Get Updates
Get notified of breaking news, exclusive insights, and must-see stories!

സംസ്ഥാനത്ത് മഴ ശക്തമാകുന്നു; ഇടുക്കിയില്‍ രാത്രി യാത്ര നിരോധനം, കല്ലാര്‍ ഡാം തുറന്നേക്കും

തൊടുപുഴ: സംസ്ഥാനത്ത് തെക്കന്‍ ജില്ലകളില്‍ മഴ ശക്തമായി തുടരുന്നു. ഇടുക്കിയില്‍ രാത്രി യാത്രാ നിേേരാധനം ഏര്‍പ്പെടുത്തി. ജില്ലയില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ് ഈ സാഹചര്യത്തിലാണ് രാത്രിയാത്ര നിരോധനം ഏര്‍പ്പെടുത്തിയത്. നാളെ രാവിലെ ഏഴ് മണി വരെ മലയോര മേഖലയിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. സംസ്ഥാനത്ത് അഞ്ച് ജില്ലകളില്‍ ആണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കിക്ക് പുറമേ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ഒഴികെ ഉള്ള മറ്റ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് ആണ് പ്രഖ്യാപിച്ചിട്ടുള്ളത്. ഇടുക്കിയിലെ ഹൈറേഞ്ച് മേഖലയില്‍ മഴ ശക്തമായിട്ടുണ്ട്. ശ്രീലങ്കന്‍ തീരത്തെ ചക്രവാതച്ചുഴിയുടെ പ്രഭാവത്താലാണ് സംസ്ഥാനത്ത് മഴ ശക്ചതമായി പെയ്യുന്നത്. ചക്രവാതച്ചുഴി തിങ്കളാഴ്ചയോടെ ആന്തമാന്‍ കടലില്‍ ന്യൂനമര്‍ദ്ദമായി മാറും. പിന്നീട് ഇന്ത്യന്‍ തീരത്തേക്ക് നീങ്ങാനാണ് സാധ്യയെന്നാണ് കാലാവസ്ഥ നവകുപ്പ് മുന്നറിയിപ്പ് നല്‍കുന്നത്. ഇടുക്കിയിലെ കല്ലാര്‍ ഡാം തുറന്നേക്കും ഇടുക്കി കല്ലാര്‍ ഡാം തുറന്നേക്കും. ജലനിരപ്പ് 823.60 മീറ്റര്‍ എത്തിയാല്‍ തുറക്കും. 822.20 മീറ്റര്‍ ആണ് ഇപ്പോഴത്തെ ജലനിരപ്പ്. സ്ഫെറിക്കല്‍ വാല്‍വിലെ തകരാറിനെ തുടര്‍ന്ന മൂലമറ്റം വൈദ്യുതി നിലയത്തിലെ ഒന്നാം നമ്പര്‍ ജനറേറ്ററിന്റെ പ്രവര്‍ത്തനം നിര്‍ത്തിവച്ചു. സ്ഫെറിക്കല്‍ വാല്‍വിനോട് ചേര്‍ന്നുള്ള റബ്ബര്‍ സീലാണ് തകരാറിലായത്. സീല്‍ തകര്‍ന്നതോടെ അതുവഴി വെള്ളം പുറത്തേക്ക് ചോരുകയായിരുന്നു. ഇപ്പോള്‍ നിലയത്തില്‍ 5 ജനറേറ്ററുകള്‍ ആണ് പ്രവര്‍ത്തിക്കുന്നത്. നാളെ ഉച്ചയോടെ തകരാര്‍ പരിഹരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

oi

Recommended Video

cmsvideo
    നാലാം വര്‍ഷവും കുറവിലങ്ങാടിനെ മുക്കി മിന്നല്‍ പ്രളയം | Oneindia Malayalam

    അതേസമയം നേരത്തെ സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴ ശക്തമാകുമെന്നും. യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിരുന്നു. പിന്നീട് അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിക്കുകയായിരുന്നു. ഒറ്റപ്പെട്ട ശക്തമായ മഴ ലഭിക്കുമെന്നാണ് കലാവസ്ഥ നിരീക്ഷണ കേന്ദ്രം നല്‍കുന്ന മുന്നറിയിപ്പ് നല്‍കിയത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്ന് ഉദ്ദേശിക്കുന്നതെന്നും ചില ജില്ലകളില്‍ യോല്ലോ അലര്‍ട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നതെങ്കിലും മലയോര മേഖലകളില്‍ മഴ ശക്തമായിരിക്കുമെന്നും ഓറഞ്ച് അലര്‍ട്ടിന് സമാനമായ മഴ ലഭിക്കുമെന്നാണ് കലാവസ്ഥ വകുപ്പ് പ്രവചിച്ചിരുന്നത്. അതിനാല്‍ ഓറഞ്ച് അലര്‍ട്ടിന് സമാനമായ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചിരുന്നു.

    മത്സ്യ തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിപ്പ് നല്‍കി. 27നാണ് കേരള ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യതൊഴിലാളികളോട് കടലില്‍ പോകരുതെന്ന വിലക്ക് ഏര്‍പ്പെടുത്തിയത്. കേരള - ലക്ഷദ്വീപ്-മാലിദ്വീപ് തീരങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കി. മീ വരെ വേഗതയിലും ചിലവസരങ്ങളില്‍ 60 കി. മീ വരെ വേഗതയിലും വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.

    ആന്ധ്രയിലെ പ്രളയത്തില്‍ മരണം 59ആയി. നിലവില്‍ മഴയുടെ ശക്തി കുറഞ്ഞെങ്കിലും അണക്കെട്ടുകളില്‍ നിന്ന് കൂടുതല്‍ വെള്ളം തുറന്ന് വിട്ടതിനാല്‍ താഴ്ന്ന മേഖലകളില്‍ വെള്ളപ്പൊക്കം രൂക്ഷമാണ്. പ്രധാന പാലങ്ങള്‍ അടക്കം കുത്തൊഴുക്കില്‍ തകര്‍ന്നതിനാല്‍ കിഴക്കന്‍ ജില്ലകളില്‍ പ്രദേശങ്ങള്‍ ഒറ്റപ്പെടുകയായിരുന്നു. റെയല ചെരിവ് ജലസംഭരണിക്ക് താഴെയുള്ള 25 ഗ്രാമങ്ങള്‍ വെള്ളത്തില്‍ മുങ്ങി. ബലക്ഷയം കണ്ടെത്തിയതോടെ കഡപ്പ ജില്ലയിലെ അന്നമയ അണക്കെട്ടില്‍ നിന്ന് കൂടുതല്‍ വെള്ളം തുറന്നുവിട്ടു.

    രണ്ട് ദിവസത്തിനകം വീണ്ടും മഴ കനക്കുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് ആന്ധ്രയില്‍ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. അന്നമയ അണക്കെട്ടില്‍ നിന്ന് അധികം ജലം പുറത്തേക്ക് ഒഴുക്കിയതോടെ കഡപ്പ ജില്ലയിലും സ്ഥിതി രൂക്ഷമാണ്. ചിറ്റൂര്‍ നെല്ലൂര്‍ അടക്കം കാര്‍ഷിക മേഖലകളില്‍ വ്യാപക നാശനഷ്ടമാണ് റിപ്പോര്‍ട്ട് ചെയ്തത്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+