വിഡി സതീശന്‍ കാലം കാത്തിരുന്ന നേതാവെന്ന് ഹരീഷ് പേരടി; ഇടതുപക്ഷത്തിന് വിമര്‍ശനം, വൈറലായി കുറിപ്പ്
കോഴിക്കോട്: കോണ്‍ഗ്രസ് പുനസംഘടനയുമായി ബന്ധപ്പെട്ട ചര്‍ച്ചകളാണ് ഇപ്പോള്‍ മാധ്യമങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്നത്. 14 ജില്ലകളിലെയും ഡിസിസി അധ്യക്ഷന്‍ന്മാരെ പ്രഖ്യാപിച്ചതിന് പിന്നാലെ കേരളത്തിലെ കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ വലിയ പൊട്ടിത്തെറികളാണ് നടക്കുന്നത്.
പുതിയ ഡിസിസി അധ്യക്ഷന്മാരെ തിരഞ്ഞെടുത്തതുമായി ബന്ധപ്പെട്ട് മതിയായ ചര്‍ച്ചകള്‍ നടന്നില്ലെന്നാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല അടക്കമുള്ളവര്‍ ആരോപിക്കുന്നത്.
ഹിമാചലില്‍ വെക്കേഷന്‍ അടിച്ചുപൊളിച്ച് നടി സാനിയ അയ്യപ്പന്‍; വൈറല്‍ ഫോട്ടോഷൂട്ട് കാണാം

എന്നാല്‍ ഈ ആരോപണങ്ങള്‍ എല്ലാ തന്നെ തള്ളുന്ന രീതിയിലായിരുന്നു വിഡി സതീശന്റെ പ്രതികരണം പുറത്തുവന്നത്. ഡിസിസി അധ്യക്ഷപട്ടികയില്‍ ഇത്രയധികം വിശദമായ ചര്‍ച്ച ഇതുവരെ നടന്നില്ലെന്നൈാണ് വിഡി സതീശന്‍ പറയുന്നത്. രണ്ട് റൗണ്ട് വീതം മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുമായും മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുമായി ചര്‍ച്ച നടത്തിയെന്നാണ് വിഡി സതീശന്‍ പറയുന്നത്.

ഡിസിസി അധ്യക്ഷ പ്രഖ്യാപനത്തിന് പിന്നാലെ കോണ്‍ഗ്രസില്‍ ഗ്രൂപ്പ് പോര് രൂക്ഷമായെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. സോഷ്യല്‍ മീഡിയയില്‍ ഇതുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തന്നെ രൂക്ഷമായി പ്രതികരിക്കുന്നുണ്ട്. കോണ്‍ഗ്രസിലെ ഗ്രൂപ്പ് പോരിനെയും തമ്മിലടിയെയും വിമര്‍ശിച്ചും പരിഹസിച്ചും ഇടത് പ്രൊഫൈലുകളും രംഗത്തുണ്ട്.

എന്നാല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയിലും മറ്റ് മാധ്യമങ്ങളിലും ചര്‍ച്ചകള്‍ നടക്കെ പ്രതിപക്ഷ നേതാവ് വിഡി സതീശനെ പിന്തുണച്ചും പുകഴ്ത്തിയും രംഗത്തെത്തിയിരിക്കുകയാണ് നടന്‍ ഹരീഷ് പേരടി. ഫേസ്ബുക്കില്‍ പങ്കുവച്ച പോസ്റ്റിലാണ് ഹരീഷ് പേരടി വിഡി സതീശന്റെ നേതൃഗുണത്തെ കുറിച്ച് പറയുന്നത്. ഇടതുപക്ഷ ആശയങ്ങളോട് താല്‍പര്യം പുലര്‍ത്തുന്ന ഹരീഷ് പേരടിയുടെ പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നുണ്ട്.

വിഡി സതീശന്‍ കഴിഞ്ഞ ദിവസം നടത്തിയ വാര്‍ത്താസമ്മേളനത്തെ കുറിച്ച് എടുത്തുപറഞ്ഞാണ് ഹരീഷ് പേരടിയുടെ കുറിപ്പ് ആരംഭിക്കുന്നത്. വിഡി സതീശന്റെ വാര്‍ത്താസമ്മേളനം കണ്ടെന്നും കോണ്‍ഗ്രസ്സിനെ സംബന്ധിച്ചിടത്തോളം കാലം കാത്തിരുന്ന ഒരു നേതാവ് തന്നെയാണ് വിഡി സതീശനെന്ന് ഹരീഷ് പേരടി പോസ്റ്റില്‍ പറയുന്നു. സ്വന്തം പാര്‍ട്ടിയിലെ കൊഴിഞ്ഞുപോക്കിന് തടയിടാന്‍ പറ്റുന്ന നിലപാടുകളുള്ള നേതാവാണെന്നും പ്രതീക്ഷയുള്ള ഒരു നേതാവാണ് വിഡി സതീശനെന്നും ഹരീഷ് പേരടി പറഞ്ഞു.

പോസ്റ്റില്‍ ഇടതുപക്ഷത്തെ പരോക്ഷമായി വിമര്‍ശിച്ചും അദ്ദേഹം രംഗത്തെത്തിയിട്ടുണ്ട്. സ്വന്തം പക്ഷത്തെ ഏകാധിപത്യത്തെ കുറിച്ച് ഒരു അക്ഷരവും മിണ്ടാത്ത ഇടതുപക്ഷ ബുദ്ധിജീവികള്‍ കോണ്‍ഗ്രസ്സ് രാഷ്ട്രിയത്തിന്റെ ഭാവി പ്രവചിക്കുന്നത് വെറും കോമഡി ഷോ അല്ലാതെ വെറേയെന്താണ് എന്നാണ് ഹരീഷ് ചോദിക്കുന്നത്.

രാജ്യത്തെ ഫാസിസത്തിനെതിരെ ഒരു ബദല്‍ രാഷ്ട്രീയം ഉണ്ടാവണമെങ്കില്‍ കോണ്‍ഗ്രസ് നിലനില്‍ക്കണമെന്ന നിലപാടാണ് ഹരീഷിനുള്ളത്. അദ്ദേഹത്തിന്റെ പോസ്റ്റില്‍ ഇക്കാര്യം വ്യക്തമായി പറയുന്നുമുണ്ട്. ജനങ്ങള്‍ അറിയാത്ത കോട്ടക്കുള്ളില്‍ നടക്കുന്ന രാജാക്കന്‍മാരുടെ കിട മത്സരത്തേക്കാള്‍ ജനങ്ങള്‍ക്കിടയില്‍ വെച്ച് നടക്കുന്ന കൂട്ട തല്ലിന് ജനാധിപത്യത്തില്‍ ഇടമുണ്ട്...രാജ്യത്തെ ഫാസിസത്തിനെതിരെ ഒരു ബദല്‍ ഉണ്ടാവണെമെങ്കില്‍ കോണ്‍ഗ്രസ്സ് നിലനിന്നേ പറ്റു- ഹരീഷ് പേരടി ഫേസ്ബുക്കില്‍ കുറിച്ചു.

അതേസമയം, ഹരീഷ് പേരടിയുടെ പോസ്റ്റിന് താഴെ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ചിലര്‍ താരത്തിന്റെ പോസ്റ്റിന് താഴെ പിന്തുണച്ചും എതിര്‍ത്തും കമന്റുകള്‍ പോസ്റ്റ് ചെയ്യുന്നുണ്ട്. ഇതിനൊക്കെ താരം വ്യക്തമായും മറുപടിയും നല്‍കുന്നുണ്ട്. ഹരീഷ് മറുപടി നല്‍കിയതും അല്ലാത്തതുമായ കമന്റുകള്‍ എതൊക്കെയാണെന്ന് പരിശോധിക്കാം.

ഫാസിസിന്റെ ബദല്‍ കോണ്‍ഗ്രസ് ആണെന്ന ഹരീഷിന്റെ അഭിപ്രായത്തിനെതിരെയാണ് ഒരാളുടെ കമന്റ്, അതിന് വ്യക്തമായ മറുപടിയും ഹരീഷ് നല്‍കുന്നുണ്ട്. കമന്റ് ഇങ്ങനെയായിരുന്നു, 'ഫാസിസത്തിന് ബദല്‍ കോണ്‍ഗ്രസോ. അവര്‍ ഫാസിസത്തെ പുണരുകയാണ് ചെയ്യുന്നത് എന്നറിയാത്തത് കൊണ്ടല്ല താങ്ങള്‍ പറയുന്നത് എന്നറിയാം ലക്ഷ്യം വേറെയാണ് പക്ഷെ താങ്ങളുടെ ഇപ്പോഴത്ത നിലപാടുകളെ താങ്ങള്‍ തന്നെ തള്ളി പറയുന്ന കാലം വിദൂരമല്ല'

ഈ കമന്റിന് ഹരീഷ് നല്‍കിയ മറുപടി ഇങ്ങനെയായിരുന്നു, ദേശീയ തലത്തില്‍ ഇടതുപക്ഷം പിന്നെ ആരുടെ കൂടെയാണ് കൂടാന്‍ പോകുന്നത്...പിന്നെ എന്റെ ലക്ഷ്യത്തില്‍ ഞാന്‍ ഒരിക്കലും താങ്കളുടെ ഉപദേശം തേടിയിട്ടുമില്ല...ഞാന്‍ പിടിച്ച മുയലിന് നാല് കൊമ്പ് എന്ന് പറയുന്നത് നിലപാടല്ല...മലയാളത്തില്‍ അതിന്റെ പേര് അന്ധവിശ്വാസം എന്നാണ്- ഹരീഷ് മറുപടി കമന്റായി കുറിച്ചു.

ഉള്ളില്‍ പുകയുന്ന രോഷം.. അത് ഇടത്പക്ഷം എന്ന ജനകീയ പക്ഷത്തെ തള്ളിപ്പറയാന്‍ മാത്രം വളര്‍ന്നെങ്കില്‍ അതങ്ങ് പറഞ്ഞൂടെ അതിനു വലതു പക്ഷത്തെ കൂട്ടു പിടിക്കുമ്പോള്‍ ചേരയെ കുറ്റം പറയാന്‍ മൂര്‍ഖന്റെ തോളില്‍ കയ്യിടുന്നത് പോലെയുണ്ട്.... എന്തായാലും ഇതൊക്കെ വ്യക്തിപരമായ കാര്യങ്ങള്‍ മാത്രമാണ്.. വിമര്‍ശിക്കേണ്ടത് വിമര്‍ശിക്കണം എന്ന് പറഞ്ഞുപഠിപ്പിച്ച പ്രത്യയശാസ്ത്രത്തില്‍ ഇന്നും അടിയുറച്ചു വിശ്വസിക്കുന്നത് കൊണ്ട് പറഞ്ഞു പോകുന്നതാണ്... നാളെ ഈ പറഞ്ഞതിനെ ഓര്‍ത്ത് തല താഴ്ന്നു പോകാതിരിക്കട്ടെ എന്നായിരുന്നു ഒരാളുടെ കമന്റ്. ഇതിനും ഹരീഷ് വ്യക്തമായ മറുപടി നല്‍കുന്നുണ്ട്.

എന്റെ തല എപ്പോള്‍ ഉയര്‍ത്തണം എപ്പോള്‍ താഴ്ത്തണം എന്ന് പറയാന്‍ ഞാന്‍ അത് ആര്‍ക്കും പണയം വെച്ചിട്ടില്ല...കാരണം അത് എന്റെ തലയാണ്...നിങ്ങളുടെതല്ല. എന്റെ കാര്യത്തില്‍ ഇത്രയും ശ്രദ്ധ വേണ്ട. കോഴിക്കോടന്‍ ഭാഷയില്‍ പറഞ്ഞാല്‍ എന്റെ ട്രൗസര്‍ ഞാന്‍ ഇട്ടോളാം..നല്ല നമസ്‌കാരം. എന്നെ ചൊറിയാന്‍ വന്നാല്‍ അതിന്റെ അര്‍ത്ഥം ന്റെ പിന്നാലെ കൂടിന്ന് തന്നെയാണ് ...ന്റെ അഭിപ്രായം പറയാന്‍ നിക്ക് അന്റെ ഉപദേശം വേണ്ട ...ഒന്ന് വെറുപ്പിക്കാണ്ട് സ്ഥലം കാലിയക്ക് ചെങ്ങായെ എന്നായിരുന്നു ഹരീഷ് കുറിച്ചത്.

മറ്റ് ചില കമന്റുകള്‍ ഇങ്ങനെയാണ്, ഒരു പക്ഷെ ഇദ്ദേഹം പ്രതിപക്ഷ നേതാവായപ്പോള്‍ സന്തോഷിച്ച കൊറേ ഇടതുപക്ഷക്കാറുണ്ട്....
ഒരു പ്രതീക്ഷയും ഉണ്ടായിരുന്നു...കാരണം ഭരണത്തിലിരുന്നു പണി എടുക്കണം അല്ലേല്‍ ചോദ്യം വരും.... ???? പ്രതീക്ഷയ്‌ക്കൊത്ത് ഉയരുമോ? അല്ലേല്‍ ആള് മാറുമോ?, പരസ്യമായ കൂട്ടത്തല്ല് ദേശീയവിനോദമായി പ്രഖ്യാപിക്കുന്നത് നന്നാവും.പണ്ട് ശരത് പവാറും താരിഖ് അന്‍വറും മറ്റും നടത്തിയ ജനാധിപത്യ തടവലിന് ശേഷമാണല്ലോ കേന്ദ്രത്തിലും മഹാരാഷ്ട്രയിലും മറ്റും കോണ്‍ഗ്രസ്സ് ഇങ്ങനെയായത്.












Click it and Unblock the Notifications