്ത് ഒരു ഹോട്ടൽ തുടങ്ങി അവിടെ പന്നിയിറച്ചി വരട്ടിയതും മറ്റും വിൽക്കാം. ഏതെങ്കിലും വർഗീയ വാദികൾ അതിനെതിരെ രംഗത്ത് വരുകയാണെങ്കിൽ Dy Fl ഫോർക്ക് ഫെസ്റ്റുവെൽ നടത്തുമോ എന്ന് നോക്കാം. എന്നിട്ട് തീരുമാനിച്ചാൽ പോരെ ഡിങ്കോലാഫിയാണെന്ന്. ശൂന്യതയിൽ നിന്ന് മുദ്രാവാക്യങ്ങളുണ്ടാവില്ലല്ലൊ''.

  English summary
  Hareesh Peradi asks whether DYFI had pork dishes in food street protest orgaized at Malappuram
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X