കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ആ കുത്തിതിരിപ്പു യന്ത്രം ദയവായി ഓഫാക്കൂ'; രാഹുലിന്റെ യാത്രയില്‍ ലീഗ് കൊടിയില്ലെന്ന് പറയുന്നവരോട് തഹ്ലിയ

Google Oneindia Malayalam News

കോഴിക്കോട്: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയെ കുറിച്ച് സോഷ്യല്‍ മീഡിയയില്‍ ഇടതുപക്ഷ പ്രൊഫൈലുകള്‍ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നു എന്ന് എം എസ് എഫ് നേതാവ് ഫാത്തിമ തഹ്ലിയ. ഭാരത് ജോഡോ യാത്രക്ക് മുസ്ലിം ലീഗിന്റെ പച്ചക്കൊടി കെട്ടാന്‍ അനുവദിക്കുന്നില്ല എന്ന പ്രചരണം അടിസ്ഥാനരഹിതമാണ് എന്ന് ഫാത്തിമ തഹ്ലിയ പ്രതികരിച്ചു.

കോണ്‍ഗ്രസ് ദേശീയ തലത്തില്‍ നടത്തുന്ന ഒരു യാത്രയില്‍ തീര്‍ത്തും മറ്റൊരു പാര്‍ട്ടിയായ മുസ്ലീം ലീഗിന്റെ കൊടി കെട്ടേണ്ടതിന്റെ ആവശ്യമെന്താണ് എന്നാണ് ഫാത്തിമ തഹ്ലിയ ചോദിക്കുന്നത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ഫാത്തിമ തഹ്ലിയയുടെ പ്രതികരണം. ലീഗിന്റെ മാത്രമല്ല, യു പി എയിലെ മറ്റൊരു ഘടക കക്ഷിയുടേയും കൊടി ജാഥയിലില്ല എന്നും ഫാത്തിമ തഹ്ലിയ ചൂണ്ടിക്കാട്ടി.

1

സഖാവെന്നോ സംഘിയെന്നോ തിരിച്ചറിയാന്‍ കഴിയാത്ത ചിലര്‍ പുതിയ കുത്തിതിരിപ്പുമായി വന്നിട്ടുണ്ട് എന്നും അവര്‍ പരിഹസിച്ചു. സി പി ഐ എം നടത്തുന്ന യാത്രയില്‍ സി പി ഐക്കാരന്‍ കൊടിയുമായി പോവാറില്ലല്ലോ? എന്നും തഹ്ലിയ പറഞ്ഞു. ഫാത്തിമ തഹ്ലിയയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം ഇങ്ങനെയാണ്...

സിദ്ദു മൂസെവാലയുടെ കൊലയാളികള്‍ സല്‍മാന്‍ ഖാനേയും ലക്ഷ്യമിട്ടു? ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍സിദ്ദു മൂസെവാലയുടെ കൊലയാളികള്‍ സല്‍മാന്‍ ഖാനേയും ലക്ഷ്യമിട്ടു? ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍

2

'അന്ന് കാണിക്കുന്നതിന് എതിരായിരുന്നു.. ഇന്ന് കാണിക്കാനാണ് താല്‍പര്യം'; വസ്ത്രധാരണത്തെ കുറിച്ച് ടിനി ടോം'അന്ന് കാണിക്കുന്നതിന് എതിരായിരുന്നു.. ഇന്ന് കാണിക്കാനാണ് താല്‍പര്യം'; വസ്ത്രധാരണത്തെ കുറിച്ച് ടിനി ടോം


സഖാവെന്നോ സംഘിയെന്നോ തിരിച്ചറിയാന്‍ കഴിയാത്ത ചിലര്‍ പുതിയ കുത്തിതിരിപ്പുമായി വന്നിട്ടുണ്ട്.
രാഹുല്‍ ഗാന്ധിയുടെ 'Bharat Jodo Yathra' ക്ക് മുസ്ലിം ലീഗിന്റെ പച്ചക്കൊടി കെട്ടാന്‍ അനുവദിക്കുന്നില്ലത്രേ.
അത് കൊള്ളാം, കോണ്‍ഗ്രസ് ദേശീയ തലത്തില്‍ നടത്തുന്ന ഒരു യാത്രയില്‍ തീര്‍ത്തും മറ്റൊരു പാര്‍ട്ടിയായ ലീഗിന്റെ കൊടി കെട്ടേണ്ടതിന്റെ ആവശ്യമെന്താണ്?

3

image credit: Congress@facebook

ഡ്രെസ് ഏതുമാകട്ടെ... ഫോട്ടോസ് മിന്നിക്കാന്‍ വിമല മതി; വൈറല്‍ ചിത്രങ്ങള്‍ കണ്ടാലോ

ലീഗിന്റെ മാത്രമല്ല, യു.പി.എ യിലെ മറ്റൊരു ഘടക കക്ഷിയുടേയും കൊടി ജാഥയിലില്ല. സി.പി.എം നടത്തുന്ന യാത്രയില്‍ സി.പി.ഐക്കാരന്‍ കൊടിയുമായി പോവാറില്ലല്ലോ? അതുകൊണ്ട്, താങ്കള്‍ പ്രവര്‍ത്തിപ്പിച്ചു കൊണ്ടിരിക്കുന്ന ആ കുത്തിതിരിപ്പു യന്ത്രം ദയവായി ഓഫാക്കൂ!

4

ഏറ്റവും കൂടുതല്‍ തവണ ലോകകപ്പ് കിരീടം നേടിയ ഫുട്ബോള്‍ ടീം ഏതൊക്കെ

രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര കഴിഞ്ഞ ദിവസമാണ് കേരളത്തില്‍ എത്തിയത്. പാറശ്ശാലയില്‍ നിന്നാണ് ഇന്ന് യാത്ര ആരംഭിച്ചത്. കെ പി സി സി അധ്യക്ഷന്‍ കെ. സുധാകരന്‍, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, ഡി സി സി പ്രസിഡന്റ് പാലോട് രവി തുടങ്ങിയവരുടെ നേതൃത്വത്തിലാണ് യാത്രയെ കേരളത്തിലേക്ക് സ്വീകരിച്ചത്. കേരളത്തില്‍ ഏഴ് ജില്ലകളിലൂടെ യാത്ര കടന്നുപോകും. രാവിലെ ഏഴ് മുതല്‍ 11 വരെയും വൈകുന്നേരം നാല് മുതല്‍ ഏഴ് വരെയുമാണ് യാത്രയുടെ സമയം.

English summary
here is why muslim league's flag never carry in Rahul Gandhi's Bharat Jodo Yatra Fathima Thahlia
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X