കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അതൊന്നും ജനം വിശ്വസിക്കില്ലെന്നായിരുന്നു ആദ്യം കരുതിയത്.. പക്ഷെ..; ഉമ്മന്‍ചാണ്ടിയുടെ മകള്‍ പറയുന്നു

Google Oneindia Malayalam News

കോട്ടയം: സോളാര്‍ പീഡനക്കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് സി ബിെ എ ക്ലീന്‍ചിറ്റ് നല്‍കിയതില്‍ പ്രതികരണവുമായി മകള്‍ ഡോ. മരിയ ഉമ്മന്‍. തെറ്റ് ചെയ്യാത്തിടത്തോളം കാലം നമുക്ക് പേടിക്കേണ്ട കാര്യമില്ലെന്നാണ് അപ്പ പറഞ്ഞിരുന്നത് എന്ന് മരിയ ഉമ്മന്‍ പറയുന്നു. കൗമുദി ടി വിക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെ ആണ് പ്രതിസന്ധി നിറഞ്ഞ കാലം ഉമ്മന്‍ചാണ്ടി എങ്ങനെയാണ് നേരിട്ടത് എന്ന് മകള്‍ വ്യക്തമാക്കിയത്.

മരിയ ഉമ്മന്റെ വാക്കുകള്‍ ഇങ്ങനെയാണ്... ആദ്യം കേട്ടപ്പോള്‍ എന്താണ് കാര്യം എന്ന് മനസിലായില്ല. മനസിലായപ്പോള്‍ വലിയ വിഷമം തോന്നി. ആദ്യം ഇത് ആളുകള്‍ വിശ്വസിക്കുമോ എന്ന് തോന്നി. കാരണം ജനങ്ങള്‍ക്കിടയില്‍ അങ്ങനെ ജീവിക്കുന്ന ആളാണ് അപ്പ. ഞങ്ങളൊക്കെ ചെറുപ്പത്തില്‍ ഉറങ്ങി എണീക്കുമ്പോള്‍ തന്നെ വീട്ടിലാകെ ആളുകളെ ഒക്കെ കണ്ടിട്ടാണ് ഉണരുന്നത്. അദ്ദേഹത്തെ പറ്റി ഇങ്ങനെ ഒരു പ്രചരണം വരുമ്പോള്‍ ആളുകള്‍ അത് ഏറ്റെടുക്കത്തില്ല എന്നായിരുന്നു ആദ്യം എന്റെ ഒരു ഫീല്‍.

1

എന്നാല്‍ പിന്നെ അത് ബോംബ് പോലെ പൊട്ടിത്തുടങ്ങി. ഒന്നിന് പുറകെ ഒന്നായി ഓരോ സംഭവങ്ങള്‍ പൊട്ടി തുടങ്ങി. പിന്നെ അതില്‍ നമുക്കൊന്നും ചെയ്യാന്‍ ഇല്ല. അപ്പോള്‍ ഒരു വിഷമം തോന്നി. ഇത് ആളുകള്‍ ഏറ്റെടുക്കും ആളുകളുടെ മനസിലേക്ക് കയറും എന്നൊരു ചിന്ത ഇല്ലായിരുന്നു. അപ്പയും അമ്മയും മക്കളും ഒറ്റക്കെട്ടായി നിന്ന് ഞങ്ങള്‍ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യും. അപ്പ തന്നെ സംസാരിക്കുമ്പോള്‍ പറയും ഒരിക്കലും ഒരു മോശപ്പെട്ട മുഖം ആരേയും കാണിക്കരുത്.

ധൈര്യമായി ലോട്ടറിയെടുത്തോ.. ഉറപ്പായും അടിക്കും, വെറും രാജയോഗമല്ല ഈ രാശിക്കാര്‍ക്കിനി ഗജലക്ഷ്മി രാജയോഗംധൈര്യമായി ലോട്ടറിയെടുത്തോ.. ഉറപ്പായും അടിക്കും, വെറും രാജയോഗമല്ല ഈ രാശിക്കാര്‍ക്കിനി ഗജലക്ഷ്മി രാജയോഗം

2

നമ്മള്‍ ഒരിക്കലും ഓവര്‍ റിയാക്ട് ചെയ്യരുത്. സ്വന്തം ജീവിതത്തില്‍ പ്രയോഗിച്ചിരുന്നതാണ് ഞങ്ങള്‍ക്ക് അപ്പ പറഞ്ഞ് തന്നത്. വൈകാതെ അത് ഞങ്ങളും പതുക്കെ പഠിച്ചെടുത്തു. ജന സമ്പര്‍ക്കം നടക്കുന്ന സമയമാണ്. രാവിലെ മുതല്‍ രാത്രി വരെ ജനക്കൂട്ടത്തിന് നടുവിലാണ് അപ്പ നില്‍ക്കുന്നത്. ക്ലിഫ് ഹൗസില്‍ ആണെങ്കിലും എപ്പോഴും ആളാണ്. എത്ര സമ്മര്‍ദ്ദത്തിലാണെങ്കിലും ആളുകളുടെ മുന്നില്‍ അത് കാണിക്കാന്‍ പറ്റില്ല

മലയാളിയുടെ ഒരു ഭാഗ്യമേ..!! ലിറ്റില്‍ ഡ്രോ സമ്മാനവും മലയാളി പ്രവാസിക്ക്, ലഭിക്കുക ലക്ഷങ്ങള്‍..!!മലയാളിയുടെ ഒരു ഭാഗ്യമേ..!! ലിറ്റില്‍ ഡ്രോ സമ്മാനവും മലയാളി പ്രവാസിക്ക്, ലഭിക്കുക ലക്ഷങ്ങള്‍..!!

3

നമ്മള്‍ തെറ്റ് ചെയ്യാത്തിടത്തോളം കാലം നമുക്ക് പേടിക്കേണ്ട കാര്യമില്ലെന്ന് അപ്പ പറയുമായിരുന്നു. അപ്പയെ രാഷ്ട്രീയമായി തകര്‍ക്കാനാണ് ഇത്തരത്തില്‍ ഒരു ആരോപണം ഉന്നയിച്ചത്. അവിടേയും തളരുന്നില്ല എന്ന് കണ്ടപ്പോഴായിരുന്നു കുടുംബത്തിന് എതിരായ ആക്രമണം. ഇതിന് പിന്നില്‍ ബോധപൂര്‍വ്വമായ ഗൂഢാലോചനയുണ്ടായിരിക്കാം എന്ന് തന്നെയാണ് കരുതുന്നത്. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നവര്‍ രണ്ടാമതൊന്ന് ആലോചിക്കണം.

പ്രണയവിവാഹം അച്ഛനെ അറിയിച്ചില്ല, എന്നാലും ചെലവിന് അച്ഛന്‍ 35 ലക്ഷം രൂപ തരണമെന്ന് മകള്‍; കോടതി വിധി ഇങ്ങനെപ്രണയവിവാഹം അച്ഛനെ അറിയിച്ചില്ല, എന്നാലും ചെലവിന് അച്ഛന്‍ 35 ലക്ഷം രൂപ തരണമെന്ന് മകള്‍; കോടതി വിധി ഇങ്ങനെ

4

ഇത്രയും വലിയ ഒരു വ്യക്തിഹത്യ. അതൊരിക്കലും 70 വയസ് കഴിഞ്ഞ എന്റെ അപ്പനെ കുറിച്ച് പറയുമ്പോള്‍ ഞങ്ങള്‍ക്ക് അത് ആക്‌സപ്റ്റ് ചെയ്യാന്‍ പറ്റുന്നുണ്ടായിരുന്നില്ല. സുഹൃത്തുക്കളും ബന്ധുക്കളും അന്ന് പൂര്‍ണ പിന്തുണയോടെ ഞങ്ങള്‍ക്കൊപ്പം കൂടെ തന്നെയുണ്ടായിരുന്നു. അന്ന് നല്ല ദുഃഖമുണ്ടായിരുന്നു. പരാതിക്കാരിയുടെ സാഹചര്യം എന്താണ് എന്ന് നമുക്കറിയില്ല. അതുകൊണ്ട് അതിനെക്കുറിച്ച് സംസാരിക്കാന്‍ താത്പര്യമില്ല.

5

കഴിഞ്ഞ ദിവസമാണ് ഉമ്മന്‍ ചാണ്ടിക്ക് എതിരെ തെളിവില്ല എന്ന് വ്യക്തമാക്കുന്ന അന്വേഷണ റിപ്പോര്‍ട്ട്് സി ബി ഐ തിരുവനന്തപുരം സി ജെ എം കോടതിയില്‍ സമര്‍പ്പിച്ചത്. പരാതിക്കാരിയുടെ ആരോപണങ്ങള്‍ക്ക് ആധാരമായ തെളിവുകള്‍ കണ്ടെത്താനായിട്ടില്ല എന്നായിരുന്നു സി ബി ഐ റിപ്പോര്‍ട്ടില്‍ ഉണ്ടായിരുന്നത്. ഉമ്മന്‍ ചാണ്ടി ക്ലിഫ് ഹൗസില്‍ വച്ച് പരാതിക്കാരിയെ പീഡിപ്പിച്ചു എന്നായിരുന്നു ആരോപണം. ഇതിന് തെളിവില്ല എന്നാണ് സി ബി ഐ കണ്ടെത്തല്‍.

English summary
Here is what Oommen Chandy's daughter Dr Maria Oommen said about solar case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X