ബോച്ചെ പുറത്തായപ്പോള്‍ രാഹുല്‍ അകത്താകുമോ? അത് കേള്‍ക്കുന്ന ഹണി റോസ് അങ്ങനെ ചെയ്യാമെന്ന് രാഹുല്‍ ഈശ്വർ
വിഷയത്തില്‍ രാഹുല്‍ ഈശ്വറിനെതിരെ രൂക്ഷ വിമർശനവുമായി സംസ്ഥാന വനിത കമ്മിഷന്‍ അധ്യക്ഷന്‍ പി സതീദേവിയും രംഗത്ത് വന്നിരുന്നു. രാഹുൽ ഈശ്വറിനെതിരെയും നടപടിയുണ്ടാകണമെന്നാണ് ആഗ്രഹിക്കുന്നത്. പരാതി കിട്ടിക്കഴിഞ്ഞാൽ തീർച്ചയായും വനിതാ കമ്മിഷൻ ഇടപെടുമെന്നും പി സതീദേവി അഭിപ്രായപ്പെട്ടിരുന്നു. ഇതിന് പിന്നാലെ വനിതാ കമ്മീഷന് മറുപടിയുമായി രാഹുല്‍ ഈശ്വരും രംഗത്ത് വന്നു.
പരാതി കിട്ടിയാല്‍ രാഹുല്‍ ഈശ്വറിനെതിരെ നടപടി സ്വീകരിക്കുമെന്ന വനിത കമ്മിഷന്‍ അധ്യക്ഷയുടെ പ്രസ്താവന കണ്ടു. വനിത കമ്മിഷന്‍ എന്നൊക്കെ പറയുമ്പോള്‍ നിയമപരമായ ഒരു ബോഡിയാണ്. യഥാർത്ഥത്തില്‍ ഇതുകൊണ്ടൊക്കെയാണ് ഒരു പുരുഷ കമ്മീഷന്‍ വേണമെന്ന് പറയും. ഒരു പുരുഷന്‍ എന്ന നിലയില്‍ ഞാന്‍ എന്റെ പ്രശ്നങ്ങള്‍ എവിടെ പോയി പറയുമെന്നും അദ്ദേഹം ചോദിക്കുന്നു.

കോടതി പോലും പരിഗണിച്ച, പൊലീസുകാർ എഫ് ഐ ആർ ഇടാത്ത കേസിലാണ് വനിത കമ്മിഷന്‍ അധ്യക്ഷന്‍ പറയുന്നത് രാഹുല്‍ ഈശ്വറിനെതിരെ നടപടി വേണമെന്ന്. ആരെങ്കിലും വനിത കമ്മിഷനുമായി ബന്ധപ്പെട്ടാല്‍ എനിക്കെതിരെ നടപടി എടുക്കുമെന്ന്. എന്തിനാണ് ഇത് പറയുന്നത്, ഇതൊക്കെ കേള്‍ക്കുമ്പോള്‍ ഹണി റോസോ അല്ലെങ്കില്‍ വേറെ ഏതെങ്കിലും ആളുകളോ വനിത കമ്മിഷനെ ബന്ധപ്പെടും. ഞങ്ങള്‍ പുരുഷന്മാർക്ക് വേണ്ടി സംസാരിക്കാനും ഇടപെടാനും ഇവിടെ ആരുണ്ട്. ഇത് സ്വാഭാവികമായ ഒരു കാര്യമാണ്. അതിനെ കണ്ണടച്ച് ഇരുട്ടാക്കിയിട്ട് കാര്യമില്ല.
ഹൈക്കോടതിയുടെ പരിഗണനയില്‍ മുന്‍കൂർ ജാമ്യാപേക്ഷ ഇരിക്കുമ്പോള്‍ ബാഹ്യമായ ഒരു ഇടപെടല്‍ അല്ലേ ഇവിടെ നടക്കുന്നത്. സതീദേവിയെപ്പോലെ ഭരണഘടനാപദവിയില്‍ ഇരിക്കുന്ന ഒരു വ്യക്തി പറയാന്‍ പാടുള്ള കാര്യമാണോ പറഞ്ഞത്. രാഹുല്‍ ഈശ്വറിനെ ആക്രമിക്കാന്‍ മാഡത്തിന് താല്‍പര്യമുണ്ട്. അങ്ങനെ ആക്രമിച്ചാല്‍ കൈ അടിയും മാധ്യമങ്ങളില്‍ വലിയ പിന്തുണയും ലഭിക്കും.
സതീദേവിയോട് എനിക്ക് ഒരു അപേക്ഷയുണ്ട്. തീർച്ചയായും, മാഡം നിയമപരമായ ഒരു പദവിയില്‍ ഇരിക്കുന്ന വ്യക്തിയാണ്. ഞാന്‍ വളരെ സാധാരണക്കാരനാണ് ഒരാളാണ്. മാഡത്തിന് എനിക്കെതിരെ നടപടി എടുക്കാം, എന്നെ പിടിച്ച് ജയിലില്‍ ഇടാം, ഞാന്‍ മോശക്കാരനാണെന്നും പറയാം. എന്നാല്‍ ഞങ്ങള്‍ക്ക് ആണുകള്‍ക്ക് പോകാന്‍ ഒരു ഇടവും ഇല്ല. കുട്ടികള്‍ക്ക് ബാലാവകാശ കമ്മിഷനും യുവാക്കള്‍ക്ക് യുവജന കമ്മിഷനും സ്ത്രീകള്‍ക്ക് വനിത കമ്മിഷനുമുണ്ട്. എന്നാല്‍ പുരുഷന്മാർക്ക് എവിടേയും പോകാന്‍ ഇടമില്ല.
നമ്മുടെ നാട്ടില്‍ കോടതികള്‍ ഇല്ലാഞ്ഞിട്ട് അല്ലാലോ സ്ത്രീകള്‍ക്ക് വേണ്ടി വനിത കമ്മിഷന്‍ ഉണ്ടാക്കിയത്. കുറേക്കൂടി വേഗത്തിലും ഫ്രണ്ട്ലിയായും പെരുമാറുന്നതിന് വേണ്ടിയാണ് ഇത്തരം കമ്മീഷന്‍ ഉണ്ടാക്കിയിരിക്കുന്നത്. ഞങ്ങള്‍ ആണുങ്ങള്‍ക്ക് പോകാന്‍ ഒരു ഇടം ഇല്ലെന്ന് അറിഞ്ഞുകൊണ്ടുള്ള ഒരു നീക്കമാണ് ഇത്. രാഹുല്‍ ഈശ്വർ മാത്രം നേരിടുന്ന ഒരു അവസ്ഥയല്ല ഇല്ല. സരിതക്കെതിരേയും നിവിന്‍ പോളിക്കെതിരേയും വ്യാജ പരാതി കൊടുത്ത യുവതിക്കും എതിരെ എന്ത് നടപടിയാണ് എടുത്തതെന്നും അദ്ദേഹം ചോദിക്കുന്നു.












Click it and Unblock the Notifications