
'ഞാനതൊക്കെ ഫണ്‍ ആയാണ് കാണുന്നത്, എന്നോടെന്തും ചോദിക്കാം'; ശ്രീനാഥ് ഭാസി വിവാദത്തില്‍ ധ്യാന്‍ ശ്രീനിവാസന്‍
കൊച്ചി: നടന്‍ ശ്രീനാഥ് ഭാസിയുടെ അഭിമുഖ വിവാദത്തില്‍ പ്രതികരിച്ച് നടന്‍ ധ്യാന്‍ ശ്രീനിവാസന്‍. താന്‍ അത്തരം ചോദ്യങ്ങളെ രസകരമായാണ് കാണുന്നത് എന്ന് ധ്യാന്‍ ശ്രീനിവാസന്‍ പറഞ്ഞു. കൗമുദി മൂവീസിനോടായിരുന്നു ധ്യാന്‍ ശ്രീനിവാസന്റെ പ്രതികരണം. വിഷയത്തില്‍ ഇരു ഭാഗത്തുള്ളവരും തന്റെ സുഹൃത്തുക്കള്‍ ആണെന്നും ധ്യാന്‍ ശ്രീനിവാസന്‍ കൂട്ടിച്ചേര്‍ത്തു.
ചട്ടമ്പി സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി നടന്ന അഭിമുഖത്തിനിടെ ആയിരുന്നു ശ്രീനാഥ് ഭാസി അവതാരകയോട് മോശമായി പെരുമാറിയത്. ശ്രീനാഥ് ഭാസി തെറി വിളിച്ചു എന്നും അവതാരക പരാതി പറഞ്ഞിരുന്നു. ഇതിന് പിന്നാലെ ശ്രീനാഥ് ഭാസിക്കെതിരെ കേസെടുക്കയും ചെയ്തിരുന്നു. ഈ സംഭവത്തിലാണ് ധ്യാന്‍ ശ്രീനിവാസന്റെ പ്രതികരണം..

ധ്യാന്‍ ശ്രീനിവാസന്റെ വാക്കുകള്‍ ഇങ്ങനെയാണ്... കേസ് ഒക്കെയായി നില്‍ക്കുന്ന വിഷയമല്ലേ. രണ്ട് പേരും നമ്മുടെ സുഹൃത്തുക്കളാണ്. ഭാസിയും എന്റെ സുഹൃത്താണ് അവതാരകയും എന്റെ സുഹൃത്താണ്. അതിലിപ്പോള്‍ നമുക്ക് എല്ലാവര്‍ക്കും അറിയാലോ, നമ്മള്‍ അതില്‍ അഭിപ്രായം പറഞ്ഞിട്ട് അതില്‍ വലിയ കാര്യമൊന്നുമില്ല.

കാര്യങ്ങളൊക്കെ നടന്നത് നമുക്കെല്ലാവര്‍ക്കും അറിയാം. എനിക്ക് അങ്ങനെയുള്ള പ്രശ്‌നങ്ങള്‍ ഒന്നുമില്ല. ഞാന്‍ അതിന്റെ ആ രീതിയില്‍ നമ്മള്‍ ഫണ്‍ ആയിട്ടേ കാണുന്നുള്ളൂ. അതുകൊണ്ട് നമുക്ക് അങ്ങനത്തെ എന്നോട് എന്ത് ചോദിച്ചാലും ഞാന്‍ ഉത്തരം പറയും. അതുകൊണ്ട് എനിക്ക് കുഴപ്പമില്ല. ഓരോ ആള്‍ക്കാര്‍ ഓരോ രീതിയിലല്ലേ
ആഘോഷത്തിനുള്ള സമയമല്ല... ആ ഒരു വേദനയുണ്ട്; കോടിയേരിയെ അനുസ്മരിച്ച് ലൈവ് അവസാനിപ്പിച്ച് സുരേഷ് ഗോപി

അവര് സംസാരിക്കുന്ന രീതി വേറെയായിരിക്കും. നമ്മളെന്തായാലും എല്ലാം ഫണ്‍ ആയിട്ടേ കാണുന്നുള്ളൂ, എന്നായിരുന്നു ധ്യാന്‍ ശ്രീനിവാസന്‍ പറഞ്ഞത്. അതേസമയം വിവാദ അഭിമുഖത്തിനിടെ ശ്രീനാഥ് ഭാസി ധ്യാന്‍ ശ്രീനിവാസനെക്കുറിച്ച് പരാമര്‍ശം നടത്തിയിരുന്നുവെന്നും അവതാരക പറഞ്ഞിരുന്നു. അതേസമയം കേസ് ഇപ്പോള്‍ ഒത്തുതീര്‍പ്പിലെത്തിയിട്ടുണ്ട്.
'അതെങ്ങനെ ദൃശ്യം മോഡലാകും..?' ചങ്ങനാശ്ശേരി സംഭവത്തില്‍ ജീത്തു ജോസഫ്

നടന്‍ മാപ്പ് പറഞ്ഞ സ്ഥിതിക്ക് പരാതിയുമായി മുന്നോട്ട് പോകുന്നില്ല എന്നാണ് അവതാരക പറഞ്ഞത്. അതേസമയം അവതാരക പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന് പരാതി നല്‍കിയതിനെ തുടര്‍ന്ന് ശ്രീനാഥ് ഭാസിക്ക് നിര്‍മാതാക്കള്‍ വിലക്കേര്‍പ്പെടുത്തിയിരുന്നു. കരാര്‍ ആയ സിനിമയല്ലാതെ പുതിയ സിനിമകളില്‍ ശ്രീനാഥ് ഭാസിയെ അഭിനയിപ്പിക്കേണ്ടതില്ല എന്നാണ് നിര്‍മാതാക്കളുടെ നിലപാട്.

അതേസമയം പരാതി പിന്‍വലിക്കുമെന്ന് അവതാരക അറിയിച്ചതിന് പിന്നാലെ കേസ് ഹൈക്കോടതി സ്റ്റേ ചെയ്തിരിക്കുകയാണ്. എഫ് ഐ ആര്‍ റദ്ദാക്കണം എന്നാവശ്യപ്പെട്ട് ശ്രീനാഥ് ഭാസി ഹൈക്കോടതിയെ സമീപിച്ചിരുന്നു. തുടര്‍ന്ന് ശ്രീനാഥ് ഭാസിക്കെതിരായ പരാതി പിന്‍വലിക്കുകയാണെന്ന് പരാതിക്കാരിയുടെ അഭിഭാഷകന്‍ അറിയിക്കുയായിരുന്നു.