കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദിലീപിന് വലിയ തിരിച്ചടി.. ഹൈക്കോടതി മുഖംതിരിച്ചു.. ഒന്നും രണ്ടുമല്ല, മുടക്കിയത് 15 കോടി..!

  • By Anamika
Google Oneindia Malayalam News

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അഴിയെണ്ണുന്ന ദിലീപ് ഒരു സാധാരണക്കാരനല്ല. സിനിമയ്ക്ക് അകത്തും പുറത്തും ഒരുപോലെ ശക്തനും സ്വാധീനം ഉള്ളവനുമാണ്. ഇത്തരമൊരു കേസില്‍ ദിലീപിനെ പോലൊരാള്‍ കുടുങ്ങുമെന്ന് ആരും പ്രതീക്ഷിച്ചതല്ല. മലയാള സിനിമയില്‍ ദിലീപിനെ മാത്രം പ്രതീക്ഷിച്ച് കോടികള്‍ മുടക്കിയവരെല്ലാം നടന്റെ അറസ്‌റ്റോടെ ത്രിശങ്കുവിലായിരിക്കുകയാണ്. പുറത്തിറങ്ങാനിരിക്കുന്ന രാമലീലയ്ക്ക് കോടതി കയറിയിട്ടും രക്ഷയില്ലെന്ന സ്ഥിതിയാണ്.

പോലീസ് തലകുത്തി നിന്നാലും ദിലീപിനെ പൂട്ടാനാവില്ല.. ഇരുട്ടടി കിട്ടിയത് സ്വന്തം പാളയത്തിൽ നിന്ന്!പോലീസ് തലകുത്തി നിന്നാലും ദിലീപിനെ പൂട്ടാനാവില്ല.. ഇരുട്ടടി കിട്ടിയത് സ്വന്തം പാളയത്തിൽ നിന്ന്!

മഞ്ജു വാര്യർ വീണ്ടും വിവാഹിതയാകുന്നു? വരൻ കോടീശ്വരൻ? മഞ്ജുവിന്റെ പ്രതികരണം ഇങ്ങനെമഞ്ജു വാര്യർ വീണ്ടും വിവാഹിതയാകുന്നു? വരൻ കോടീശ്വരൻ? മഞ്ജുവിന്റെ പ്രതികരണം ഇങ്ങനെ

രാമലീലയ്ക്ക് കിട്ടിയ പണി

രാമലീലയ്ക്ക് കിട്ടിയ പണി

ദിലീപിന്റെ ബിഗ്ബജറ്റ് ചിത്രമായ രാമലീല താരത്തിന്റെ അറസ്റ്റിന് മുന്‍പ് തന്നെ റിലീസിംഗ് തീരുമാനിച്ച ചിത്രമായിരുന്നു. എന്നാല്‍ നടിയുടെ കേസില്‍ ദിലീപിനെതിരെ ആരോപങ്ങള്‍ ഉയര്‍ന്നതോടെ റിലീസിംഗ് മാറ്റി വെച്ചു

നായകനും സിനിമയും അകത്ത്

നായകനും സിനിമയും അകത്ത്

സിനിമാലോകത്തെ മുഴുവന്‍ ഞെട്ടിച്ച് കൊ്ണ്ട് ജൂലൈ പത്തിന് ദിലീപിനെ പോലീസ് അറസ്റ്റ് ചെയ്തു. മാസം രണ്ട് കഴിഞ്ഞ സൂപ്പര്‍ താരം അഴിയെണ്ണിത്തുടങ്ങിയിട്ട്. നായകനെ പോലെ സിനിമയും വെളിച്ചം കാണാതെ കിടന്നും ഇത്രയും നാള്‍

ജാമ്യ പ്രതീക്ഷകൾ വെള്ളത്തിൽ

ജാമ്യ പ്രതീക്ഷകൾ വെള്ളത്തിൽ

ദിലീപിന് ജാമ്യം ലഭിക്കുമെന്നും സിനിമ വെളിച്ചം കാണുമെന്നുള്ള പ്രതീക്ഷകളൊക്കെ വെള്ളത്തില്‍ വരച്ച വരപോലെയായി. ദിലീപ് പുറത്തിറങ്ങുന്നതിന് കാക്കാതെ സിനിമ ഈ മാസം 28ന് പുറത്തിറക്കാന്‍ തീരുമാനമെടുക്കുകയും ചെയ്തു

പടം തിയറ്ററിലേക്ക്

പടം തിയറ്ററിലേക്ക്

എന്നാല്‍ ഈ സാഹചര്യത്തില്‍ ദിലീപ് ചിത്രം തീയറ്ററിലെത്തുന്നത് പണം മുടക്കിയ ടോമിച്ചന്‍ മുളക് പാടത്തിന് അത്ര ആത്മവിശ്വാസമുള്ള കാര്യമല്ല. 15 കോടതിയാണ് ടോമിച്ചന്‍ ഈ ചിത്രത്തിന് വേണ്ടി ചിലവഴിച്ചിട്ടുള്ളത്. രാമലീല തീയറ്ററിലെത്തിയാല്‍ എന്ത് സംഭവിക്കുമെന്നത് പ്രവചനാതീതമാണ്

പോലീസ് സംരക്ഷണം വേണം

പോലീസ് സംരക്ഷണം വേണം

ദിലീപ് സിനിമയ്‌ക്കെതിരെ നാട്ടുകാര്‍ ഏത് രീതിയിലാണ് പ്രതികരിക്കുക എന്ന് പറയാനാവില്ല. ഇക്കാര്യം ചൂണ്ടിക്കാട്ടി സിനിമ റിലീസ് ചെയ്യുന്ന തീയറ്ററുകള്‍ക്ക് സംരക്ഷണം ഏര്‍പ്പെടുത്തണം എന്നാവശ്യപ്പെട്ട് ടോമിച്ചന്‍ മുളക്പാടം ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നു

സംരക്ഷണം ഇല്ല

സംരക്ഷണം ഇല്ല

എന്നാല്‍ ദിലീപ് ചിത്രത്തിന് വലിയ തിരിച്ചടി നല്‍കിക്കൊണ്ടാണ് ഹൈക്കോടതി ഉത്തരവ് വന്നിരിക്കുന്നത്. രാമലീല കളിക്കുന്ന തീയറ്ററുകള്‍ക്ക് പോലീസ് സംരക്ഷണം നല്‍കാന്‍ സാധിക്കില്ലെന്ന് കോടതി വ്യക്തമാക്കി.

തിയറ്ററുകൾ ആക്രമിക്കപ്പെടുമോ

തിയറ്ററുകൾ ആക്രമിക്കപ്പെടുമോ

ദിലീപ് സിനിമ പ്രദര്‍ശിപ്പിക്കുന്നതില്‍ തീയറ്റര്‍ ഉടമകള്‍ ഭയത്തിലാണ്. ദിലീപിനെതിരെ ഉള്ള ജനരോഷം തിയറ്ററുകള്‍ക്ക് നേരെയുള്ള ആക്രമണത്തിലേക്ക് വരെ കാര്യങ്ങള്‍ എത്തിച്ചേക്കാം എന്നതാണ് സ്ഥിതി. സിനിമ വിജയിക്കുമോ എന്ന ആശങ്ക വേറെയും

സംരക്ഷണം പ്രായോഗികമല്ല

സംരക്ഷണം പ്രായോഗികമല്ല

സെപ്റ്റംബര്‍ 28ന് രാമലീലയുടെ വൈഡ് റിലീസിംഗാണ് നടക്കുക. അതുകൊണ്ട് തന്നെ കേരളത്തില്‍ അങ്ങോളമിങ്ങോളമുള്ള സിനിമാ തീയറ്ററുകള്‍ക്ക് മുഴുവന്‍ പോലീസ് സംരക്ഷണം നല്‍കുന്നത് പ്രായോഗിമായ കാര്യമല്ല എന്നാണ് വിലയിരുത്തപ്പെടുന്നത്.

വിരുദ്ധ വികാരത്തിന് കുറവ്

വിരുദ്ധ വികാരത്തിന് കുറവ്

അതേസമയം നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലാവുമ്പോള്‍ ദിലീപിനെതിരെ നിലനിന്നിരുന്ന വിരുദ്ധ വികാരത്തിന് ഇപ്പോള്‍ ശമനമായിട്ടുണ്ട്. ദിലീപിനെ കേസില്‍ കുടുക്കിയതാണ് എന്ന സംശയം സോഷ്യല്‍ മീഡിയയില്‍ വല്ലാതെ പരക്കുന്നുണ്ട്.

വിജയം അനിവാര്യം

വിജയം അനിവാര്യം

രാമലീല വിജയിക്കുക എന്നത് ദിലീപിന്റേയും ദിലീപ് ആരാധകരുടേയും അഭിമാനപ്രശ്‌നമാണ്. ഇതേസമയത്ത് തിയറ്ററുകളിലെത്തുന്ന മോഹന്‍ലാല്‍- മഞ്ജു വാര്യര്‍ ചിത്രത്തെ മറികടക്കണം ദിലീപ് ചിത്രമെന്നും ആരാധകര്‍ ആഗ്രഹിച്ചാല്‍ കുറ്റം പറയാനാവില്ല

കോടതി കനിഞ്ഞാൽ സിനിമ കാണാം

കോടതി കനിഞ്ഞാൽ സിനിമ കാണാം

മൂന്ന് വട്ടം പരാജയപ്പെട്ട ശേഷം അങ്കമാലി കോടതിയിൽ ദിലീപ് ജാമ്യത്തിന് അപേക്ഷ നൽകിയിരിക്കുകയാണ്. നേരത്തെ രണ്ട് തവണ ഹൈക്കോടതിയും ഒരു തവണ അങ്കമാലി കോടതിയും ജാമ്യം നിരസിച്ചിരുന്നു. ഇത്തവണ കോടതി കനിഞ്ഞാൽ രാമലീല പുറത്തിറങ്ങുമ്പോൾ നായകനും പുറത്തുണ്ടാവും.

English summary
High Court denies police protection for theaters for Ramleela release
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X