കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുൻകൂർ അനുമതി വേണം, ഉത്സവങ്ങൾക്കും പൊതുപരിപാടികൾക്കും ആരോഗ്യവകുപ്പിന്റെ മാർഗനിർദേശം

Google Oneindia Malayalam News

തിരുവനന്തപുരം: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ഉത്സവങ്ങളും പൊതുപരിപാടികളും നടത്തുന്നതിന് മാര്‍ഗനിര്‍ദേശം പുറത്തിറക്കി ആരോഗ്യ വകുപ്പ്. ഉത്സവങ്ങള്‍ക്കും മറ്റ് പൊതു പരിപാടികള്‍ക്കും ആരോഗ്യവകുപ്പിന്റെ മുന്‍കൂര്‍ അനുമതി വാങ്ങേണ്ടതുണ്ട്. അതേസമയം കണ്ടെയ്ന്‍മെന്റ് സോണുകളില്‍ ഉത്സവ പരിപാടികള്‍ക്ക് അനുമതി നല്‍കില്ല.

പുരോഹിതര്‍ അടക്കം പരിപാടികളില്‍ പങ്കെടുക്കുന്ന എല്ലാവരും നിര്‍ബന്ധമായും മാസ്‌ക് ധരിക്കണം. 65 വയസ്സ് കഴിഞ്ഞവര്‍ക്ക് ഉത്സവങ്ങള്‍ അടക്കമുളള പരിപാടികളില്‍ പങ്കെടുക്കാനുളള അനുമതിയില്ല. മാത്രമല്ല ഗുരുതര രോഗികള്‍, ഗര്‍ഭിണികള്‍, കുട്ടികള്‍ എന്നിവരും ഇത്തരം പരിപാടികളില്‍ പങ്കെടുക്കരുത് എന്നും ആരോഗ്യവകുപ്പിന്റെ മാര്‍ഗനിര്‍ദേശത്തിലുണ്ട്.

covid

പരിപാടികളില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണം. ഉത്സവ പറമ്പുകളിലും ആരാധനലയങ്ങളിലും ആള്‍ക്കൂട്ടങ്ങള്‍ അനുവദിക്കാന്‍ പാടുളളതല്ല. പ്രവേശന കവാടത്തില്‍ തെര്‍മല്‍ സ്‌കാനിംഗ് നടത്തി രോഗലക്ഷണം ഇല്ലെന്ന് ഉറപ്പാക്കി മാത്രമേ ആളുകളെ അകത്തേക്ക് പ്രവേശിപ്പിക്കാന്‍ പാടുളളൂ. വിഗ്രഹത്തില്‍ തൊട്ടുളള ആരാധന അനുവദിക്കരുത്. ദിവസങ്ങളോളമുളള എക്‌സിബിഷനുകള്‍, മേളകള്‍ എന്നിവയില്‍ നിയന്ത്രിതമായ തോതില്‍ മാത്രമേ ആളുകള്‍ക്ക് പ്രവേശനം അനുവദിക്കാന്‍ പാടുളളൂ എന്നും ആരോഗ്യവകുപ്പ് പുറത്തിയ മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു.

കൊവിഡ് നിയന്ത്രണങ്ങള്‍ക്ക് ഇളവ് നല്‍കുന്നതിന്റെ ഭാഗമായാണ് ഉത്സവങ്ങള്‍ക്കും മറ്റും സര്‍ക്കാര്‍ അനുമതി നല്‍കിയത്. തിയറ്ററുകള്‍ ജനുവരി 5 മുതല്‍ തുറന്ന് പ്രവര്‍ത്തിക്കാനും അനുവാദം നല്‍കിയിട്ടുണ്ട്. രാവിലെ 9 മണി മുതല്‍ രാത്രി 9 മണി വരെയാണ് തിയറ്ററുകള്‍ക്ക് അനുവദിച്ചിരിക്കുന്ന പ്രവര്‍ത്തന സമയം. സീറ്റുകളില്‍ ഒന്നിടവിട്ട് വേണം ആളുകളെ ഇരുത്താന്‍. ജീവനക്കാര്‍ കൊവിഡ് നെഗറ്റീവ് ആയിരിക്കണം എന്നും ആരോഗ്യവകുപ്പ് നിര്‍ദേശിച്ചു.

English summary
Health Department's new guidelines for conducting public events
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X