സലീംരാജിന്റെ ഭൂമി തട്ടിപ്പ് സിബിഐ അന്വേഷിക്കണോ?
കൊച്ചി: വ്യജരേഖകളുണ്ടാക്കി തൃക്കാക്കരയില്‍ 116 സെന്റ് ഭൂമി തട്ടിയെടുത്ത കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ഗണ്‍മാന്‍ സലീം രാജിനെതിരെയുള്ള കേസ് റവന്യു പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ അന്വേഷിക്കണമെന്ന് കോടതി ഉത്തരവിട്ടിരിക്കുകയാണ്. പക്ഷേ അന്വേഷണം നേരായ വഴിയില്‍ മുന്നോട്ട് പോകുമോ എന്നതാണ് സംശയം. അതുകൊണ്ടാകുമല്ലോ അധികാരം കയ്യാളുന്നവരും മറ്റും അന്വേഷണത്തിലിടപെടാന്‍ ശ്രമിക്കരുതെന്ന് കോടതി പ്രത്യേക മുന്നറിയിപ്പു നല്‍കിയത്.
സലീം രാജിന് ഉന്നതരുമായി ബന്ധമുണ്ടെന്നത് പരസ്യമായ രഹസ്യമാണ്. ആരൊക്കെയാണ് ആ ഉന്നതരെന്ന കാര്യത്തില്‍ വ്യക്തതയില്ലതാനും. എന്നാല്‍ സലീംരാജിനും കൂട്ടര്‍ക്കും ഭൂമി തട്ടിയെടുക്കാന്‍ ഉന്നതുരുടെ സഹായം ലഭിച്ചിട്ടുണ്ടെന്ന് കോടതി പരമാര്‍ശിക്കുന്നു. സലീം രാജ് അധികാരകേന്ദ്രമാണ്. ഉന്നതരുമായി സ്വാധീനവും ഇവര്‍ക്കുണ്ട്. അതിനാല്‍ കേസ് സിബിഐക്ക് വിടുന്നതാണ് ഉചിതമെന്ന് കോടതി വാക്കാല്‍ നിരീക്ഷിച്ചു.

മുമ്പ് ഭൂമി ഇടപാടിലുണ്ടെന്നാരോപിക്കപ്പെട്ട റവന്യു രേഖകളിലെ തിരിമറികളും കൃത്രിമ രേഖ ചമയ്ക്കലും സംബന്ധിച്ച വിശദമായ അന്വേഷണം ആവശ്യമാണെന്ന് വ്യക്തമാക്കിയാണ് വകുപ്പ് സെക്രട്ടറിയുടെ അന്വേഷണത്തിന് കോടതി ഇടക്കാല ഉത്തരവിട്ടത്. അതേസമയം, തുടക്കം മുതല്‍ സലീം രാജിന് അനുകൂലമായി മാത്രം നടപടി സ്വീകരിക്കുകയും വാദിക്കുകയും ചെയ്ത സര്‍ക്കാരും സിബിഐ അന്വേഷണത്തിനോട് എതിരല്ല.
പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് ശരിയായ രീതിയില്‍ അന്വേഷണം നടത്താന്‍ അവാശ്യമായ എല്ലാ സഹായവും ചെയ്യാമെന്നാണ് അഡ്വക്കറ്റ് ജനറല്‍ കെപി ദണ്ഡപാണി അറിയിച്ചിരിക്കുന്നത്. സര്‍ക്കാറിനൊന്നും മറച്ചുവയ്ക്കാനില്ല, അതുകൊണ്ട് തന്നെ സിബിഐ അന്വേഷണത്തോട












Click it and Unblock the Notifications