കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൂത്താട്ടുകുളത്ത് വീണ്ടും പഴകിയ ഭക്ഷണ സാധനങ്ങൾ പിടിച്ചെടുത്തു: പരിശോധന ഒരാഴ്ചക്കിടെ രണ്ടാം തവണ!

  • By Desk
Google Oneindia Malayalam News

എറണാകുളം: കൂത്താട്ടുകുളം നഗരസഭയുടെ ആരോഗ്യ വിഭാഗം നഗരത്തിലെ ഹോട്ടലുകളിൽ നടത്തിയ റെയ്ഡിൽ വീണ്ടും പഴകിയ ഭക്ഷണ പദാർഥങ്ങൾ പിടിച്ചെടുത്തു. ഏതാനും ദിവസങ്ങൾക്ക് മുൻപും സമാനമായ സംഭവം ഉണ്ടയിരുന്നു. വ്യാഴാഴ്ച നടന്ന റെയ്ഡിൽ പഴകിയതും, ഉപയോഗശൂന്യമായതുമായ ഭക്ഷണങ്ങൾ സൂക്ഷിച്ചിരുന്നത് ഉദ്യോഗസ്ഥർ പിടിച്ചെടുത്തു. വൃത്തിഹീനമായ സാഹചര്യത്തിൽ ഭക്ഷണസാധനങ്ങൾ സൂക്ഷിച്ചത്തിനും നടപടി സ്വീകരിച്ചു.

food-

ബിടിസി കോളേജ് ക്യാന്റീൻ, ഹോട്ടൽ മാരുതി അടുക്കള,സോണിയ റസ്റ്റോറന്റ് എന്നിവിടങ്ങളിലെ പരിശോധനയിലാണ് ഭക്ഷണങ്ങൾ പിടികൂടിയത്. സ്വകാര്യ ബസ്റ്റാന്റിലെ ജിതിൻ ഹോട്ടൽ അടച്ചുപൂട്ടുവാനും തീരുമാനിച്ചു. ഹെൽത്ത് ഇൻസ്പെക്ടർ ഇ കെ ജീവരാജ് ന്‍റെ നേതൃത്വത്തിൽ എച്ച്ഐമാരായ ഡി ആർ ബിജു, ജിൻഷ വിജയൻ, നീനു ആന്റണി എന്നിവരാണ് റെയിഡിൽ പങ്കെടുത്തത്. റെയ്ഡുകൾ തുടരുമെന്നും കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കുമെന്നും നഗരസഭ ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷൻ സണ്ണി കുര്യാക്കോസ് അറിയിച്ചു.

English summary
Health department raid in Koothattukulam.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X