ആര്‍ടിപിസിആര്‍ നിരക്ക് 500 രൂപ: തീരുമാനം റദ്ദാക്കി ഹൈക്കോടതി, പുനപരിശോധിക്കണം
തിരുവനന്തപുരം: ആര്‍ടിപിസിആര്‍ പരിശോധനാ നിരക്ക് കുറച്ച സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കി ഹൈക്കോടതി. നേരത്തെ 500 രൂപയായിട്ടായിരുന്നു ആര്‍ടിപിസിആര്‍ നിരക്ക് സര്‍ക്കാര്‍ കുറച്ചിരുന്നത്.അതേസമയം നിരക്ക് പുനപരിശോധിക്കാന്‍ കോടതി ആവശ്യപ്പെട്ടിരിക്കുകയാണ്. നിരക്ക് കുറച്ച് ഹൈക്കോടതിയില്‍ ലാബ് ഉടമകള്‍ ചോദ്യം ചെയ്തിരുന്നു. ഈ ഹര്‍ജിയിലാണ് ഹൈക്കോടതി ഉത്തരവ് ഉണ്ടായിരിക്കുന്നത്. ലാബ് ഉടമകളുമായി ആലോചിച്ച് ഒരു മാസത്തിനുള്ളില്‍ പുതിയ നിരക്ക് നിശ്ചയിക്കാനാണ് സര്‍ക്കാരിനോട് കോടതി നിര്‍ദേശിച്ചിരിക്കുന്നത്. ടെസ്റ്റുകള്‍ക്ക് നിരക്ക് കൂടിയാല്‍ വീണ്ടും പ്രതിസന്ധിയുണ്ടാവുമെന്ന് ഉറപ്പാണ്.

സര്‍ക്കാര്‍ ഉത്തരവ് പാലിക്കാത്തവര്‍ക്കെതിരെ കേസെടുക്കുമെന്ന നിര്‍ദേശവും കോടതി റദ്ദാക്കി. കൊവിഡ് പരിശോധനയ്ക്ക് സ്വകാര്യ ലാബുകള്‍ അമിത നിരക്ക് ഈടാക്കുന്നുവെന്ന് നേരത്തെ വ്യാപക പരാതികളുണ്ടായിരുന്നു. ഇതേ തുടര്‍ന്നാണ് സര്‍ക്കാര്‍ ഇടപെട്ട് നിരക്ക് 500 ആയി കുറച്ചത്. ഇതോടെ ലാബ് ഉടമകളെല്ലാം ഈ തീരുമാനത്തിനെതിരെ രംഗത്ത് വന്നു. പുതിയ നിരക്ക് കുറവാണെന്നും ചൂണ്ടിക്കാണിച്ചാണ് ലാബുകള്‍ കോടതിയെ സമീപിച്ചത്. നിരക്കുകള്‍ ഏകപക്ഷീയമായിട്ടാണ് നിശ്ചയിച്ചതെന്നായിരുന്നു ലാബുകളുടെ വാദം. ഇത് കോടതി അംഗീകരിച്ചു.
മലയാള സിനിമയിലെ അഴകിന്‍ റാണി; മഡോണയുടെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ഏറ്റെടുത്ത് ആരാധകര്‍
ഏകപക്ഷീയമായി നിരക്ക് നിശ്ചയിച്ചത് ഐസിഎംആര്‍ മാര്‍ഗനിര്‍ദേശങ്ങളുടെ ലംഘനമാണെന്ന സ്വകാര്യ ലാബ് ഉടമകളുടെ വാദം കോടതി അംഗീകരിച്ചു. ഐസിഎംആര്‍ മാര്‍നിര്‍ദേശങ്ങള്‍ പാലിച്ച് ലാബ് ഉടമകളുമായി ആലോചിച്ച് നിരക്കുകള്‍ പുനപരിശോധിക്കണമെന്നാണ് ഹൈക്കോടതി സിംഗില്‍ ബെഞ്ച് ഉത്തരവിട്ടിരിക്കുന്നത്. നേരത്തെ ഐസിഎംആര്‍ അംഗീകരിച്ച ടെസ്റ്റ് കിറ്റുകള്‍ കുറഞ്ഞ നിരക്കില്‍ വിപണിയില്‍ ലഭ്യമായ സാഹചര്യം വിലയിരുത്തിയായിരുന്നു. പരിശോധനാ നിരക്ക് കുറച്ചത്. മുമ്പ് 1500 രൂപയാക്കി ആര്‍ടിപിസിആര്‍ ടെസ്റ്റിന് നിരക്ക് കുറച്ചിരുന്നു. പിന്നീട് ഹൈക്കോടതി വിധിയെ തുടര്‍ന്ന് 1700 രൂപയുമാക്കിയിരുന്നു. ടെസ്റ്റ് കിറ്റ്, വ്യക്തിഗത സുരക്ഷാ ഉപകരണം, സ്വാബ് ചാര്‍ജ്, തുടങ്ങിയവ ഉള്‍പ്പെടെയാണ് ഈ നിരക്ക്.












Click it and Unblock the Notifications