'രേഷ്മയും കുടുംബവും സിപിഎം ക്യാമ്പിലുള്ളവർ'; ഒളിത്താവളം ഒരുക്കിയ രേഷ്മക്കെതിരെ പ്രതികരണവുമായി ബിജെപി
ആലപ്പുള: പുന്നോൽ ഹരിദാസ് വധക്കേസിലെ പ്രതി നിജിൽ ദാസിന് ഒളിത്താവളം ഒരുക്കിയ രേഷ്മയ്ക്ക് എതിരെ ബി ജെ പി. അധ്യാപികയായ രേഷ്മയ്ക്ക് ബി ജെ പിയുമായി യാതൊരു തരത്തിലുമുള്ള ബന്ധം ഇല്ലെന്നാണ് ജില്ലാ നേതൃത്വം വ്യക്തമാക്കിയത്.
രേഷ്മയും കുടുംബവും സി പി എം ക്യാമ്പിൽ ഉള്ളവരാണെന്നും ബിജെപി ആരോപിച്ചു. ജില്ലാ പ്രസിഡൻറ് എൻ. ഹരിദാസ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്.
ജനപ്രതി നിധി എന്ന നിലയിൽ ആയിരിക്കാം ജയിലിൽ നിന്നിറങ്ങിയ രേഷ്മയെ ബിജെപി കൗൺസിലർ സ്വീകരിച്ചത്. ഈ വിഷയത്തെ പറ്റി അന്വേഷിക്കും എന്നും ഹരിദാസ് വ്യക്തമാക്കി.

എന്നാൽ, കേസിലെ പ്രതിയായ ആർ എസ് എസ് പ്രവർത്തകൻ നിജിൽ ദാസിനെ ഒളിപ്പിച്ച രേഷ്മയ്ക്ക് എതിരെ എം.വി വിജയരാജനും രംഗത്ത് എത്തിയിരുന്നു. അധ്യാപികയായ രേഷ്മയെ ജാമ്യത്തിൽ ഇറക്കിയത് ബി ജെ പിക്കാരാണ് എന്നാണ് എം വി ജയരാജൻ ആരോപിച്ചത്. രേഷ്മയെ സ്വീകരിച്ചത് ബി ജെ പി മണ്ഡലം സെക്രട്ടറി ആണ്. ഇതിന് നിയമ സഹായം നൽകുന്നത് ബി ജെ പി അഭിഭാഷകൻ ആണെന്നും അദ്ദേഹം പറഞ്ഞു. രേഷ്മയുടേത് സി പി എം കുടുംബം ആണെന്ന് വാദത്തെ എം വി ജയരാജൻ തള്ളിയിരുന്നു. ഈ ആരോപണം വസ്തുതാ വിരുദ്ധം ആണെന്ന് ജയരാജൻ പറഞ്ഞിരുന്നു.
Recommended Video


ഇതിന് പിന്നാലെ , തനിക്ക് എതിരെ സൈബർ ആക്രമണം നടത്തുകയാണ് എന്ന് ആരോപിച്ച് എം വി ജയരാജനും കാരായി രാജനും എതിരെ രേഷ്മ മുഖ്യമന്ത്രിയ്ക്ക് പരാതി നൽകി. എം വി ജയരാജൻ തനിക്ക് എതിരെ അശ്ലീല പദ പ്രയോഗം നടത്തിയതായി മുഖ്യമന്ത്രിയ്ക്ക് നൽകിയ പരാതിയിൽ രേഷ്മ ആരോപിക്കുന്നു. സി പി എം അനുഭാവി കുടുംബം ആണ് തങ്ങളുടേതെന്നും രേഷ്മ പരാതിയിൽ വ്യക്തമാക്കുന്നുണ്ട്.

അതേസമയം, ഹരിദാസ് വധക്കേസിലെ പ്രതി നിജിൽ ദാസിനെ ഒളിത്താവളം ഒരുക്കിയതിന് പിന്നാലെ ആയിരുന്നു രേഷ്മയ്ക്ക് എതിരെ സൈബർ ആക്രമണം ഉണ്ടായത്. എന്നാൽ, രേഷ്മയ്ക്ക് എതിരെ പ്രതികരണവുമായി സി പി എം നേതാവ് കാരായി രാജൻ രംഗത്ത് എത്തിയിരുന്നു. കൊലപാതകത്തിലെ പ്രതിയായ ആർ എസ് എസ് നേതാവ് നിജില്‍ ദാസിന് താമസിക്കാൻ സൗകര്യം ഏർപ്പെടുത്തിയതിന് എതിരെ ആയിരുന്നു കാരായി രാജന്റെ പ്രതികരണം.
നോട്ടം കൊണ്ട് ആരാധകരെ കയ്യിലെടുത്തു; ദിവ്യ ഉണ്ണിയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ വൈറൽ

കൊലപാതകം ചെയ്ത പ്രതികളെ സംരക്ഷിക്കാൻ തയ്യാറായ തീരുമാനം സ്ത്രീ കൊലയാളികൾക്ക് സമമാണെന്ന് അദ്ദേഹം പറഞ്ഞു. രേഷ്മയുടെ കുടുംബത്തെ പറ്റി നാട്ടിൽ അറിയപ്പെടുന്നത് പാതി കോൺഗ്രസ്സും പാതി സംഘിയും എന്നാണ്. ഭർത്താവ് നാട്ടിലെത്തിയാൽ മൂത്ത സംഖ്യയും നാമജപ ജാഥക്കാരനും ആണെന്ന് കാരായി രാജൻ വ്യക്തമാക്കി. പ്രതികളെ സംരക്ഷിച്ച രേഷ്മക്കെതിരെ തന്റെ ഔദ്യോഗിക ഫേസ്ബുക്കിലൂടെയാണ് കാരായി പ്രതികരിച്ച് രംഗത്തെത്തിയത്.

കാരായി രാജന്റെ വാക്കുകള്‍: - ''പ്രിയപ്പെട്ട ഹരിദാസനെ അരുംകൊല ചെയ്ത കൊടുംഭീകരരെ സംരക്ഷിച്ച സ്ത്രീ കൊലയാളികള്‍ക്ക് സമം. തികഞ്ഞ ഹിന്ദു തീവ്രാദിനിയായ സ്ത്രീയിലും ഭര്‍ത്താവിലും സിപിഐഎം ബന്ധമാരോപിക്കാന്‍ ഒരജണ്ട സെറ്റു ചെയ്ത് വന്നിരിക്കുന്നു. സ്ത്രീയുടെ അച്ഛനുമമ്മയും അടക്കമുള്ളവര്‍ പാതി കോണ്‍ഗ്രസ്സും പാതി സംഘിയുമായി നാട്ടിലറിയപ്പെടുന്നു. മുന്‍ SFIക്കാരിയെന്ന വേഷമണിയിക്കാന്‍ ശ്രമിക്കുന്നവര്‍ ചോദിക്കണം SFIയുടെ കൊടി വെള്ളയോ മഞ്ഞയോ എന്ന്. ഭര്‍ത്താവാശാന്‍ നാട്ടിലെത്തിയാല്‍ മൂത്ത സംഘിയും നാമജപ ജാഥക്കാരനും.

കടുത്ത ഹിന്ദു ഭ്രാന്തിന്റെ വിഷം തുപ്പുന്ന ഭര്‍ത്താവ് ചുമതലക്കാരനെയും അന്നാട്ടുകാര്‍ക്ക് നല്ല പരിചയമുണ്ട്. പ്രതിയുമായി വര്‍ഷങ്ങളായി തുടരുന്ന രാത്രി കാല ചാറ്റിങ്ങുകളും ഫോണ്‍ വിളികളും മറച്ചുവെയ്ക്കാന്‍ പറ്റാത്ത രേഖകളായി അവശേഷിക്കുന്നുണ്ട്. കൊലയാളികളെ വെള്ളപൂശല്‍ നടക്കാന്‍ പോകാത്ത കാര്യം.'' .












Click it and Unblock the Notifications