കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ജാതി നോക്കി ഒഴിവാക്കി എന്നൊക്കെ പറയുന്നത് കഷ്ടം', പന്തളം ബാലന്റെ പാട്ട് ഒഴിവാക്കാനുളള കാരണം പറഞ്ഞ് വിനയൻ

Google Oneindia Malayalam News

കൊച്ചി: പത്തൊന്‍പതാം നൂറ്റാണ്ട് എന്ന ചിത്രത്തില്‍ താന്‍ പാടിയ ഗാനം ഒഴിവാക്കിയെന്ന ഗായകന്‍ പന്തളം ബാലന്റെ ആരോപണത്തില്‍ പ്രതികരണവുമായി സംവിധായകന്‍ വിനയന്‍. ബാലന്‍ ദളിതനായത് കൊണ്ടാണ് ഗാനം ഒഴിവാക്കിയത് എന്ന ആരോപണം ശരിയല്ലെന്ന് വിനയന്‍ പറഞ്ഞു. മനോരമ ഓണ്‍ലൈനിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

തിരക്കഥയില്‍ തിരുത്തലുകളുണ്ടായപ്പോള്‍ പാട്ടിന് അനുയോജ്യമായ സാഹചര്യം എടുത്തുകളയേണ്ടി വന്നതാണ് എന്നും അതിനാലാണ് ബാലന്റെ പാട്ട് നീക്കം ചെയ്തത് എന്നും വിനയന്‍ വ്യക്തമാക്കി. ഇക്കാര്യങ്ങളെല്ലാം ബാലനെ ബോധ്യപ്പെടുത്തിയതാണ് എന്നും എന്നാല്‍ എന്താണ് ഇപ്പോള്‍ ഇത്തരമൊരു പ്രതികരണത്തിന് പിന്നില്‍ എന്നും വിനയന്‍ കൂട്ടിച്ചേര്‍ത്തു.

1

പത്തൊമ്പതാം നൂറ്റാണ്ടിന്റെ തിരക്കഥ എഴുതുന്നതിന്റെ തുടക്കത്തിലായിരുന്നു പന്തളം ബാലനെ കൊണ്ട് ഒരു പാട്ട് പാടിക്കണം എന്ന് തനിക്ക് തോന്നിയത്. ഒരു പാട്ട് അദ്ദേഹത്തിന് കൊടുക്കണം എന്ന് താന്‍ സംഗീത സംവിധായകനായ എം ജയചന്ദ്രനോട് പറഞ്ഞു. അതുപ്രകാരം ജയചന്ദ്രന്‍ ബാലനെ വിളിച്ചു പാടിക്കുകയും ചെയ്തിരുന്നു.

മൗനം കൊണ്ട് കീഴടങ്ങുന്നതല്ല ഡിപ്ലോമസി.. നോ പറയാനാകണം; കുഞ്ഞാലിക്കുട്ടിയെ ലക്ഷ്യമാക്കി വീണ്ടും കെഎം ഷാജിമൗനം കൊണ്ട് കീഴടങ്ങുന്നതല്ല ഡിപ്ലോമസി.. നോ പറയാനാകണം; കുഞ്ഞാലിക്കുട്ടിയെ ലക്ഷ്യമാക്കി വീണ്ടും കെഎം ഷാജി

2

അന്നത്തെ തിരക്കഥ പ്രകാരം ഒരു പിറന്നാളാഘോഷത്തിന് സമാനമായ സീന്‍ ഉണ്ടായിരുന്നു. അതില്‍ വരുന്ന പാട്ടായിരുന്നു അദ്ദേഹം പാടിയത്. എന്നാല്‍ തിരക്കഥ പൂര്‍ത്തിയാക്കിയപ്പോള്‍ പിറന്നാളാഘോഷത്തിന് പകരം ഒരു പൂതം തുള്ളല്‍ ആണ് വേണ്ടത് എന്ന് തോന്നി. ആ തീരുമാനം എല്ലാവരും ചേര്‍ന്ന് കൈക്കൊണ്ടതായിരുന്നു എന്നും വിനയന്‍ പറഞ്ഞു.

കോണ്‍ഗ്രസിന്റെ അടിത്തറയിളക്കാന്‍ ഹിന്ദുത്വയും മോദിയും മാത്രം പോര; രാജസ്ഥാനില്‍ അമിത് ഷായുടെ തന്ത്രം ഇങ്ങനെകോണ്‍ഗ്രസിന്റെ അടിത്തറയിളക്കാന്‍ ഹിന്ദുത്വയും മോദിയും മാത്രം പോര; രാജസ്ഥാനില്‍ അമിത് ഷായുടെ തന്ത്രം ഇങ്ങനെ

3

അപ്പോള്‍ തന്നെ താന്‍ ബാലനെ വിളിച്ച് വിഷമം അറിയിച്ചിരുന്നു എന്നും അടുത്ത പടത്തില്‍ ബാലന് ഒരു പാട്ട് തരും എന്ന് പറഞ്ഞിരുന്നു എന്നും വിനയന്‍ കൂട്ടിച്ചേര്‍ത്തു. അപ്പോള്‍ ശരി സര്‍ അങ്ങനെ ആകട്ടെ, എന്റെ വിധിയായിരിക്കും, അടുത്ത പടത്തില്‍ സര്‍ എന്നെ പരിഗണിക്കണം എന്നായിരുന്നു പന്തളം ബാലന്‍ പറഞ്ഞത് എന്നും വിനയന്‍ വ്യക്തമാക്കി.

പെര്‍ഫ്യൂമിന്റെ ഗന്ധം മണിക്കൂറുകള്‍ നീണ്ടുനില്‍ക്കണോ... ഇതാ ചില പൊടിക്കൈകള്‍

4

സിനിമ എന്നാല്‍ അങ്ങനെയാണ് എന്നും ഇത്രയും വര്‍ഷത്തെ അനുഭവസമ്പത്തുള്ള ബാലന് അക്കാര്യം അറിയാത്തതല്ല എന്നും വിനയന്‍ പറഞ്ഞു. ഈ സിനിമയില്‍ യുവഗായകന്‍ ഹരിശങ്കറിന്റെ ഒരു പാട്ടും ഒഴിവാക്കിയിട്ടുണ്ട് എന്നും വിനയന്‍ കൂട്ടിച്ചേര്‍ത്തു. ബാലന്റെ പോസ്റ്റ് കണ്ടപ്പോള്‍ തനിക്ക് ശരിക്കും വിഷമം തോന്നിയെന്നും വിനയന്‍ പറഞ്ഞു.

ശരിക്കും ലേഡി ഓഫ് മൂണ്‍ തന്നെ..; കറുപ്പില്‍ തിളങ്ങി അനശ്വര, വൈറല്‍ ചിത്രങ്ങള്‍

5

ജാതിയോ മതമോ നോക്കാതെ എല്ലാ കലാകാരന്മാരെയും ചേര്‍ത്തു പിടിക്കുന്ന ആളാണ് താനെന്നും പല ജാതിയിലും മതത്തിലും പെട്ട പുതിയതും പഴയതുമായ പലരെയും തന്റെ സിനിമകളില്‍ ഉള്‍പ്പെടുത്താറുണ്ട് എന്നും വിനയന്‍ പറഞ്ഞു. ബാലന്റെ ജാതി നോക്കി ഒഴിവാക്കി എന്നൊക്കെ പറയുന്നത് കഷ്ടമാണ് എന്നും വിനയന്‍ പറഞ്ഞു.

6

പത്തൊമ്പതാം നൂറ്റാണ്ടില്‍ താന്‍ പാടിയ ഗാനം തന്നോട് അറിയിക്കാതെ വിനയന്‍ നീക്കം ചെയ്തു എന്നായിരുന്നു പന്തളം ബാലന്റെ ആരോപണം. തന്നെപ്പോലൊരു ദളിതനായ ഗായകനെ ഒഴിവാക്കിയിട്ട് എന്ത് സന്ദേശമാണ് നമ്മുടെ സമൂഹത്തിന് സിനിമ നല്‍കുന്നത് എന്നും പന്തളം ബാലന്‍ ചോദിച്ചിരുന്നു. ഫേസ്ബുക്ക് പോസ്റ്റിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

7

ഇക്കാര്യത്തില്‍ വിനയന്‍ മറുപടി പറയണം എന്നും പന്തളം ബാലന്‍ ആവശ്യപ്പെട്ടിരുന്നു. അടിമത്തത്തിന്റേയും നങ്ങേലിയുടെയും കഥ പറയുന്ന ഈ സിനിമയില്‍ നിന്നും പിന്നോക്ക വിഭാഗത്തില്‍ ജനിച്ചു വളര്‍ന്ന 40 വര്‍ഷമായി സംഗീത രംഗത്ത് നില്‍ക്കുന്ന തന്നെപ്പോലെ ഒരു കലാകാരനെ ഒഴിവാക്കിയത് തീര്‍ത്തും ചോദ്യം ചെയ്യപ്പെടേണ്ടത് തന്നെയാണ് എന്നും അദ്ദേഹം പറഞ്ഞിരുന്നു.

English summary
here is what Director Vinayan reacts to singer Pandalam Balan's complaint and the controversy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X