'പവർ ഗ്രൂപ്പിൽ മന്ത്രി സഭയിലെ ഒരാൾ ഉണ്ടെന്നത് ശരിയെങ്കിൽ അന്വേഷിക്കണം': ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ
തിരുവന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ട് പൊതുമധ്യത്തിൽ ചർച്ച ചെയ്യേണ്ടി വന്നത് തന്നെ നാണക്കേടാണെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. വിഷമം തോന്നുന്നുവെന്നും സ്ത്രീകൾ സുരക്ഷിതരല്ലെന്ന ബോധം അവരിലുണ്ടെന്നും ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. പവർ ഗ്രൂപ്പിൽ മന്ത്രി സഭയയിലെ ഒരാൾ ഉണ്ടെന്നത് ശരിയെങ്കിൽ അത് സർക്കാർ അന്വേഷിക്കണമെന്നും അദ്ദേഹം പറഞ്ഞു.
സർക്കാരിന് ഒരു കടമയുണ്ട്, പ്രവർത്തിക്കണം, പക്ഷേ നമ്മുടെ മനസ്സാക്ഷി എവിടെ? എന്താണ് നമ്മുടെ സ്വന്തം കടമ? സമൂഹത്തിൻ്റെ കടമ എന്താണ്? നമ്മൾ ഓരോരുത്തരുടെയും വ്യക്തിപരമായ കടമ എന്താണ്? നമ്മുടെ സ്വന്തം കുടുംബത്തിലെ സ്ത്രീകളെ എങ്ങനെയാണ് നമ്മൾ കൈകാര്യം ചെയ്യുന്നത്? എന്തിന് കുടുംബത്തിന് പുറത്തുള്ള സ്ത്രീകളോട് വ്യത്യസ്തമായി പെരുമാറണം?...

നമ്മുടെ സമൂഹത്തിൽ ഈ അവബോധം സൃഷ്ടിക്കാൻ നമുക്ക് ഒരു ദീർഘകാല പരിപാടി ആവശ്യമാണ്. സ്ത്രീകളെ മാന്യമായും ബഹുമാനത്തോടെയും കാണണം... ഈ സമൂഹത്തിൽ സാമൂഹിക അവബോധം വളർത്തിയെടുക്കാൻ ഞാൻ അഭ്യർത്ഥിക്കുന്നു, എവിടെയെങ്കിലും ചില സാമൂഹിക ഉപരോധങ്ങൾ കെട്ടിപ്പടുക്കണം, നിയമം സഹായിക്കും, പക്ഷേ നിയമം ഒരു പൂർണ്ണമായ പരിഹാരമല്ല. സർക്കാർ പ്രവർത്തിക്കണം, പക്ഷേ സർക്കാരിന് മാത്രം ഉദ്ദേശിച്ച ലക്ഷ്യം കൈവരിക്കാനാവില്ല. അദ്ദേഹം പറഞ്ഞു.
ഞ്ഞു.
നടി അക്രമിക്കപ്പെട്ട സംഭവത്തെ തുടർന്ന് മലയാള സിനിമയിലെ സ്ത്രീകളുടെ സംഘടനയായ വിമെൻ ഇൻ സിനിമ കളക്ടീവിന്റെ ( ഡബ്ല്യൂ സി സി ) ആവശ്യം പരിഗണിച്ചാണ് 2017 നവംബർ 16 ന് സർക്കാർ ഹേമ കമ്മിറ്റി രൂപീകരിച്ചത്. ആകെ 233 പേജുകൾ ഉള്ള റിപ്പോർട്ട് ഇന്നലെയായിരുന്നു പുറത്ത് വന്നത്. സ്വകാര്യതയെ ലംഘിക്കുന്ന വിവരങ്ങൾ കൈമാറില്ലെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയതിനാൽ ആളുകളെ തിരിച്ചറിയുന്ന വിവരങ്ങൾ ഒഴിവാക്കി. ഇന്നലെയാണ് റിപ്പോർട്ട് പുറത്ത് വിട്ടത്.
കമ്മിറ്റിയുടെ റിപ്പോർട്ട് 2019 ഡിസംബർ 31നാണ് സർക്കാരിന് കൈമാറിയത്. സിനിമയുടെ ആകാശം നിഗൂഢമാണ് എന്നും കാണുന്നത് പോലെ ശോഭ ഉള്ളല്ല സിനിമ രംഗം എന്നും ഇതിൽ പറയുന്നുണ്ട്. സിനിമാ മേഖലയിൽ കാസ്റ്റിങ് കൗച്ച് ഉണ്ടെന്ന് റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. സിനിമയിൽ വ്യാപകമായ ലൈംഗിക ചൂഷണം നടക്കുന്നുണ്ട്. താഴെ തട്ട് മുതൽ ചൂഷണം നടക്കുന്നുണ്ട് എന്നും പറയുന്നു.












Click it and Unblock the Notifications