കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കണ്ണിന് തീരെ കാഴ്ചയില്ല, തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് വീണ്ടും വിലക്ക്; 'പൊതുസ്ഥലത്ത് പ്രവേശിപ്പിക്കരുത്'

Google Oneindia Malayalam News

കൊച്ചി: ആനപ്രേമികളുടെ പ്രിയങ്കരനായ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ എന്ന ആനക്ക് പൊതുസ്ഥലത്ത് വിലക്ക്. ആനയെ പൊതുസ്ഥലത്ത് എഴുന്നള്ളിക്കുന്നതില്‍ നിന്ന് ഹൈക്കോടതി ആണ് വിലക്കിയത്. ആനയുടെ വലതു കണ്ണിന്റെ കാഴ്ച പൂര്‍ണമായി നഷ്ടപ്പെട്ടു എന്ന അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്ററുടെ റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തിലാണ് ഹൈക്കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.

തെച്ചിക്കോട്ട് രാമചന്ദ്രനെ എഴുന്നള്ളിക്കുന്നത് പൂര്‍ണമായി വിലക്കണം എന്ന് അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടിരുന്നു. ജസ്റ്റിസ് മുഹമ്മദ് മുസ്താഖ്, അനു ശിവരാമന്‍ എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചിരുന്നത്. തെച്ചിക്കോട്ട് രാമചന്ദ്രന്റെ വലത് കണ്ണിന്റെ കാഴ്ച പൂര്‍ണമായി നഷ്ടപ്പെട്ടു എന്ന് കാണിച്ച് 2017 ല്‍ തന്നെ മെഡിക്കല്‍ സംഘം റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു.

1

എന്നാല്‍ അതിന് ശേഷവും തെച്ചിക്കോട്ട് രാമചന്ദ്രനെ പൊതുസ്ഥലത്ത് എഴുന്നള്ളിച്ചിരുന്നു. കൂടാതെ 2019 ല്‍ തെച്ചിക്കോട്ട് രാമചന്ദ്രന്‍ രണ്ട് പേരെ കൊല്ലുകയും ചെയ്തിരുന്നു. തുടര്‍ന്ന് ആനയെ എഴുന്നള്ളിക്കുന്നത് വിലക്കുകയും ചെയ്തിരുന്നു. എന്നാല്‍ 2020 ല്‍ വിലക്ക് താല്‍കാലികമായി പിന്‍വലിക്കുകയായിരുന്നു. ഇതിനെതിരെയാണ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്.

'സിപിഎം പറഞ്ഞത് കോണ്‍ഗ്രസ് കേട്ടോ?'; യുപിയില്‍ ഭാരത് ജോഡോ യാത്രയുടെ പര്യടനം കൂട്ടി, പിന്നില്‍ യെച്ചൂരി?'സിപിഎം പറഞ്ഞത് കോണ്‍ഗ്രസ് കേട്ടോ?'; യുപിയില്‍ ഭാരത് ജോഡോ യാത്രയുടെ പര്യടനം കൂട്ടി, പിന്നില്‍ യെച്ചൂരി?

2

ഇടുക്കി കേന്ദ്രമായുള്ള ഒരു എസ് പി സി എ ആണ് ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. തെച്ചിക്കോട്ട് കാവ് രാമചന്ദ്രന്റെ എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട് ഹൈക്കോടതി വിശദമായ വാദം കേള്‍ക്കുന്നത് വരെയാണ് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. അതേസമയം തെച്ചിക്കോട്ട് രാമചന്ദ്രന്റെ വലത് കണ്ണിന്റെ കാഴ്ച ശക്തി സംബന്ധിച്ച് ആറാഴ്ചക്കകം മറുപടി അറിയിണം എന്ന് തെച്ചിക്കോട്ടുകാവ് ദേവസ്വത്തോട് കോടതി പറഞ്ഞു.

ഒറ്റദിനം നഷ്ടം ഒന്നര ലക്ഷം കോടി! തകര്‍ന്നടിഞ്ഞ് ബെസോസും മസ്‌കും; പോറല്‍ പോലുമേല്‍ക്കാതെ അംബാനിയും അദാനിയുംഒറ്റദിനം നഷ്ടം ഒന്നര ലക്ഷം കോടി! തകര്‍ന്നടിഞ്ഞ് ബെസോസും മസ്‌കും; പോറല്‍ പോലുമേല്‍ക്കാതെ അംബാനിയും അദാനിയും

3

തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ എഴുന്നള്ളത്ത് സ്ഥിരമായി നിരോധിക്കണമെന്നായിരുന്നു എസ് പി സി എ ശുപാര്‍ശ ചെയ്തിരുന്നത്. കേരളത്തിലും പുറത്തും വലിയ ആരാധകവൃന്ദമുള്ള ആനയാണ് തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍. നിലവില്‍ തൃശൂര്‍, പാലക്കാട് ജില്ലകളില്‍ കര്‍ശന നിയന്ത്രണങ്ങളോടെ നാല് പാപ്പാന്മാരുടെ അകമ്പടിയോടെ ആനയെ എഴുന്നള്ളിക്കാറുണ്ടായിരുന്നു.

ഇതാ യഥാര്‍ത്ഥ ഏജ് ഇന്‍ റിവേഴ്‌സ് ഗിയര്‍.. മറ്റുള്ളവര്‍ പ്ലീസ് സ്റ്റെപ് ബാക്ക്; വീണ്ടും തരംഗമാകാന്‍ രമ്യ കൃഷ്ണന്‍

4

2019 ല്‍ ഗുരുവായൂര്‍ കോട്ടപ്പടി ഗൃഹപ്രവേശനത്തിനെത്തിച്ച ആന പടക്കം പൊട്ടിക്കുന്ന ശബ്ദം കേട്ട വിരണ്ട് രണ്ട് പേരെ കൊലപ്പെടുത്തിയിരുന്നു. ഇതോടെയാണ് തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ ആളുകള്‍ കൂടുന്ന പരിപാടികളില്‍ നിന്നും വനം വകുപ്പ് വിലക്കിയത്. വലിയ പ്രതിഷേധത്തെ തുടര്‍ന്ന് തൃശൂര്‍ പൂരത്തിന്റെ വിളംബരമായ തെക്കേഗോപുര വാതില്‍ തുറക്കുന്ന ചടങ്ങിന് ഒരു മണിക്കൂര്‍ നേരത്തേക്ക് നിബന്ധനകളോടെ തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ എഴുന്നള്ളിച്ചിരുന്നു.

എത്ര സംസ്ഥാനങ്ങളില്‍ സിപിഎമ്മിന് എംഎല്‍എമാരുണ്ട് എന്നറിയാമോ?

5

പിന്നീട് 2021 ല്‍ നിബന്ധനകള്‍ പാലിക്കാതെ വന്നതോടെ വീണ്ടും ഗജവീരനെ എഴുന്നള്ളിക്കുന്നത് വനം വകുപ്പ് താല്‍ക്കാലികമായി നിരോധിച്ചു. തൃശ്ശൂര്‍ പേരാമംഗലം തെച്ചിക്കോട്ടുകാവ് ദേവസ്വത്തിന്റെ ഉടമസ്ഥതയിലുള്ള ആനയാണ് രാമചന്ദ്രന്‍. ഉയരത്തില്‍ ഏഷ്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ ആനയാണ് തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍.

English summary
High court banned Thechikottukavu Ramachandran from entering public places
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X