കേരളം കൊറോണയെ പ്രതിരോധിച്ചത് എങ്ങനെ? ആരോഗ്യമന്ത്രി പറയുന്നു...
തിരുവനന്തപുരം: കേരളത്തില്‍ കൊറോണക്കെതിരെ നടത്തുന്ന പോരാട്ടം ഫലം കണ്ടു തുടങ്ങിയതായി ആരോഗ്യമന്ത്രി കെകെ ശൈലജ ടീച്ചര്‍. സംസ്ഥാന കൊറോണ കേസുകള്‍ കുറയുന്നത് ആശ്വാസകരമാണെന്നും മന്ത്രി പറഞ്ഞു.
കേരളത്തില്‍ ഇന്നലെ രണ്ട് പേര്‍ക്ക് മാത്രമാണ് കൊറോണ സ്ഥിരീകരിച്ചത്.കണ്ണൂര്‍ജില്ലയിലും പത്തനംതിട്ടയിലുമാണത്. പത്തനംതിട്ടയിലുള്ളയാള്‍ ഷാര്‍ജയില്‍ നിന്നും കണ്ണൂരില്‍ നിന്നുള്ളയാള്‍ ദുബായില്‍ നിന്നും വന്നതാണ്. ഇന്നലെ മാത്രം സംസ്ഥാനത്ത് 39 പേര്‍ രോഗമുക്തി നേടിയെന്നതും ആശ്വസിക്കാവുന്നതാണ്. ഇതോടെ സംസ്ഥാനത്തെ വിവിധ ആശുപത്രിയില്‍ 194 പേരാണ് ചികിത്സയില്‍ കഴിയുന്നത്. കൊറോണയെ പ്രതിരോധിക്കുന്നതിനായി നടത്തിയ കോണ്ടാക്ട് ട്രേസിംഗ് ഏറെ ഗുണം ചെയ്‌തെന്നും മന്ത്രി പറഞ്ഞു.

കോണ്ടാക്ട് ട്രേസിംഗ്
കൊറോണക്കെതിരായ നമ്മുടെ പോരാട്ടം ഫലം കണ്ടു തുടങ്ങിയിരിക്കുന്നുവെന്നുവേണം വിലയിരുത്താന്‍. ആരോഗ്യവകുപ്പും പൊലീസും ഇന്റലിജന്‍ല് ബ്യൂറോയും ചേര്‍ന്ന് നടത്തിയ കോണ്ടാക്ട് ട്രേസിംഗ് കൊറോണയെ തടയുന്നതില്‍ ഏറെ ഗുണം ചെയ്തുവെന്നും ആരോഗ്യമന്ത്രി പറഞ്ഞു. ഒന്നോ രണ്ടോ കണ്ണികള്‍ ഒഴിച്ചാല്‍ മിക്കവാറും എല്ലാ കോണ്ടാക്ടുകളും ട്രേസ് ചെയ്യാന്‍ സാധിച്ചുവെന്നും മന്ത്രി പറഞ്ഞു.

ഐസൊലേഷന്‍ സിസ്റ്റം
കൊറോണ പ്രതിരോധത്തില്‍ സഹായകമായ മറ്റൊരു നിര്‍ണ്ണായക ഘടകം ഐസൊലേഷന്‍ സിസ്റ്റമാണെന്നും മന്ത്രി പറഞ്ഞു. 'പത്ത് ബെഡുകള്‍ വേണ്ടിടത്ത് ആയിരം ബെഡുകള്‍ ഒരുക്കിയാണ് നാം കൊറോണയെ പ്രതിരോധിച്ചത്. മറ്റു രോഗികളെ ഇതര ആശുപത്രികളിലേക്ക് മാറ്റി കൊവിഡ് ആശുപത്രികള്‍ തുടങ്ങിയതും നിര്‍ണ്ണമായമായിരുന്നു.' മന്ത്രി പറഞ്ഞു. മെഡിക്കല്‍ കോളെജ് പോലുമില്ലാത്ത കാസര്‍ഗോഡ് ജില്ലയില്‍ ജില്ലാ ആശുപത്രിയും ജനറല്‍ ആശുപത്രിയും ആവശ്യാനുസരണം മാറ്റിയെടുത്തെന്നും മന്ത്രി പറഞ്ഞു.

മെഡിക്കല്‍ സ്റ്റാഫ്
കേരളത്തില്‍ ഏറ്റവും കൂടുതല്‍ പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചത് കാസര്‍ഗോഡ് ജില്ലയിലായിരുന്നു. ഇഅവിടെ പണി പൂര്‍ത്തിയായ മെഡിക്കല്‍ കോളെജിലെ അക്കാദമിക് ബ്ലോക്ക് കൊവിഡ് ആശുപത്രിയാക്കി മാറ്റുകയായിരുന്നു. എന്നാല്‍ ഇവിടുത്തേക്ക് ആവശ്യമായ മെഡിക്കല്‍ സ്റ്റാഫ് കണ്ണൂരിലും ഇല്ലാതെ വന്നതോടെ തിരുവനന്തപുരത്ത് നിന്നും മെഡിക്കല്‍ സംഘത്തെ അയക്കുകയായിരുന്നു. മെഡിക്കല്‍ സ്റ്റാഫുകള്‍ സ്വയം സന്നദ്ധത അറിയിച്ച് മുന്നോട്ട് വരികയായിരുന്നുവെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. കൂടുതല്‍ ഡോക്ടര്‍മാര്‍ ഇതിനായി സന്നദ്ധത അറിയിച്ചിട്ടുണ്‌തെന്നും മന്ത്രി വ്യക്തമാക്കി.

മുഖ്യമന്ത്രി
കേരളത്തില്‍ ഇന്നലെ രണ്ട് പേര്‍ക്ക് മാത്രമാണ് കൊറോണ സ്ഥിരീകരിച്ചത്. പത്തനംതിട്ടയിലും കണ്ണൂരിലും ആയിരുന്നു അത്. ഇത് സംസ്ഥാനത്ത് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടത്തിയ ഭഗീരഥ പ്രയത്‌നത്തിന്റെ ഫലമാണെന്ന്് ആരോഗ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ എല്ലാവരും വലിയ പ്രയത്‌നമാണ് നിര്‍വഹിച്ചതെന്നും ആശുപത്രിയില്‍ ചികിത്സയിലുള്ളവരുടെ നില കാര്യമായി മെച്ചപ്പെട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

ലോക്ക്ഡൗണ്‍
രാജ്യത്താകമാനം മാര്‍ച്ച് 24 ന് പ്രഖ്യാപിച്ച മൂന്നാഴ്ച്ച നീളുന്ന ലോക്ക് ഡൗണ്‍ ഏപ്രില്‍ 14 ന് അര്‍ധ രാത്രിയാണ് അവസാനിക്കുന്നത്. കൊറോണ വ്യാപിക്കുന്ന സാഹചര്യത്തില്‍ ലോക്ക്ഡൗണ്‍ നീട്ടാനാണ് തീരുമാനം. ഇന്നത്തെ മന്ത്രിസഭ യോഗത്തില്‍ കേരളത്തില്‍ ലോക്ക്ഡൗണ്‍ ഇളവ് പ്രഖ്യാപിക്കുന്നത് സംബന്ധിച്ച് തീരുമാനമൊന്നുമായില്ല. കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം വന്നശേഷം നടപടികളിലേക്ക് കടന്നാല്‍ മതിയെന്നാണ് മന്ത്രി സഭ യോഗത്തില്‍ തീരുമാനിച്ചത്. ആരോഗ്യമന്ത്രിയും ഇതേ കാര്യമാണ് വ്യക്തമാക്കിയത്. ' ലോക്കഡൗണ്‍ ദീര്‍ഘിപ്പിക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് കേന്ദ്രസര്‍ക്കാരാണെന്നും ജീവന്‍ നിലനിര്‍ത്തുന്നതിനൊപ്പം ജീവിതവും മുന്നോട്ട് കൊണ്ട് പോകണമെന്നാണ് പ്രധാനമന്ത്രി പറഞ്ഞത് അത് വളരെ ശരിയാണ്' മന്ത്രി പറഞ്ഞു.

റാപ്പിഡ് കിറ്റ്
കൊറോണക്കെതിരായ റാപ്പിഡ് ടെസ്റ്റിന്റെ കാര്യത്തില്‍ കിറ്റുകള്‍ കിട്ടാനുള്ള ബുദ്ധിമുട്ടുകള്‍ ഉണ്ടെന്ന് മന്ത്രി പറഞ്ഞു. ആവശ്യത്തിനുള്ള കിറ്റുകള്‍ ഇപ്പോള്‍ നമ്മുടെ കയ്യിലുണ്ട്. കൂടുതല്‍ കിറ്റുകള്‍ വാങ്ങുകയും ചെയ്യേണ്ടതുണ്ട്. കിറ്റുകള്‍ ഉപയോഗിച്ച് ആരെയെല്ലാം പരിശോധിക്കണം എന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ലെന്നും നിരീക്ഷണത്തിലുള്ളവര്‍ക്കായിരിക്കും മുന്‍ഗണനയെന്നും മന്ത്രി പറഞ്ഞു.
Recommended Video

കേരളം
കൊറോണക്കൊപ്പം മറ്റ് രോഗങ്ങള്‍ കൂചി നേരിടുന്ന ഒന്നോ രണ്ടോ പേരുടെ നില അല്‍പ്പം മോശമാണെന്ന് മന്ത്രി പറഞ്ഞു. അവരെ ചികിത്സിച്ച് രക്ഷപ്പെടുത്താനാവും എന്ന തികഞ്ഞ ആത്മവിശ്വാസത്തിലാണ് ആരോഗ്യ വകുപ്പും ഡോക്ടര്‍മാരുമെന്നും മന്ത്രി പറഞ്ഞു. അതേ സമയം തന്നെ കേരളത്തില്‍ മാത്രം സ്ഥിതി മെച്ചപ്പെട്ടത് കൊണ്ട് കാര്യമില്ലെന്നും അയല്‍ സംസ്ഥാനങ്ങളില്‍ കൊറോണ വ്യാപിക്കുകയാണെന്നും മന്ത്രി പറഞ്ഞു. എല്ലായിടത്തും പ്രശ്‌നം പരിഹരിക്കപ്പെടണമെന്നാണ് മന്ത്രി ആഗ്രഹിക്കുന്നത്. ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ നന്നായി പരിശ്രമിക്കുന്നുണ്ടെന്നും വളരെ പെട്ടെന്ന് വ്യാപിക്കുന്ന വൈറസാണിതെന്നും മന്ത്രി ആശങ്ക പ്രകടിപ്പിച്ചു.












Click it and Unblock the Notifications