മുത്തലാഖ്: നഷ്ടപരിഹാരമായി ഭാര്യക്ക് 31,98000 രൂപ നല്‍കണം, ഇത്രയും വലിയ തുക ആദ്യമായി
കൊച്ചി: മുത്തലാഖ് ചൊല്ലിയ ഭര്‍ത്താവിന് തിരിച്ചടിയായി ഹൈക്കോടതി ഉത്തരവ്. മുത്തലാഖ് ചൊല്ലിയ ഭര്‍ത്താവിനോട് ഭാര്യയ്ക്ക് 31,98000 രൂപ നഷ്ടപരിഹാരം നല്‍കണമെന്നാണ് ഹൈക്കോടതി വിധിച്ചത്. കേരളത്തില്‍ ആദ്യമായാണ് ഇത്രയും വലിയൊരു തുക നഷ്ടപരിഹാരമായി നല്‍കാന്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. ജസ്റ്റിസ് കൗസര്‍ എടപ്പഗത്താണ് ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.

മുത്തലാഖ് കേസില്‍ നഷ്ട പരിഹാരം നല്‍കണമെന്ന് കളമശേരി മജിസ്‌ട്രേറ്റ് കോടതിയാണ് ഉത്തരവിട്ടത്. കോടതി ഉത്തരവ് ഹൈക്കോടതി ശരിവയ്ക്കുകയായിരുന്നു. 2008ല്‍ ആണ് ഇവരുടെ വിവാഹം രജിസ്റ്റര്‍ ചെയ്തത്.
തുടര്‍ന്ന് 2013ല്‍ ഭര്‍ത്താവ് മുത്തലാഖ് ചൊല്ലി വേര്‍പെടുത്തുകയായിരുന്നു. വിദേശത്താണ് ഭര്‍ത്താവ് ഷിഹാബ് ജോലി ചെയ്യുന്നത്. ഇവിടെ രണ്ട് ലക്ഷത്തോളം രൂപ ശമ്പളമുള്ള ജോലിയുണ്ടെന്നും അതിന് അനുസരിച്ചുള്ള നഷ്ടപരിഹാരം വേണമെന്നുമാണ് യുവതി ആവശ്യപ്പെട്ടത്.












Click it and Unblock the Notifications