നിയമസഭയിലെ കയ്യാങ്കളി കേസ്: പിൻവലിക്കാനാവില്ലെന്ന് കേരള ഹൈക്കോടതി, എംഎൽഎമാർ വിചാരണ നേരിടണമെന്ന്
കൊച്ചി: കേരള നിയമസഭയിലെ കയ്യാങ്കളി കേസ് പിന്‍വലിക്കണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം തള്ളി ഹൈക്കോടതി. കയ്യാങ്കളി കേസ് പിന്‍വലിക്കാന്‍ സാധിക്കില്ലെന്നും കോടതി അറിയിച്ചു. അതേ സമയം കെടി ജലീല്‍, ഇപി ജയരാജന്‍ തുടങ്ങിയ എംഎല്‍എമാര്‍ വിചാരണ നേരിടണമെന്നും ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്. സര്‍ക്കാര്‍ സമർപ്പിച്ച ഹര്‍ജി തള്ളികൊണ്ടാണ് ഹൈക്കോടതി നിലപാട് വ്യക്തമാക്കിയിട്ടുള്ളത്.
2015ല്‍ നിയമസഭയിൽ കെ എം മാണിയുടെ ബജറ്റ് പ്രസംഗം നടത്തുന്നത് തടസ്സപ്പെടുത്തുന്നതിനിടെ പൊതുമുതല്‍ നശിപ്പിച്ചുവെന്നാണ് പോലീസ് സമർപ്പിച്ച കുറ്റപത്രത്തിൽ പറയുന്നു. ബാര്‍കോഴക്കേസില്‍ ആരോപണ വിധേയനായ കെഎം മാണി ബജറ്റ് അവതരിപ്പിക്കുന്നതിനെതിരെയായിരുന്നു പ്രതിഷേധം. പ്രതിഷേധം കയ്യാങ്കളിയിലേക്കും സംഘര്‍ഷത്തിലേക്കും നീങ്ങുകയായിരുന്നു. കയ്യാങ്കളിയെ തുടർന്ന് രണ്ടുലക്ഷം രൂപയുടെ പൊതുമുതല്‍ നശിപ്പിച്ചുവെന്നും കുറ്റപത്രത്തില്‍ പറയുന്നുണ്ട്. മന്ത്രിമാരായ ഇപി ജയരാജനെയും കെടി ജലീലിനെയും കൂടാതെ വി ശിവന്‍കുട്ടി, കെ അജിത്ത്, കുഞ്ഞഹമ്മദ് മാസ്റ്റര്‍, സദാശിവൻ വി എന്നിവരെയാണ് കേസിൽ പ്രതി ചേർത്തുകൊണ്ടാണ് ക്രൈം ബ്രാഞ്ച് റിപ്പോർട്ട് സമർപ്പിച്ചത്.

അസമില്‍ ചൂടുപിടിച്ച് നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണം, ചിത്രങ്ങള്‍ കാണാം
Recommended Video
കേസ് എഴുതി തള്ളണമെന്ന സര്‍ക്കാരിന്റെ നേരത്തെ സെപ്തംബർ 22ന് കീഴ് കോടതി തള്ളിക്കളഞ്ഞിരുന്നു. ഇത് ചോദ്യം ചെയ്താണ് സംസ്ഥാന സർക്കാർ ഹൈക്കോടതിയെ സമീപിച്ചിട്ടുള്ളത്. തള്ളിയിരുന്നു. കേസ് പിൻവലിക്കാൻ ഹർജിയിൽ എതിർകക്ഷികളായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവരടക്കമുള്ളവരാണ് കേസ് പിൻവലിക്കുതെന്ന് ഹൈക്കോടതിയിൽ ആവശ്യപ്പെട്ടിട്ടുള്ളത്.
കേദിക ശർമ്മയുടെ ലേറ്റസ്റ്റ് ചിത്രങ്ങള്‍ കാണാം












Click it and Unblock the Notifications